മലയാളികള്‍ അഭിനയമറിയില്ലെന്ന് കളിയാക്കും! പക്ഷേ, റേഞ്ച് റോവര്‍ കറങ്ങുന്നതാണ് രാജമൗലിയുടെ അടുത്ത ഹീറോ

തമിഴ്‌നാട്ടിലോ കേരളത്തിലോ വന്ന് സൂപ്പര്‍ സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ കണ്ണുംപൂട്ടി രജനീകാന്ത് എന്നായിരിക്കും ഉത്തരം ലഭിക്കുക. നേരെമറിച്ച് തെലുങ്ക് സംസ്ഥാനങ്ങളില്‍ പോയി സൂപ്പര്‍ സ്റ്റാറിനെ ചോദിച്ചാല്‍ അവര്‍ മഹേഷ് ബാബു എന്നായിരിക്കും ഉത്തരം നല്‍കുക. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനാണെങ്കിലും അല്ലു അര്‍ജുന്‍, പ്രഭാസ്, രാംചരണ്‍ എന്നിവരെ പോലെ കേരളത്തില്‍ മഹേഷ് ബാബുവിന് ഫാന്‍സില്ല. എന്നാല്‍ കരിയറില്‍ ഇതുവരെ ഒറ്റ ഫേ്‌ലാപ്പ് പോലുമില്ലാത്ത ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ അടുത്ത സിനിമയിലെ നായകന്‍ മഹേഷ് ബാബുവാണ്. ആ ഒറ്റ സിനിമ മതിയാകും കേരളത്തില്‍ മാത്രമല്ല പാന്‍ ഇന്ത്യ ലെവലില്‍ താരം അറിയപ്പെടാന്‍.

രണ്ട് പതിറ്റാണ്ടിലേറെ കാലമായി ടോളിവുഡില്‍ നിറഞ്ഞ് നില്‍ക്കുന്ന മഹേഷ് ബാബു നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ സൃഷ്ടിക്കുകയും അതിലൂടെ കോടികള്‍ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹേഷ് ബാബുവിന്റെ ആസ്തി 244 കോടി രൂപയോളമാണ്. നിലവില്‍ 80 കോടി രൂപയാണ് ഒറ്റ സിനിമക്കായി താരം പ്രതിഫലം പറ്റുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് രൂപ സമ്പാദിക്കുമ്പോള്‍ തന്നെ സാമൂഹിക സേവന രംഗത്തും താരം നിറഞ്ഞ് നില്‍ക്കുന്നു.

mahesh babu spotted in range rover sv

'ഹീല്‍ എ ചൈല്‍ഡ്' എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന മഹേഷ് ബാബു തന്റെ വാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായാണ് വിനിയോഗിക്കുന്നത്. രാജമൗലി ചിത്രമടക്കം അണിയറയില്‍ ഒരുങ്ങുന്നതിനാല്‍ പാപ്പരാസികള്‍ എപ്പോഴും മഹേഷ് ബാബുവിന്റെ പിന്നാലെയാണ്. ഇപ്പോള്‍ നടന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആഡംബര കാറില്‍ പുറത്തേക്ക് വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു.

സെലിബ്രിറ്റി ഫോട്ടോജേണലിസ്റ്റായ പല്ലവ് പലിവാള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നടനെ പോലെ തന്നെ ഗാംഭീര്യമുള്ള ആ കാറും ഏവരുടെയും ശ്രദ്ധകവരുന്നു. അത് മറ്റൊന്നുമല്ല ലോകത്തിലെ എണ്ണം പറഞ്ഞ എസ്‌യുവികളില്‍ ഒന്നായ റേഞ്ച് റോവര്‍ SV ആണ്. ഗോള്‍ഡന്‍ കളറില്‍ ഫിനിഷ് ചെയ്തിരിക്കുന്ന ഈ കാറിന് ഏകദേശം 5 കോടി രൂപയിലധികം വില വരും. 2023 ജൂണിലാണ് നടന്‍ ഈ കാര്‍ സ്വന്തമാക്കിയത്.

mahesh babu range rover sv

റേഞ്ച് റോവറിന്റെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ പതിപ്പാണ് SV. ബ്രാന്‍ഡിന്റെ മോഡല്‍നിരയില്‍ ഓട്ടോബയോഗ്രഫി വേരിയന്റിന് മുകളിലാണ് ഇത് സ്ഥാനം പിടിക്കുന്നത്. എസ്യുവിക്ക് പ്രത്യേക നിറങ്ങളും മെറ്റീരിയലുകളും കമ്പനി നല്‍കുന്നു. 13.7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുന്നിലും പിന്നിലും ഒരു റഫ്രിജറേറ്റര്‍, 1600W 32സ്പീക്കര്‍ മെറിഡിയന്‍ സൗണ്ട് സിസ്റ്റം എന്നിവ കാറിലെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

4.4 ലിറ്റര്‍ V8 പെട്രോള്‍, 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ഡീസല്‍, പെട്രോള്‍, സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ എന്നിവയ്ക്കൊപ്പം SV ലഭ്യമാണ്. 4.4 ലിറ്റര്‍ V8 പെട്രോള്‍ 606 bhp പവര്‍ നല്‍കുന്നു. അതേസമയം 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ യൂണിറ്റ് 334 bhp പവറും സ്‌ട്രോംഗ് ഹൈബ്രിഡ് കോണ്‍ഫിഗറേഷനില്‍ ഏകദേശം 334 bhp പവറും ഉത്പാദിപ്പിക്കുന്നു.

mahesh babu range rover sv

ഡീസല്‍ എഞ്ചിന്‍ 345 bhp പവര്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. മെര്‍സിഡീസ് മെയ്ബാക്ക് GLS 600, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DBX, ബെന്റ്‌ലി ബെന്റെയ്ഗ എന്നിവയാണ് എതിരാളികള്‍. റേഞ്ച് റോവര്‍ SV കൂടാതെ നടന് 6.2 കോടി രൂപ വിലമതിക്കുന്ന വാനിറ്റി വാന്‍ ഉണ്ട്.

ഇത് മാത്രമല്ല ലംബോര്‍ഗിനി ഗല്ലാര്‍ഡോ (2.80 കോടി രൂപ), ഔഡി A8 (1.12 കോടി രൂപ), ബിഎംഡബ്ല്യു 730LD (1.31 കോടി രൂപ), മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് (82.08 ലക്ഷം രൂപ), ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ (92 ലക്ഷം രൂപ) എന്നിങ്ങനെ മികച്ച കാറുകള്‍ അണിനിരക്കുന്ന ഗരാജുമുണ്ട് താരത്തിന്. മാത്രമല്ല ദക്ഷിണേന്ത്യയില്‍ സ്വന്തമായി പ്രൈവറ്റ് ജെറ്റുള്ള നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു.

More from DriveSpark

Article Published On: Thursday, July 31, 2025, 18:10 [IST]
English summary
Actor mahesh babu spotted in range rover sv worth over rs 4 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X