ഈ താരപുത്രി അഭിനയത്തില്‍ സജീവമായാല്‍ താരറാണികളുടെ ഉറക്കം പോകും! വാങ്ങിയത് 1.20 കോടിയുടെ ഇവി
ഇന്ത്യയില്‍ സമീപകാലത്തായി ആഡംബര കാര്‍ വില്‍പ്പന കൂടിയിട്ടുണ്ട്. രാജ്യത്ത് സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആഡംബര വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ട്രെന്‍ഡിന് കുടപിടിക്കുന്നത് ഇപ്പോഴും സെലിബ്രിറ്റികളാണ്. സിനിമാ മേഖലയിലുള്ള താരങ്ങള്‍ക്ക് വിലകൂടിയ കാറുകളോടുള്ള ഇഷ്ടത്തെ കുറിച്ച് അധികം പറയേണ്ട കാര്യമില്ല. ആഡംബര ജീവിത ശൈലി പിന്തുടരുന്ന മിക്ക സിനിമ താരങ്ങളും തങ്ങളുടെ സ്റ്റാറ്റസ് സിംബലായി കാറുകളെ കാണുന്നതിനാല്‍ അവ ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യുന്നു. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ കാര്‍ വാങ്ങുമ്പോള്‍ യഥാസമയം ഞങ്ങള്‍ നിങ്ങളെ അറിയിക്കാറുണ്ട്. ഇപ്പോള്‍ ബോളിവുഡ് നായകന്‍മാരില്‍ ഒരാളുടെ മകള്‍ പുതിയ കാര്‍ വാങ്ങിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.
പ്രമുഖ ബോളിവുഡ് നടനായ ഗോവിന്ദ കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മുമ്പ് കോണ്‍ഗ്രസിന്റെ എംപിയായിരുന്ന ഗോവിന്ദ ഇപ്പോള്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ നേതാവാണ്. സിനിമയോ രാഷ്ട്രീയവുമോ ആയി ബന്ധപ്പെട്ട കാര്യത്തിലല്ല ഗോവിന്ദ ഇപ്പോള്‍ തലക്കെട്ടുകളില്‍ ഇടംപിടിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഗോവിന്ദ ആശുപത്രിയിലായിരുന്നു.

കാലിന് വെടിയേറ്റ ഗോവിന്ദയെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഗോവിന്ദ ഇപ്പോള്‍ സുഖംപ്രാപിച്ച് വരികയാണ്. ബോളിവുഡ് താരങ്ങള്‍ അടക്കം പ്രമുഖര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഈ സാഹചര്യത്തില്‍ പിതാവിനെ സന്ദര്‍ശിക്കാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു ഗോവിന്ദയുടെ മകളും നടിയും കോസ്റ്റിയൂം ഡിസൈനറുമായ ടീന അഹൂജ. ആശുപത്രിയിലെത്തിയ ടീനയുടെ കാറിലായിരുന്നു പാപ്പരാസികളുടെ കണ്ണുകള്‍.
ടീന അഹൂജ ഇപ്പോള്‍ പുതിയ ആഡംബര കാര്‍ വാങ്ങിയതായി കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്പന്നരായ സെലിബ്രിറ്റികളെയും അവരുടെ ഫാന്‍സി കാറുകളെയും കുറിച്ചുള്ള ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന ഒരു ചാനലാണിത്. ടീന അഹൂജയുടെ പുതുതായി ഒരു ബിഎംഡബ്ല്യു i5 M60 xDride വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് (സിബിയു) ആയാണ് ഈ കാര്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏക പതിപ്പാണിത്. ബിഎംഡബ്ല്യു 5 സീരീസിന്റെ ഇലക്ട്രിക് പതിപ്പെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളോട് കൂടുതലായി അടുക്കുന്നതിന്റെ സൂചന കൂടിയാണ് ടീന അഹൂജയുടെ പുതിയ തെരഞ്ഞെടുപ്പ്. 81.2 kWh ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ ഇവി 516 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
601 bhp പവറും 795 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള ഇരട്ട മോട്ടോറുകളാണ് ഇവിക്ക് കരുത്ത് പകരുന്നത്. ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനും ഇതിന് ലഭിക്കുന്നു. വെറും 3.8 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത തൊടും. ഉയര്‍ന്ന നിലവാരത്തിലുള്ള മെറ്റീരിയലുകാള്‍ തീര്‍ത്ത ബിഎംഡബ്ല്യു കാറിന്റെ അകത്തളത്തില്‍ ധാരാളം ഹൈ-എന്‍ഡ് ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ബിഎംഡബ്ല്യു ഒപറേറ്റിംഗ് സിസ്റ്റം 8.5, ബിഎംഡബ്ല്യു ലൈവ് കോക്പിറ്റ് പ്രഫഷനല്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, ബിഎംഡബ്ല്യു കര്‍വ്ഡ് ഡിസ്‌പ്ലേ, 18 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ആക്ടീവ് സീറ്റ് വെന്റിലേഷന്‍, പനോരമിക് സ്‌കൈറൂഫ്, സ്‌പോര്‍ട്‌സ് സീറ്റുകള്‍ ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് സെല്‍ഫോണ്‍ ചാര്‍ജര്‍ എന്നിവുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതില്‍ വരുന്നു. ഒരൊറ്റ ഫുള്ളി ലോഡഡ് ട്രിമ്മില്‍ വരുന്ന ഈ ബിഎംഡബ്ല്യു മോഡലിന് 1.20 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
സെലിബ്രിറ്റികള്‍ ഇലക്ട്രിക് കാറുകള്‍ തിരഞ്ഞെടുക്കുന്നത് സ്വാഗതാര്‍ഹമായ കാഴ്ചയാണ്. കാരണം ഇത് ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നു. ടീന അഹൂജയുടെ ഈ നീക്കം കാറുകളോടുള്ള അവളുടെ അഭിരുചി കാണിക്കുക മാത്രമല്ല, പരിസ്ഥിതിയോടുള്ള വര്‍ധിച്ചുവരുന്ന അവബോധവും ഉത്തരവാദിത്തവും പ്രതിഫലിപ്പിക്കുന്നു. ഗോവിന്ദയുടെ മകള്‍ എന്ന നിലയില്‍ അവളുടെ തിരഞ്ഞെടുപ്പ് സുസ്ഥിര ഗതാഗതത്തിലേക്കുള്ള മാറ്റത്തിന് അടിവരയിടുന്നതോടൊപ്പം ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു മാതൃകയായി.


Click it and Unblock the Notifications








