പൃഥ്വിയുടെ പട്ടാളസിനിമയിലൂടെ മലയാളത്തില്‍ വന്ന് കസറി! മഹീന്ദ്ര XEV 9e സ്വന്തമാക്കിയ നടനെ ഓര്‍മയുണ്ടോ?

ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഐസിഇ വാഹനങ്ങള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകരണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. കമ്പനിയുടെ കന്നി ഇലക്ട്രിക് എസ്‌യുവിയായ XUV400 വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചില്ലെങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ബോണ്‍ ഇലക്ട്രിക് വാഹനങ്ങളായ BE 6, XEV 9e എന്നിവ തരംഗമായി മാറിയിരിക്കുകയാണ്. INGLO എന്ന മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമില്‍ വരുന്ന വാഹനങ്ങളുടെ ഡെലിവറി അടുത്തിടെയാണ് ആരംഭിച്ചത്. ഇരു മോഡലുകളുടെയും ടോപ് സ്‌പെക് പായ്ക്ക് 3 വേരിയന്റുകളുടെ വിതരണമാണ് തുടങ്ങിയത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇലക്ട്രിക് എസ്‌യുവികളുടെ 3000 യൂണിറ്റ് വിതരണം ചെയ്യാന്‍ മഹീന്ദ്രക്ക് സാധിച്ചു. സിനിമാ, സീരിയല്‍ മേഖലയില്‍ നിന്നുള്ളവരും ബിസിനസുകാരും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുമടക്കമുള്ള പ്രമുഖര്‍ ഇവികളുടെ താക്കോല്‍ സ്വീകരിക്കുന്നത് നാം കണ്ടു. ആ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് മോളിവുഡിലടക്കം സാന്നിധ്യം അറിയിച്ച ഒരു പ്രമുഖ നടന്‍. അത് ആരാണെന്ന് നമുക്ക് നോക്കാം.

jaaved jaaferi buys mahindra xev 9e

ബോളിവുഡില്‍ നിന്ന് ആദ്യം മഹീന്ദ്രയുടെ ഈ ഇന്ത്യന്‍ ടെസ്‌ലകളില്‍ ഒന്ന് സ്വന്തമാക്കിയത് സംവിധായകന്‍ അനുരാഗ് കശ്യമായിരുന്നു. പിന്നാലെ അജയ് ദേവ്ഗണിന്റെ അനന്തിരവനും സംവിധായകനുമായ ഡാനിഷ് ദേവ്ഗണും മഹീന്ദ്ര ബോണ്‍ ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ ചേര്‍ന്നു. ഇപ്പോള്‍ പ്രമുഖ ബോളിവുഡ് നടനായ ജാവേദ് ജാഫ്രി തന്റെ പുത്തന്‍ XEV 9e ഇവിയുടെ ഡെലിവറിയെടുത്തിരിക്കുകയാണ്.

ഹിന്ദി സിനിമകളില്‍ കൂടുതലും ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുള്ള ജാവേദ് ജാഫ്രി ഒരു മികച്ച നര്‍ത്തകന്‍ കൂടിയാണ്. നിര്‍മാതാവ് കൂടിയായ ജാവേദ് 2014-ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് പൊതുതെരഞ്ഞെടുത്തില്‍ ലഖ്‌നോ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിരുന്നു. അഞ്ചാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. 1980-കള്‍ മുതല്‍ അഭിനയ രംഗത്തുള്ള ജാവേദ് ജാഫറി ഒരു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

'ദി ജംഗിള്‍ ബുക്ക് 2', 'ദി ഇന്‍ക്രെഡിബിള്‍സ്' എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും കാര്‍ട്ടൂണ്‍ ഷോകള്‍ക്കും ജാവേദ് ജാഫ്രി ശബ്ദം നല്‍കിയിട്ടുണ്ട്. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഏകദേശം 18 വര്‍ഷത്തോളം ജഡ്ജായി പ്രവര്‍ത്തിച്ചും ജാവേദ് രാജ്യമെമ്പാടും ആരാധകരെ നേടിയെടുത്തു. ഇതിനിടെ ജാവേദ് രണ്ട് മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2015-ല്‍ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത പട്ടാള സിനിമയായ 'പിക്കറ്റ് 43' ആണ് അതില്‍ മെയിന്‍. യുദ്ധവിരുദ്ധ സിനിമയായ പിക്കറ്റ് 43-യില്‍ പാകിസ്ഥാന്‍ പട്ടാളക്കാരനായ മുഷ്‌റഫ് ഖാന്റെ വേഷം ജാവേദ് ഗംഭീരമാക്കിയിരുന്നു. 2019-ല്‍ ഹാപ്പി സര്‍ദാറിലും അഭിനയിച്ചു. 'ധമാല്‍ 4' ആണ് ഇദ്ദേഹത്തിന്‍േറതായി പുറത്തിറങ്ങാനുള്ള സിനിമ.

