'ധൂം' വില്ലന് ഇതിലും മികച്ച സമ്മാനം നല്‍കാനുണ്ടോ! ജോണ്‍ എബ്രഹാമിന് ആരാധകന്റെ സര്‍പ്രൈസ്...

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഏറ്റവും മികച്ച മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെയാകും ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ സ്ഥാനം. ബോളിവുഡിലെ ഹിറ്റ് സിനിമ ഫ്രാഞ്ചൈസികളില്‍ ഒന്നായ ധൂമിന്റെ ആദ്യഭാഗത്തില്‍ സുസുക്കി ഹയാബൂസ ബൈക്കിലെത്തി നായകനെ സൈഡാക്കുന്ന പ്രകടനമായിരുന്നു ജോണ്‍ കാഴ്ചവെച്ചത്.

സൂപ്പര്‍ബൈക്കിലെത്തി മോഷണം നടത്തുന്ന സംഘത്തിന്റെ തലവനായ ജോണ്‍ നായകനായ അഭിഷേക് ബച്ചനേക്കാള്‍ കൈയ്യടി നേടിയെന്നതാണ് യാഥാര്‍ത്ഥ്യം. ഒറ്റ സിനിമ കൊണ്ട് സുസുക്കി മോഡല്‍ ഇന്ത്യയിലാകെ ട്രെന്‍ഡിംഗ് ആക്കാനും പാതി മലയാളി കൂടിയായ ജോണിന് സാധിച്ചു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ബൈക്കുകള്‍ സ്വന്തമായുള്ള സെലിബ്രിറ്റിയും ജോണ്‍ തന്നെയാണെന്നാണ് കരുതപ്പെടുന്നത്. മോട്ടോര്‍സൈക്കിളുകളുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം നിറസാന്നിധ്യമാകാറുണ്ട് ജോണ്‍.

fan gets john abraham autograph on tvs apache

യമഹ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ മുഖം കൂടിയായിരുന്ന നടന്‍ അടുത്തിടെ രാജ്യം ആദ്യമായി മോട്ടോജിപിക്ക് വേദിയായപ്പോള്‍ കാഴ്ചക്കാരനായി എത്തിയിരുന്നു. നടനെ ഒരുനോക്ക് കാണാനും സെല്‍ഫിയെടുക്കാനുമായി ആരാധകര്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് എത്താറുണ്ട്. പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് ആരാധകര്‍ ചില സമ്മാനങ്ങള്‍ കൊടുക്കാറുണ്ട്. തന്റെ ബൈക്കില്‍ ഓട്ടോഗ്രാഫ് ചാർത്തിയ ജോണ്‍ എബ്രഹാമിന് ഒരു ആരാധകന്‍ നല്‍കിയ സമ്മാനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അക്ഷയ് കേദാരിയെന്ന ആരാധകന്‍ പ്രിയ നടന് 3 ബൈക്കുകളുടെ സ്‌കെയില്‍ മോഡലുകളാണ് സമ്മാനമായി നല്‍കിയത്. ജോണ്‍ എബ്രഹാമിന് സ്‌കെയില്‍ മോഡലുകള്‍ സമ്മാനിക്കുന്നതിന്റെ വീഡിയോ ബൈക്കര്‍ അറ്റ് ഹാര്‍ട്ട് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. ടീം യമഹയുടെ പ്രത്യേകമായി നിര്‍മ്മിച്ച മോട്ടോജിപി റേസിംഗ് ബൈക്കായ യമഹ YZR-M1 ന്റെ സ്‌കെയില്‍ മോഡല്‍ ആണ് ആദ്യം ജോണിന് സമ്മാനിച്ചത്.

fan gets john abraham autograph on tvs apache

പിന്നാലെ കവസാക്കി നിഞ്ച H2R മോട്ടോര്‍സൈക്കിളിന്റെ സ്‌കെയില്‍ മോഡല്‍ പുറത്തെടുത്തു. ഏറ്റവും അവസാനമായി ജോണ്‍ തന്നെ ഇന്ത്യയില്‍ പ്രശസ്തമാക്കിയ സുസുക്കി ഹയബൂസയായിരുന്നു അക്ഷയ് ബാഗില്‍ നിന്ന് പുറത്തെടുത്തത്. ജോണ്‍ എബ്രഹാം സ്വന്തമാക്കിയ ബൈക്കിന്റെ അതേ നിറമായതിനാല്‍ ഹയബൂസയുടെ സ്‌കെയില്‍ മോഡല്‍ അല്‍പ്പം സ്‌പെഷ്യലായിരുന്നു. ജോണ്‍ എബ്രഹാമിന് വേണ്ടി താന്‍ ഈ നിറത്തിലുള്ള ഹയബൂസ പ്രത്യേകം ഓര്‍ഡര്‍ ചെയ്തതാണെന്നാണ് അക്ഷയ് വീഡിയോയില്‍ പറയുന്നത്.

