ലാസ്റ്റ് പടം 50 കോടി കോടിയടിച്ചു; യാത്ര ഡിഫെന്‍ഡറിലാക്കി മാര്‍ക്കോയെ കുറ്റം പറഞ്ഞ തെലുഗു നടന്‍
ഇന്ത്യയില്‍ വില കൂടിയ കാറുകള്‍ ഉപയോഗിക്കുന്നത് സമ്പന്നരായ ആളുകളും സിനിമാ താരങ്ങളുമാണ്. വില കൂടിയ കാറുകള്‍ വാങ്ങാനും പരിപാലിക്കാനുമുള്ള പണമുള്ളതിനാലാണ് സെലിബ്രിറ്റികള്‍ പ്രധാനമായും ലക്ഷ്വറി കാറുകള്‍ വാങ്ങുന്നത്. ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റായാല്‍ തന്നെ അഭിനേതാക്കള്‍ യാത്രകള്‍ ലക്ഷ്വറി കാറുകളിലേക്ക് മാറ്റുന്നു. ഇപ്പോള്‍ തെലുഗു സിനിമയിലെ വളര്‍ന്ന് വരുന്ന ഒരു നടന്‍ മൂന്ന് കോടിയുടെ കാര്‍ ഉപയോഗിക്കുന്ന വീഡിയോ ശ്രദ്ധ നേടുകയാണ്. പാന്‍ ഇന്ത്യ ലെവലില്‍ ശ്രദ്ധിക്കപ്പെട്ട ഒരു മലയാള സിനിമയെ കുറിച്ച് ഇദ്ദേഹം പറഞ്ഞ അഭിപ്രായം അടുത്തിടെ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.
നമ്മള്‍ പറഞ്ഞ് വരുന്ന താരം ടോളിവുഡ് നടനായ കിരണ്‍ അബ്ബാവാരം. 2019 മുതല്‍ അദ്ദേഹം തെലുഗു സിനിമാ ലോകത്ത് സജീവമായ താരം മീറ്റര്‍, റൂള്‍സ് രഞ്ജന്‍, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. തുടര്‍ പരാജയങ്ങളെ തുടര്‍ന്ന് നിരാശനായിരുന്ന കിരണിന് കരിയറില്‍ വലിയ ബ്രേക്കായി മാറിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ക' എന്ന പാന്‍ ഇന്ത്യന്‍ ചിത്രമായിരുന്നു.

പിരിയഡ് ആക്ഷന്‍ മിസ്റ്ററി ത്രില്ലറായ ചിത്രം എഴുതി സംവിധാനം ചെയ്തത് സുജിത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ്. ദീപാവലി റിലീസായി എത്തിയ ചിത്രം തെലുങ്കില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളില്‍ 40 കോടിക്ക് മുകളില്‍ ഗ്രോസ് നേടി. കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ആയിരുന്നു വിതരണത്തിനെത്തിച്ചത്. എന്നാല്‍ ചിത്രത്തിന് വലിയ ഓളങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.
എന്നാല്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്ത മാര്‍ക്കോ എന്ന ചിത്രം കാണാന്‍പോയ അനുഭവം കിരണ്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത് വലിയ വര്‍ത്തയായിരുന്നു. ഗര്‍ഭിണിയായ ഭാര്യക്ക് ചിത്രം കണ്ടുകൊണ്ടിരിക്കേ അസ്വസ്ഥതയനുഭവപ്പെട്ടെന്നും തുടര്‍ന്ന് സിനിമ തീരും മുമ്പേ ഇറങ്ങിപ്പോവുകയായിരുന്നെന്നും കിരണ്‍ പറഞ്ഞിരുന്നു. കിരണിന്റെ പത്താമത്തെ ചിത്രമായ ദില്‍റുബയ്ക്ക് പക്ഷേ ബോക്സ്ഓഫീസില്‍ ശോഭിക്കാനായിരുന്നില്ല.

'ക' എന്ന ചിത്രം കിരണിന്റെ താരമൂല്യം ഉയര്‍ത്തിയെന്ന് മാത്രമല്ല താരം തന്റെ യാത്രകള്‍ ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറില്‍ ആക്കി മാറ്റിയിട്ടുണ്ട്. ഒരു കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുപ്പതിലെത്തിയ നടന്‍ വില കൂടിയ കാറില്‍ കയറുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഈ വീഡിയോയില്‍ അദ്ദേഹം ഉപയോഗിക്കുന്ന ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കാറിന്റെ വില 1.20 കോടി രൂപ മുതല്‍ 3.21 കോടി രൂപ വരെയാണ്.
പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാം. ഈ കാര്‍ ആകെ 14 വ്യത്യസ്ത വേരിയന്റുകളില്‍ വാങ്ങാം. ഓഫ്റോഡര്‍ എസ്‌യുവിയുടെ ഏറ്റവും കരുത്തുറ്റ പതിപ്പായ ഡിഫെന്‍ഡര്‍ ഒക്ട അടുത്തിടെയാണ് വിപണിയില്‍ എത്തിയത്. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ റോഡ് പ്രസന്‍സാണ്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ആര് കണ്ടാലും നോക്കിപ്പോകുന്ന തരത്തിലാണ് ഈ കാറിന്റെ രൂപകല്‍പ്പന. മാത്രമല്ല ഓഫ്-റോഡ് സവിശേഷതകളുള്ള ഒരു കാര്‍ കൂടിയാണിത്.

ഈ കാറിന്റെ പെട്രോള്‍ പതിപ്പില്‍ 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ഇണചേരുന്നു. ഈ ഡിഫെന്‍ഡര്‍ വെറും 7.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഓപ്ഷനിലും വാങ്ങാം. ഇത് ഒരു മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായും ജോടിയാക്കിയിരിക്കുന്നു.
ഈ കാറിന്റെ എല്ലാ വേരിയന്റുകളിലും 4-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇത് അതിന്റെ ഓഫ്-റോഡ് കഴിവുകള്‍ മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. ഈ കാറില്‍ 5, 8 സീറ്റര്‍ ഓപ്ഷനുകള്‍ ഉണ്ട്. ഇക്കാരണത്താല്‍ നിരവധി സെലിബ്രിറ്റികള്‍ ഈ കാറുകള്‍ വാങ്ങി ഉപയോഗിക്കുന്നുണ്ട്. നടന്‍ കിരണ്‍ പോലുള്ള വളര്‍ന്നുവരുന്ന നടന്മാര്‍ പോലും ഡിഫെന്‍ഡര്‍ ഫാന്‍ ആണെന്ന് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാം.


Click it and Unblock the Notifications