jaaved jaaferi buys mahindra xev 9e

ഇപ്പോള്‍ നടന്‍ പുത്തന്‍ കാര്‍ ഡെലിവറിയെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും മഹീന്ദ്ര എന്‍ബിഎസ് ഇന്റര്‍നാഷനല്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചു. ജാവേദ് ജാഫ്രി ഡെസേര്‍ട്ട് മിസ്റ്റ് ഷെയ്ഡിലുള്ള ഇലക്ട്രിക് എസ്‌യുവിയാണ് വാങ്ങിയിരിക്കുന്നത്. മഹീന്ദ്ര നിലവില്‍ ഏറ്റവും ഉയര്‍ന്ന പാക്ക് ത്രീ വേരിയന്റ് മാത്രമേ വിതരണം ചെയ്യുന്നുള്ളൂ. അതിനാല്‍ നടനും അതേ വേരിയന്റ് തന്നെയാണ് വാങ്ങിയതെന്ന് അനുമാനിക്കാം.

താന്‍ മഹീന്ദ്ര ബ്രാന്‍ഡിന്റെയും ആനന്ദ് മഹീന്ദ്രയുടെയും വലിയ ആരാധകനാകണെന്നും ഇത് തന്റെ ആദ്യത്തെ ഇവിയാണെന്നും ജാവേദ് പറഞ്ഞു. ബില്‍ഡ് ക്വാളിറ്റി, പെര്‍ഫോമന്‍സ്, റേഞ്ച്, ടെക്‌നോളജി, ഫീച്ചറുകള്‍ എന്നിവയെല്ലാം കാറിന്റെ മൊത്തത്തിലുള്ള അനുഭവം ഉയര്‍ത്തുന്നതായി ജാവേദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ടെസ്‌ലയടക്കമുള്ള കാറുകള്‍ ഓടിച്ചിട്ടുണ്ടെങ്കിലും മഹീന്ദ്ര XEV 9e ഇവിയുടെ ക്യാബിന്‍ ഇന്‍സുലേഷനും റൈഡ് നിലവാരവും തന്നെ ഏറെ ആകര്‍ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

jaaved jaaferi buys mahindra xev 9e

ഇവികള്‍ക്ക് മാത്രമായുള്ള മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമില്‍ പണികഴിപ്പിച്ച ഈ എസ്‌യുവിക്ക് ഫ്യൂച്ചറിസ്റ്റിക് ആയ ഡിസൈനാണ് ഉള്ളത്. കണക്റ്റിംഗ് എല്‍ഇഡി ബാറുള്ള ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്ലുകളുമായി വരുന്ന ഇ-എസ്‌യുവിയുടെ ഫ്രണ്ട് ഫാസിയ ആകര്‍ഷകമാണ്. കൂപ്പെ ശൈലിയിലാണ് ഇതിന്റെ ഡിസൈന്‍. മഹീന്ദ്രയുടെ മറ്റ് എസ്‌യുവികളെ പോലെ ഫീച്ചര്‍ പാക്ക്ഡ് ആയാണ് XEV 9e വരുന്നത്.

