ഇലക്ട്രിക് G-ക്ലാസ് സ്വന്തമാക്കി സെയ്ഫ് അലി ഖാന്റെ അളിയൻ! ആള് ചില്ലറക്കാരനല്ല

ഹിറ്റ് സിനിമകളിലൂടെയും മികച്ച സംവിധാന മികവിലൂടെയും ഇന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച കുനാല്‍ കെമ്മു ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് ജി-ക്ലാസ് എസ്‌യുവി സ്വന്തമാക്കി. മുംബൈയിലെ പ്രമുഖ ഡീലര്‍ഷിപ്പായ ഓട്ടോ ഹാങ്ങറില്‍ നിന്നും താരം വാഹനം ഡെലിവറി എടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബോളിവുഡ് താരം സെല്‍ഫ് മെയ്ഡ് കാറുകളോട് താല്‍പര്യം കാണിക്കുന്നത് ഇതാദ്യമല്ല. ഓഫ്-റോഡ് ശേഷിയുള്ള ഈ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ വിപണിയിലെ വളരെ കുറച്ച് പ്രീമിയം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് നിലവില്‍ ഡെലിവറി ചെയ്തിട്ടുള്ളത്.

കാറുകളോട് കടുത്ത അഭിനിവേശമുള്ള കുനാല്‍ കെമ്മു അത്യാധുനിക സവിശേഷതകളും മികച്ച പെര്‍ഫോമന്‍സും ഒരേപോലെ വാഗ്ദാനം ചെയ്യുന്ന G-വാഗണിറെ പരിസ്ഥിതി സൗഹൃദമായ പുത്തന്‍ ഇലക്ട്രിക് പതിപ്പാണ് തന്റെ യാത്രകള്‍ക്കായി തിരഞ്ഞെടുത്തത്. കുനാല്‍ കെമ്മുവിനെ കുറിച്ച് അറിയാത്തവര്‍ക്കായി അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം. ദൂരദര്‍ശനിലെ 'ഗുല്‍ ഗുല്‍ഷന്‍ ഗുല്‍ഫാം' (1987) എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്.

kunal kemmu buys mercedes-benz g580

പിന്നീട് ബാലതാരമായി എത്തി 'ഹം ഹേ രാഹി പ്യാര്‍ കെ', 'രാജാ ഹിന്ദുസ്താനി', 'സഖം' തുടങ്ങിയ പ്രശസ്തമായ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 'കല്‍യുഗ്' (2005) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 'ട്രാഫിക് സിഗ്‌നല്‍', 'ഗോ ഗോവ ഗോണ്‍', 'ലോട്ട്‌കേസ്' എന്നീ ജനപ്രിയ ചിത്രങ്ങളിലും ഗോല്‍മാല്‍ സീരീസിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. അഭിനയത്തിന് പുറമെ മികച്ചൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.

കുനാല്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'മഡ്ഗാവ് എക്‌സ്പ്രസ്' എന്ന കോമഡി ത്രില്ലര്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഫിലിംഫെയര്‍ പുരസ്‌കാരവുംഅദ്ദേഹം സ്വന്തമാക്കി. നേരത്തെ 'സഖം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുള്ള സ്‌ക്രീന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പട്ടൗഡി രാജകുടുംബാംഗവും നടന്‍ സെയ്ഫ് അലി ഖാനിന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാനെയാണ് കുനാല്‍ വിവാഹം കഴിച്ചത്.

കുനാൽ കെമ്മു വാങ്ങിയ പുത്തൻ എസ്‌യുവിയെ കുറിച്ച് പറയുമ്പോൾ, നാല് വീലുകള്‍ക്കുമായി പ്രത്യേകം നിയന്ത്രിക്കാവുന്ന നാല് ഇന്‍ഡിപെന്‍ഡെന്റ് ഇലക്ട്രിക് മോട്ടോറുകള്‍ (Quad-motor setup) അടങ്ങുന്നതാണ് ഇതിന്റെ പവര്‍ട്രെയിന്‍. ഈ അത്യാധുനിക സാങ്കേതികവിദ്യയാണ് വെല്ലുവിളികള്‍ നിറഞ്ഞ കഠിനമായ ഭൂപ്രദേശങ്ങളില്‍ സമാനതകളില്ലാത്ത ഓഫ്-റോഡിംഗ് അനുഭവവും സുരക്ഷിതത്വവും നല്‍കുന്നത്. ഈ ശക്തമായ ക്വാഡ്-മോട്ടോര്‍ സിസ്റ്റം ഒന്നിച്ച് പരമാവധി 579 hp പവറും 1,164 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

ഇവി ആയതിനാല്‍ ലഭിക്കുന്ന ഈ സഡന്‍ ടോര്‍ക്ക് കാരണം വാഹനത്തിന് വലിയ താഴ്ചകളും കുത്തനെയുള്ള മലനിരകളും വളരെ എളുപ്പത്തില്‍ കയറിപ്പോകാന്‍ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഈ ഇലക്ട്രിക് എസ്‌യുവിയില്‍ ഉയര്‍ന്ന ശേഷിയുള്ള 116 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വലിയ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ പരമാവധി 473 കിലോമീറ്റര്‍ (WLTC) വരെ റേഞ്ച് ലഭിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഈ പുതിയ ഇലക്ട്രിക് G-ക്ലാസിന്റെ മറ്റൊരു പ്രധാന സവിശേഷതയാണ് ഇതിലെ 'G-ടേണ്‍' (G-Turn) ഫംഗ്ഷന്‍. ഈ സംവിധാനം വഴി ഓഫ്-റോഡ് പാതകളില്‍ വെച്ച് വാഹനത്തിന് ഒരേ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ 360 ഡിഗ്രി ആംഗിളില്‍ പൂര്‍ണമായി തിരിയാന്‍ സാധിക്കും. കൂടാതെ കുത്തനെയുള്ള ഇറക്കങ്ങളില്‍ കൃത്യമായ വേഗത നിലനിര്‍ത്താന്‍ സഹായിക്കുന്ന G-ക്രോള്‍ (G-Crawl) സൗകര്യവും ഇതിലുണ്ട്. എയ്‌റോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നതിനായി ഇതിന്റെ ഗ്രില്ലിന്റെ വശങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്.

മെര്‍സിഡീസിന്റെ പ്രശസ്തമായ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടുകൂടിയ ഇരട്ട ഡിജിറ്റല്‍ സ്‌ക്രീനുകളാണ് ക്യാബിനിലെ ഒരു പ്രധാന ആകര്‍ഷണം. പ്രീമിയം ലെതര്‍ സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ബര്‍മെസ്റ്റര്‍ (Burmester) ഓഡിയോ സിസ്റ്റം എന്നിവ ഇതിലുണ്ട്. ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്കും സഹ യാത്രക്കാര്‍ക്കും മികച്ച യാത്രാസുഖം നല്‍കാന്‍ പോന്ന സവിശേഷതകളാണ് ഇവ. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 3 കോടി രൂപയ്ക്ക് മുകളിലാണ് ഈ അത്യാധുനിക ഇലക്ട്രിക് എസ്യുവിയുടെ എക്‌സ്-ഷോറൂം വില.

Article Published On: Saturday, May 30, 2026, 19:04 [IST]
English summary
Actor kunal kemmu buys mercedes benz g580 electric suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X