പൊട്ടിയ പടം റീ-റിലീസില്‍ വാരിയത് 50 കോടി, എന്‍ഫീല്‍ഡിന്റെ 'കസ്റ്റം' ബൈക്കും സ്വന്തം! നടന്റെ ബെസ്റ്റ് സമയം
മലയാള സിനിമയായ നാടോടിക്കാറ്റിലെ അതിപ്രശസ്തമായ ഡയലോഗ് ആണ് 'എല്ലാത്തിനും അതിന്‍േറതായ സമയമുണ്ട് ദാസാ'. സിനിമ ഇറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വിവിധ സന്ദര്‍ഭങ്ങളില്‍ മലയാളികള്‍ ഈ ഒരു വാചകം ഓര്‍ക്കാറുണ്ട്. 'സനം തേരി കസം' എന്ന ഹിന്ദി സിനിമയെ സംബന്ധിച്ചിടത്തോളം ഈ വാചകം വളരെ സത്യമാണ്. 2016-ല്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഫേ്‌ലാപ്പായിരുന്ന പടം 9 വര്‍ഷത്തിന് ശേഷം റീ-റിലീസില്‍ ചരിത്രം രചിച്ചിരുന്നു. ആദ്യ റിലീസിലെ ലൈഫ്‌ടൈം കളക്ഷന്‍ രണ്ടാം വരവില്‍ രണ്ടാം ദിവസം തന്നെ തകര്‍ത്തു. റീ-റീലീസിലൂടെ 50 കോടി രൂപ കളക്ഷന്‍ നേടിയ ആദ്യ ചിത്രമായി ഇത് മാറി.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റീ-റിലീസ് ഗ്രോസര്‍ ആയിരുന്നു ഇത്. ഈ ഒരൊറ്റ പടം കൊണ്ട് ഹര്‍ഷവര്‍ധന്‍ റാണെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 25 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു ബോളിവുഡ് നടന്‍ ഇന്ന് സനം തേരി കസമിന്റെ പേരിലാണ് അറിയപ്പെടുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും 2020 മുതല്‍ അദ്ദേഹം ഹിന്ദി സിനിമകളില്‍ മാത്രമാണ് അഭിനയിക്കുന്നത്. സനം തേരി കസമിലെ കഥാപാത്രത്തിന്റെ പോലെ അല്‍പ്പം പരുക്കന്‍ ലുക്കിലുള്ള വാഹനങ്ങളാണ് ഹര്‍ഷവര്‍ധന് ഇഷ്ടം.

ഇപ്പോള്‍ കസ്റ്റം മെയിഡ് റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 സ്വന്തമാക്കി തന്റെ ഇഷ്ടം പരസ്യമാക്കിയിരിക്കുകയാണ് നടന്‍. റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 ഒരു അതിശയിപ്പിക്കുന്ന ബൈക്കാണ്. ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഈ ഒറ്റ പീസ് മാത്രമുള്ള ബൈക്ക് നടന് ഡെലിവറി ചെയ്തിരിക്കുകയാണിപ്പോൾ. ഹര്‍ഷവര്‍ധന്‍ റാണെയുടെ ഇഷ്ടപ്രകാരമാണ് ഷോട്ട്ഗണ്‍ 650 ബൈക്ക് കസ്റ്റമൈസ് ചെയ്തിരിക്കുന്നത്.
ഹര്‍ഷവര്‍ധന്‍ റാണെയുടെ കസ്റ്റമൈസ് ചെയ്ത റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. ഈ ബൈക്കിന്റെ ബോഡി അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് പൂര്‍ണ്ണമായും അലൂമിനിയം ഉപയോഗിച്ചുള്ള ഒരു കസ്റ്റം ഷോട്ട്ഗണ്‍ 650 ആണെന്ന് ടെയില്‍ സെക്ഷന്‍ കണ്ടാല്‍ മനസ്സിലാകും. കൂടാതെ ബൈക്ക് വറൈറ്റിയാക്കുന്നതിനായി ഹാന്‍ഡില്‍ബാറില്‍ 'ഹര്‍ഷവര്‍ധന്‍ റാണെ' എന്ന് കൊത്തിവച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ഇതുപോലൊരു ബൈക്ക് ലോകത്ത് ഈയൊരെണ്ണം മാത്രമേ കാണൂ.

റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്ന ഏറ്റവും വിലയേറിയ ബൈക്കുകളില്‍ ഒന്നാണ് ഷോട്ട്ഗണ്‍ 650. 2024 ജനുവരിയിലാണ് ഈ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഷോട്ട്ഗണ്‍ 650 മോട്ടോര്‍സൈക്കിള്‍ വിതരണം ചെയ്ത് തുടങ്ങിയത്.
കസ്റ്റം ഷെഡ്, കസ്റ്റം പ്രോ, കസ്റ്റം സ്‌പെഷ്യല്‍ എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഷോട്ട്ഗണ്‍ 650 ബൈക്ക് വില്‍ക്കുന്നത്.
ഈ വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു സാധാരണ ബോബര്‍ സ്‌റ്റൈലിംഗുമായാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോട്ട്ഗണ്‍ 650 വരുന്നത്. ഒരു പാര്‍ട്ട്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്ലോക്ക്, പാസഞ്ചര്‍ ഫുട്റെസ്റ്റ്, എല്‍ഇഡി ടെയില്‍ലാമ്പ്, കൂടാതെ മറ്റു പല സവിശേഷതകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഡബിള്‍ ക്രാഡില്‍ കോണ്‍ഫിഗറേഷനോടുകൂടിയ ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിം ഇതില്‍ ഉപയോഗിക്കുന്നു. 18 ഇഞ്ചാണ് ഈ ബൈക്കിന്റെ വീല്‍ സൈസ്. മുന്നില്‍ 100/90 സെക്ഷന്‍ ടയറും പിന്നില്‍ 130/70 സെക്ഷന്‍ ടയറുമാണ് ലഭിക്കുന്നത്. 13.8 ലിറ്റര്‍ ഇന്ധന ടാങ്ക് ശേഷിയുള്ള ബൈക്കിന്റെ സീറ്റ് ഉയരം 795 mm ആണ്.
മുന്‍വശത്ത്, ഇത് അപ്സൈഡ്-ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ കോയില്‍-ഓവര്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. മോട്ടോര്‍സൈക്കിളിലെ 648 സിസി പാരലല്‍-ട്വിന്‍ എയര്‍-ഓയില്‍-കൂള്‍ഡ് 2-സിലിണ്ടര്‍ എഞ്ചിന്‍ 7,250 ആര്‍പിഎമ്മില്‍ 47 PS പവറും 5,650 ആര്‍പിഎമ്മില്‍ 52.3 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. വെറ്റ്, മള്‍ട്ടി-പ്ലേറ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്.
നിലവില്‍ ഇന്ത്യയില്‍ 3.64 ലക്ഷം മുതല്‍ 3.77 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില. കസ്റ്റം മോഡലിന് 4.52 ലക്ഷം രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ഷവര്‍ധന്‍ റാണെയുടെ ഈ കസ്റ്റം ബൈക്കിന്റെ വില കൃത്യമായി അറിയില്ല. ഇത് ലേലത്തില്‍ വെച്ചാല്‍ കുറഞ്ഞത് 10 ലക്ഷമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