ഡാഷ്ബോര്‍ഡില്‍ മൂന്ന് വലിയ 12.30 ഇഞ്ച് സ്‌ക്രീനുകള്‍ പോലുള്ള പ്രീമിയം സവിശേഷതകള്‍ വരുന്ന അകത്തളം അതി ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. മഹീന്ദ്ര 'സിനിമാസ്‌കോപ്പ് കോക്ക്പിറ്റ്' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിനോദത്തിനായി രണ്ട് സ്‌ക്രീനുകള്‍ നല്‍കിയിട്ടുണ്ട്. വിഷന്‍എക്‌സ് ഓഗ്മെന്റഡ് റിയാലിറ്റി HUD, MAIA (മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആര്‍ക്കിടെക്ചര്‍), ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8295 പ്രോസസര്‍, 24 ജിബി റാം, 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സീറ്റ് വെന്റിലേഷനോട് കൂടിയ ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഡൈനാമിക് ലൈറ്റുകളുള്ള ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. യാത്രക്കാരുടെ സുരക്ഷക്കായി ഇവിയുടെ സേഫ്റ്റി കിറ്റില്‍ ഏഴ് എയര്‍ബാഗുകള്‍, ലെവല്‍ 2+ ADAS, 360-ഡിഗ്രി ക്യാമറ എന്നിവയും നല്‍കിയിട്ടുണ്ട്.

59 kWh, 79 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ഓഫര്‍ ചെയ്യുന്നു. ലോവര്‍ വേരിയന്റുകള്‍ക്ക് 59 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുക. ഇത് 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്ററാണ് റേഞ്ച് പറയുന്നത്. വലിയ 79 kWh വേരിയന്റ് 282 Bhp പവറും 380 Nm ടോര്‍ക്കും സൃഷ്ടിക്കും. 656 കിലോമീറ്ററാണ് ഇതിന്റെ ക്ലെയിംഡ് റേഞ്ച്.

mahindra e-suv delivery

ഇന്ത്യന്‍ വിപണിയില്‍ 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില പോകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20 മുതലാണ് കമ്പനി ഇലക്ട്രിക് എസ്‌യുവികളുടെ വിതരണം ആരംഭിച്ചത്. ഒരു മാസം തികയുന്നതിന് മുമ്പേ 3000 യൂണിറ്റ് ബോണ്‍ ഇലക്ട്രിക് കാറുകള്‍ വിതരണം ചെയ്ത് പുത്തന്‍ നാഴികക്കല്ല് താണ്ടുകയായിരുന്നു മഹീന്ദ്ര. XEV 9e, BE 6 എന്നിവയുടെ ഭൂരിഭാഗം ഉപഭോക്താക്കളും ടോപ്പ്-സ്പെക്ക് പായ്ക്ക് ത്രീ വേരിയന്റാണ് തിരഞ്ഞെടുക്കുന്നത്.

ഉപഭോക്താക്കള്‍ ഗ്രീന്‍ മൊബിലിറ്റിയെക്കാള്‍ പ്രീമിയം സവിശേഷതകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. മഹീന്ദ്രയുടെ തന്ത്രപരമായ വിലനിര്‍ണയവും സമയബന്ധിതമായ ലോഞ്ചും ഇരു കാറുകളുടെയും ഡിമാന്‍ഡിന് ആക്കം കൂട്ടി. ഇവികളുടെ എന്‍ട്രി ലെവല്‍ പായ്ക്ക് വണ്‍, പായ്ക്ക് വണ്‍ എബോവ് വേരിയന്റുകളുടെ ഡെലിവറി 2025 ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹീന്ദ്രയുടെ ബുക്കിംഗ് ഡേറ്റ പ്രകാരം കൂടുതല്‍ ബുക്കിംഗ് XEV 9e എസ്‌യുവിക്കാണ്. XEV 9e ഇവിക്ക് 59% പേരും BE 6 ഇവിക്ക് 41% പേരും മുന്‍ഗണന നല്‍കുന്നു. ഇരു കാറുകള്‍ക്കും അനുഭവപ്പെടുന്ന ശക്തമായ ഡിമാന്‍ഡ് നിമിത്തം ചില നഗരങ്ങളില്‍ കാത്തിരിപ്പ് കാലയളവ് 6 മാസം വരെ എത്തിയിട്ടുണ്ട്. കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി ഉത്പാദനം കൂട്ടുകയെന്ന സ്ഥിരം തന്ത്രം കമ്പനി ഇവിടെയും പയറ്റിയേക്കും.

More from DriveSpark

Article Published On: Wednesday, April 16, 2025, 17:26 [IST]
English summary
Actor jaaved jaaferi took delivery of brand new mahindra xev 9e electric suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X