പടം രണ്ടാമത് ഇറക്കിയപ്പോൾ കാശും വാരി പെൺകുട്ടികളുടെ മനവും കവർന്നു; ഹൈക്രോസിൽ കയറുന്ന താരത്തെ കണ്ടോ
ഒരു പടം റിലീസ് ആകുമ്പോൾ ഒരുപാട് പ്രതീക്ഷകൾ ഉണ്ടാകും. ചിലപ്പോൾ വിജയിക്കും അല്ലെങ്കിൽ തോൽവിയുടെ കയ്പുനീര് കുടിക്കേണ്ടി വരും. എന്നാൽ ആദ്യം റിലീസ് ആയി പരാജയപ്പെട്ട ചിത്രം റീ റിലീസി കോടികൾ വാരിയാൽ എങ്ങനെയുണ്ടാകും. അതാണ് സനം തേരി കസം എന്ന ഹിന്ദി ചിത്രം. ഒരുവിധം എല്ലാവരും കണ്ട സിനിമ തന്നെയാണ് എന്ന് വിചാരിക്കുന്നു. ചിത്രത്തിലെ നായകൻ ഹർഷവർദ്ധൻ അതോടെ ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. താരത്തിൻ്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അത് എന്താണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുത്.
താരം ഒരു ടൊയോട്ട ഇന്നോവ ഹൈക്രോസിലേക്ക് കയറുന്ന വീഡിയോ ആണ് യുട്യൂബിൽ പങ്കുവച്ചിരിക്കുന്നത്. അതിനിടയ്ക്ക് ആരാധകർക്കൊപ്പം നിന്ന് ചിത്രങ്ങളും എടുക്കുന്നുണ്ട്. ക്രിസ്റ്റയിൽ നിന്നും ഹൈക്രോസായി മാറിയപ്പോൾ ജാപ്പനീസ് വാഹന നിർമാതാക്കൾ സ്വീകരിച്ച മറ്റൊരു സമീപനമായിരുന്നു ഡീസൽ എഞ്ചിൻ ഒഴിവാക്കാമെന്നത്. ഒപ്പം മാനുവൽ ഗിയർബോക്‌സും ഇന്നോവയിൽ നിന്നും എടുത്തു മാറ്റുകയും ചെയ്‌തു.

ഡീസൽ ഒഴിവാക്കി സമ്പൂർണ ഹൈബ്രിഡ് കാറായി മാറിയ മാറ്റവും ഇന്ത്യക്കാർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. 7 അല്ലെങ്കിൽ 8 സീറ്റർ ഓപ്ഷനൊപ്പം ഹൈബ്രിഡ് എഞ്ചിനും കൂടി ലഭിക്കുന്നതാണ് ഹൈക്രോസിലെ പ്രധാന ഹൈലൈറ്റ്. നല്ല വലിപ്പവും അകത്തെ സ്പേസും ഒടുക്കത്തെ മൈലേജും കൂടിയാവുമ്പോൾ കൊടുക്കുന്ന പൈസയ്ക്കുള്ള മുതലുണ്ട് ഇന്നോവ.
ഡീസൽ എഞ്ചിൻ വോണ്ടവർക്ക് ഇന്നോവ ക്രിസ്റ്റ വാങ്ങാമെങ്കിലും അതിനേക്കാൾ ആവശ്യക്കാരാണ് ഹൈബ്രിഡ് മോഡലുകൾക്കുള്ളത്. ഹൈക്രോസിന്റെ ടോപ്പ്-സ്പെക് വേരിയൻ്റുകൾക്ക് എല്ലായ്പ്പോഴും ഉയർന്ന ഡിമാൻഡാണ് ലഭിക്കുന്നത്. 19.77 ലക്ഷം മുതൽ 30.98 ലക്ഷം രൂപ വരെയാണ് ഇന്നോവ ഹൈക്രോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. G, GX, VX, VX(O), ZX എന്നിങ്ങനെ ഹൈബ്രിഡ്, നോൺ ഹൈബ്രിഡ് വേരിയന്റുകളിലായാണ് എംപിവി വരുന്നത്.
രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ കമ്പനി വിപണിയിൽ എത്തിക്കുന്നത്. അതിൽ ആദ്യത്തേത് 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ യൂണിറ്റാണ്. 172 bhp കരുത്തിൽ 205 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലേക്ക് വന്നാൽ ഇതൊരു 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റാണ്.
പെർഫോമൻസും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിട്ടുമുണ്ട്. അങ്ങനെ പരമാവധി 183 bhp കരുത്താണ് ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിന് മൊത്തത്തിൽ നൽകാനാവുക. ഉയർന്ന മൈലേജ് ഉറപ്പാക്കുന്ന ഇലക്ട്രിക് പ്രൊപ്പൽഷൻ ഉപയോഗിച്ച് 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഓടാൻ ഇന്നോവ ഹൈക്രോസിന് കഴിയും.

ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് ARAI സാക്ഷ്യപ്പെടുത്തിയ 23.24 കിലോമീറ്റർ മൈലേജ് ഉണ്ടെന്നതും പവരേയും ആകർഷിക്കുന്ന സംഗതിയാണ്. പരമ്പരാഗത ലാഡർ-ഓൺ-ഫ്രെയിം നിർമാണത്തിന് പകരം എംപിവിയിലേക്ക് മോണോകോക്ക് ബോഡി കൊണ്ടുവരുന്ന ഏറ്റവും പുതിയ TNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിൽ എക്കാലത്തേയും മിടുക്കനായ ഇന്നോവയാണ് ഹൈക്രോസ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








