മമ്മൂട്ടിക്കോ മോഹന്‍ലാലിനോ പോലുമില്ല ഈ ഭാഗ്യം! മഹീന്ദ്ര കസ്റ്റം ഥാര്‍ റോക്‌സ് സമ്മാനിച്ച മലയാളി നടന്‍

കേരളവുമായി അടുത്ത ബന്ധമുള്ള ബോളിവുഡ് താരങ്ങള്‍ ഏറെയൊന്നുമില്ല. വിദ്യാ ബാലന്‍, മലൈക അറോറ തുടങ്ങിയ നടിമാര്‍ക്ക് മലയാളി ബന്ധമുണ്ട്. എന്നാല്‍ പാതി മലയാളിയായ ഒരു നടന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പറഞ്ഞ് വരുന്നത് ബോളിവുഡിലെ ഫിറ്റനസ് ഫ്രീക്കായ ജോണ്‍ എബ്രഹാമിനെ (John Abraham) കുറിച്ചാണ്. ധൂം ഫ്രാഞ്ചൈസിലെ ആദ്യ ചിത്രത്തിലെ ആ നീളന്‍ മുടിക്കാരന്‍ വില്ലന്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കാണ് ഹയാബൂസ ഓടിച്ച് കയറ്റിയത്.ജോണ്‍ എബ്രഹാമിന്റെ പിതാവ് ഒരു മലയാളിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

ഏതായാലും മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്ത 'ദി ഡിപ്ലോമാറ്റ്' എന്ന ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആദ്യവാരാന്ത്യം തരക്കേടില്ലാത്ത കളക്ഷന്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ ജെപി സിംഗായി ജോണ്‍ എബ്രഹാം മികച്ച പ്രകടനമാണ് ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. ഡിപ്ലോമാറ്റ് തീയറ്ററില്‍ മികച്ച അഭിപ്രായം നേടുന്നതിനൊപ്പം ജോണിന് പുതിയ ഒരു സന്തോഷം കൂടിയുണ്ട്.

john abraham mahindra thar roxx

അറിയപ്പെടുന്ന ബൈക്ക് പ്രേമിയായ ജോണ്‍ ഇപ്പോള്‍ ഒരു കാര്‍ വാങ്ങിയിരിക്കുകയാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ ഥാര്‍ റോക്സാണ് നടന്റെ ഹൃദയം കവര്‍ന്നത്. ജോണ്‍ എബ്രഹാം ഒരു കസ്റ്റമൈസ്ഡ് മഹീന്ദ്ര ഥാര്‍ റോക്‌സ് എസ്‌യുവിയാണ് സ്വന്തമാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചീഫ് ഡിസൈനര്‍ പ്രതാപ് ബോസ് പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഇത്.

അതിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും പലയിടത്തും 'JA' ബാഡ്ജിംഗ് കാണാം. ജോണ്‍ എബ്രഹാമിന്റെ പുതിയ മഹീന്ദ്ര ഥാര്‍ റോക്‌സ് നിരവധി കസ്റ്റമൈസേഷനും വിപുലമായ സവിശേഷതകളോടെയുമാണ് വരുന്നത്. അദ്ദേഹത്തിന്റെ എസ്‌യുവി സ്റ്റീല്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. സാധാരണ ഥാര്‍ റോക്സില്‍ നിന്ന് ഇത് അല്‍പം വ്യത്യസ്തമായി കാണപ്പെടുന്നു. ബ്ലാക്ക് ബാഡ്ജുകളും അതില്‍ പതിച്ചിട്ടുണ്ട്.

Take a Poll

വശങ്ങളില്‍ കസ്റ്റം മെയിഡ് ബ്ലാക്ക് ബാഡ്ജുകള്‍ കാണാനാകും. മുന്‍വശത്തെ ഫെന്‍ഡറില്‍ മഹീന്ദ്ര ഥാര്‍ എന്ന് എഴുതിയ ഒരു ബ്ലാക്ക് ബാഡ്ജ് ഉണ്ട്. 4x4 റെഡ് ഇന്‍സേര്‍ട്ടുള്ള ബ്ലാക്ക് ബാഡ്ജ് ഉണ്ട്. സാധാരണ ഥാറില്‍ ഇവയെല്ലാം ക്രോമിലാണ് വരുന്നത്. ഡോര്‍ ഹാന്‍ഡിലുകളും ഒആര്‍വിഎമ്മുകളും ബ്ലാക്ക് കളറിലാണ്. സി-പില്ലറിലെ 'JA' സിഗ്‌നേച്ചറാണ് ഏറ്റവും വ്യത്യസ്തമായ സവിശേഷത.

ഏറ്റവും പുതുതായി മഹീന്ദ്ര കൂട്ടിച്ചേര്‍ത്ത മോക്ക ബ്രൗണ്‍ ഇന്റീരിയറാണ് ജോണിന്റെ ഥാര്‍ റോക്‌സിന് ലഭിച്ചത്. ഇടതുവശത്തെ എസി വെന്റിന് താഴെയുള്ള പ്ലേറ്റില്‍ 'മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. നടന് വേണ്ടി പ്രത്യേകം നിര്‍മിച്ച കാറാണിതെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കാറിന്റെ സീറ്റ് ഹെഡ്‌റെസ്റ്റുകളുടെ മുന്നിലും പിന്നിലും മഞ്ഞ നിറത്തിലുള്ള 'JA' സിഗ്‌നേച്ചര്‍ സ്റ്റിച്ചിംഗ് നല്‍കി മനോഹരമാക്കിയിട്ടുണ്ട്.

mahindra thar roxx

ജോണ്‍ എബ്രഹാമിന്റെ ഥാര്‍ റോക്‌സ് എല്ലാ നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ടോപ്പ് എന്‍ഡ് AX7 L വേരിയന്റ് ആണ്. പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, 9 സ്പീക്കറുകളുള്ള ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ സവിശേഷതകള്‍ ഈ കാറില്‍ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.

യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ഥാര്‍ റോക്‌സ് മികവ് പുലര്‍ത്തുന്നു. ലെവല്‍-2 ADAS ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഒപ്പം 6 എയര്‍ബാഗുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതിലുണ്ട്.

175 PS പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഥാര്‍ റോക്സിന് കരുത്തേകുന്നത്. ഇതിന് 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭിക്കുന്നു. ഓഫ്-റോഡിംഗിന് അനുയോജ്യമായ 4x4 വേരിയന്റാണ് ജോണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഥാര്‍ റോക്സിന്റെ നിലവിലെ എക്സ്ഷോറൂം വില 12.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. റേഞ്ച് ടോപിംഗ് വേരിയന്റിന് 23.09 ലക്ഷം രൂപ വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

More from DriveSpark

Article Published On: Monday, March 17, 2025, 18:53 [IST]
English summary
Actor john abraham took delivery of his custom made mahindra thar roxx
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X