വീഡിയോയുടെ അവസാനം അക്ഷയ്‌യുടെ ടിവിഎസ് അപ്പാച്ചെ RR310 ബൈക്കില്‍ കയറി ജോണ്‍ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. അക്ഷയ്‌യുടെ അഭ്യര്‍ത്ഥന മാനിച്ച് ടിവിഎസ് RR310 ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ ജോണ്‍ എബ്രഹാം ഓട്ടോഗ്രാഫ് നല്‍കി. ഓട്ടോഗ്രാഫ് കാലങ്ങളോളം നിലനില്‍ക്കാനായി ആ ഭാഗം പിപിഎഫ് കൊണ്ട് കവര്‍ ചെയ്യുമെന്ന് അക്ഷയ് പറഞ്ഞു.വീഡിയോയുടെ അവസാനം ജോണ്‍ എബ്രഹാം തന്റെ അപ്രീലിയ RSV4 RF പുറത്തിറക്കി വേഗത്തില്‍ ഓടിച്ചുപോകുന്നത് കാണാം.

fan gets john abraham autograph on tvs apache

ജോണ്‍ എബ്രഹാം തന്റെ ഡ്യുക്കാട്ടി പാനിഗാലെ V4-ല്‍ മുംബൈ തെരുവുകളിലൂടെ ചുറ്റിയടിക്കുന്ന ഒരു വീഡിയോ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. ഫുള്‍ സൈസ് ഹെല്‍മെറ്റും റൈഡിംഗ് ബൂട്ടും സജ്ജീകരിച്ച് ജോണ്‍ തന്റെ ഡ്യുക്കാട്ടി പനിഗാലെ V4 വളരെ ശാന്തമായി ഓടിക്കുന്നത് വീഡിയോയില്‍ കാണാം. മാത്രമല്ല ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോണ്‍ എബ്രഹാം മൂന്നാം തലമുറ സുസുക്കി ഹയാബൂസ സ്വന്തമാക്കുകയും ചെയ്‌തിരുന്നു. 'പത്താന്‍' സിനിമയുടെ വിജയാഘോഷങ്ങളുടെ ഭാഗമായാണ് താരം തന്റെ ഗരാജിലേക്ക് 2023 സുസുക്കി ഹയബൂസ എത്തിച്ചത്.

ഷാരൂഖ് ഖാന്‍ നായകനായ പത്താനില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചത് ജോണ്‍ ആയിരുന്നു. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ചിത്രത്തില്‍ ജോണ്‍ അവതരിപ്പിച്ച 'ജിം' എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹയാബൂസ കൂടാതെ യമഹ V-മാക്‌സ് ആനിവേഴ്‌സറി എഡിഷന്‍, കവസാക്കി നിഞ്ച ZX-14R, ബിഎംഡബ്ല്യു S1000RR, അപ്രീലിയ RSV4 RF, യമഹ YZF-R1, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ്, M4V തുടങ്ങിയ സൂപ്പര്‍ബൈക്കുകളും ജോണ്‍ എബ്രഹാമിന്റെ ഗരാജിലുണ്ട്.

സൂപ്പര്‍ ബൈക്കുകള്‍ക്ക് പുറമെ കെടിഎം, മഹീന്ദ്ര മോജോ, രാജ്പുതാന കസ്റ്റംസില്‍ നിന്നുള്ള ലൈറ്റ്ഫൂട്ട് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്നീ സാധാരണ മോഡലുകളും താരത്തിന്റെ പക്കലുണ്ട്. മുമ്പ് യമഹയുടെ ബ്രാന്‍ഡ് അംബാസഡറായി സേവനമനുഷ്ഠിച്ചിട്ട ജോണ്‍ അടുത്തിടെ മോട്ടോ ജിപി ഭാരതില്‍ സുരക്ഷാ ബൈക്ക് ആയിരുന്ന ബിഎംഡബ്ല്യു M1000RR-ല്‍ ഇന്ത്യന്‍ ജിപിയുടെ സമയത്ത് ലാപ് റണ്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

More from DriveSpark

Article Published On: Monday, November 20, 2023, 14:32 [IST]
English summary
Actor john abraham gets motorcycle scale models as gift from fan given autograph on tvs apache rr310
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X