ഒരുകാലത്ത് 'ഹീറോ നമ്പര്‍1', ഫീല്‍ഡ് ഔട്ടായെങ്കിലും 170 കോടി ആസ്തി! പുത്തന്‍ BMW വാങ്ങിയ താരത്തെ മനസ്സിലായോ?

1990-കളില്‍ ഇന്ന് ബോളിവുഡ് അടക്കി ഭരിക്കുന്ന ഖാന്‍ ത്രയം സൂപ്പര്‍ താരങ്ങളായി വരുന്ന സമയത്ത് ഇന്‍ഡസ്ട്രിയിലെ വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായിരുന്നു ഗോവിന്ദ (Govinda). നടന്റെ സ്വത്വസിദ്ധമായ നര്‍മവും ഡാന്‍സ് നമ്പരുകളും ഉള്‍പ്പെട്ട പടങ്ങള്‍ അക്കാലത്ത് ബാക്‌സ് ഓഫീസില്‍ പണംവാരി. 165-ലധികം ഹിന്ദി സിനിമകളില്‍ വേഷമിട്ട 61-കാരന്‍ മുന്‍ എംപി കൂടിയായിരുന്നു. 2000-ങ്ങളില്‍ എത്തിയതോടെ തിരക്കഥകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിക്കാതിരുന്ന നടന്‍ പതുക്കെ മുന്‍നിരയില്‍ നിന്ന് പിന്തള്ളപ്പെട്ടു. 2019-ല്‍ പുറത്തിറങ്ങിയ രംഗീല രാജയായിരുന്നു ഗോവിന്ദയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രവും തീയറ്ററില്‍ മൂക്കുംകുത്തി വീണു.

ബോളിവുഡിലെ ടോപ് ടയര്‍ നായക നിരയില്‍ ഇല്ലെങ്കിലും ഇന്നും വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട് ഗോവിന്ദ. അടുത്തിടെ നടന്‍ ഭാര്യയുമായി വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 170 കോടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിനിടെ താരം ഒരു പുത്തന്‍ കാര്‍ കൂട്ടിച്ചേര്‍ത്ത് തന്റെ ഗരാജ് വലുതാക്കിയിരിക്കുകയാണ്.

actor govinda buys bmw 530li m sport

ബിഎംഡബ്ല്യു 530 Li M സ്പോര്‍ട് ചേര്‍ത്താണ് താരം തന്റെ കാര്‍ ശേഖരം വിപുലീകരിച്ചത്. നടന്‍ ലളിത് ബിന്‍ഡല്‍ ഗോവിന്ദ പുത്തന്‍ കാര്‍ വാങ്ങിയതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. താരത്തിന്റെ പുത്തന്‍ പര്‍ച്ചേസ് ഹൈ-എന്‍ഡ് വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഉയര്‍ത്തിക്കാണിക്കുന്നു. പ്രകടനത്തിനും ആഡംബരത്തിനും പേരുകേട്ട മോഡലായ ബിഎംഡബ്ല്യു 530 സ്പോര്‍ട് ഗോവിന്ദയുടെ ഗരാജിന് അഭിമാനമാകും.

വാഹനത്തിന്റെ ഡെലിവറി ആഘോഷമാക്കിയ താരം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് എട്ടാം തലമുറ 5 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതില്‍ ലോംഗ് വീല്‍ബേസ് (LWB) പതിപ്പും ഉള്‍പ്പെടുത്തിയിരുന്നു. 530 Li M സ്പോര്‍ട് വേരിയന്റ് 72.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് വരുന്നത്.

actor govinda buys bmw 530li m sport

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് 258 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്നു. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഈ കാര്‍ മോഡല്‍ വെറും 6.5 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററാണ്.

മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും പുതിയ 530 Li M സ്പോര്‍ട്ടില്‍ ബിഎംഡബ്ല്യു കാര്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് അതിന്റെ വീല്‍ബേസിന്റെ കാര്യത്തില്‍. ഇപ്പോള്‍ അതിന്റെ ക്ലാസിലെ ഏറ്റവും നീളമേറിയതാണ്. ഇന്റീരിയറിലെ ഗണ്യമായ നവീകരണങ്ങള്‍ക്കൊപ്പം ഡിസൈനിലും ലഭ്യമായ ഫീച്ചര്‍ ലിസ്റ്റിലും മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ആഡംബരവും നൂതന സാങ്കേതികവിദ്യയും പ്രകടനവും സംയോജിപ്പിക്കുന്ന വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ബിഎംഡബ്ല്യുവിന്റെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു.

bmw 530li m sport

ഗോവിന്ദക്ക് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബിഎംഡബ്ല്യു ബ്രാന്‍ഡിനോട് പ്രത്യേക ഇഷ്ടമുണ്ടെന്നാണ് തോന്നുന്നത്. 5 സീരീസിന്റെ ഇലക്ട്രിക് പതിപ്പായ റെഡ് ബിഎംഡബ്ല്യു i5 M60 ആണ് അദ്ദേഹത്തിന്റെ മകള്‍ ടീന അഹൂജ ഓടിക്കുന്നത്. സിബിയു ആയി ഇറക്കുമതി ചെയ്ത ബിഎംഡബ്ല്യു i5 M60 എക്‌സ്‌ഡ്രൈവിന് 1.2 കോടി രൂപയാണ് എക്‌സ്-ഷോറൂം വില.

ശക്തമായ 83.9 കിലോവാട്ട്‌സ് ബാറ്ററിയും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഉള്‍പ്പെടുന്നതാണ് ഇതിന്റെ പവര്‍ട്രെയിന്‍. ഫുള്‍ ചാര്‍ജില്‍ 516 കിലോമീറ്ററാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. 601 bhp പവറും 795 Nm ടോര്‍ക്ക് നല്‍കുന്ന ഇവിയില്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും വരുന്നുണ്ട്. വെറും 3.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

Take a Poll

മുമ്പ് 2021-ല്‍ ഗോവിന്ദ ഭാര്യ സുനിത അഹൂജയ്ക്ക് ഒരു ബ്ലൂ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ സമ്മാനമായി നല്‍കിയിരുന്നു. ഗോവിന്ദയുടെ വാഹന ശേഖരത്തില്‍ മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ്, മെര്‍സിഡീസ് ബെന്‍സ് ജിഎല്‍സി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മിത്സുബിഷി ലാന്‍സര്‍, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ കാറുകളും ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Sunday, March 16, 2025, 11:00 [IST]
English summary
Actor govinda gifts himself new bmw 5 series worth rs 72 90 lakh details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X