369 ഗരാജിലെ പുത്തന്‍ പോക്കറ്റ് റോക്കറ്റ് ദേ കാണ്... ഇനി മമ്മൂക്ക ഓടിക്കുന്നത് കാണാനുള്ള കാത്തിരിപ്പ്

മലയാള സിനിമ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്ന വ്യക്തി ആരെന്ന് ചോദിച്ചാല്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി എന്ന ഒറ്റ ഉത്തരം മാത്രമേയുള്ളൂ. ആരോഗ്യപരമായ കാര്യങ്ങളാല്‍ വിശ്രമത്തില്‍ കഴിയുന്ന മമ്മൂക്ക പൊതുമധ്യത്തില്‍ നിന്ന് അപ്രത്യക്ഷനായിട്ട് ഏതാനും മാസങ്ങളായി. എന്നിരുന്നാലും താരവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളും വാര്‍ത്തകളും സ്ഥിരമായി പുറത്തുവരുന്നു. ഇപ്പോള്‍ ഇന്ത്യയൊട്ടാകെ പ്രത്യേകിച്ച് കേരളത്തില്‍ തരംഗമായി മാറിയ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ഹോട്ട് ഹാച്ചിന്റെ ആദ്യ ഉടമകളില്‍ ഒരാള്‍ മമ്മൂട്ടിയാണെന്ന് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇപ്പോള്‍ 369 ഗരാജിലെത്താന്‍ പോകുന്ന പുതിയ ഗോള്‍ഫിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

പെര്‍ഫോമന്‍സിന് മുന്‍തൂക്കമുള്ള ഈ കാര്‍ ഇന്ത്യയില്‍ എത്താന്‍ പോകുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ മോളിവുഡിലെ ഏറ്റവും വലിയ വണ്ടിപ്രാന്തന്‍മാരില്‍ ഒരാളായ മമ്മൂട്ടി ഇത് വാങ്ങുമെന്ന് ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. 2016-ല്‍ ജര്‍മന്‍ ബ്രാന്‍ഡ് പോളോ GTI പുറത്തിറക്കിയപ്പോള്‍ അത് സ്വന്തമാക്കിയ സെലിബ്രിറ്റികളില്‍ ഒരാള്‍ മമ്മൂട്ടിയായിരുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം.

mammootty golf gti

ഇപ്പോള്‍ ഇന്ത്യക്ക് അനുവദിച്ച 150 ഗോള്‍ഫ് GTI-യില്‍ ഒന്നും 369 ഗരാജില്‍ എത്തിയിരിക്കുകയാണ്. നാല് കളര്‍ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI വരുന്നത്. ഇതില്‍ മമ്മൂക്ക തെരഞ്ഞെടുത്ത കളര്‍ കിംഗ് റെഡ് പ്രീമിയം റെഡ് മെറ്റാലിക് ബ്ലാക്ക് ആണ്. ഗോള്‍ഫ് GTI മോഡലിന്റെ ഏറ്റവും പോപ്പുലറായ കളര്‍ ഓപ്ഷനുകളില്‍ ഒന്നാണ് ഇത്. മമ്മൂക്കയോ ദുല്‍ഖറോ ഈ കാര്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഏതായാലും മമ്മൂക്കയും കുഞ്ഞിക്കയും ഈ പോക്കറ്റ് റോക്കറ്റുമായി നഗരം ചുറ്റുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഗോള്‍ഫ് GTI-യെ കുറിച്ച് പറയുമ്പോള്‍ ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്കിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്നെ ഇന്ത്യക്കായി മാറ്റിവെച്ച 150 യൂണിറ്റുകളും വിറ്റുപോയിരുന്നു. കേരളത്തില്‍ പ്രത്യേകിച്ച് മോളിവുഡ് താരങ്ങള്‍ കാറിനായി 'അടികൂടുന്ന' കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ ഒരു ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പ് മാത്രം ഒരു ദിവസം 25 ഗോള്‍ഫ് GTI കാറുകള്‍ ഡെലിവറി ചെയ്തിട്ടുണ്ട്.

mammootty golf gti

മോളിവുഡില്‍ നിന്ന് ഗോള്‍ഫ് GTI ആദ്യം സ്വന്തമാക്കിയ നടന്‍ ജയസൂര്യയാണ്. മൂണ്‍സ്റ്റോണ്‍ ഗ്രേ ബ്ലാക്ക് നിറത്തിലുള്ള ഗോള്‍ഫ് GTI ആണ് ജയസൂര്യ വാങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഫഹദ് ഫാസിലും തന്റെ കാര്‍ ഏറ്റുവാങ്ങി. നടന്‍ സുരേഷ് ഗോപിയുടെ മകനും മരുമകനും ഇതേകാര്‍ സ്വന്തമാക്കിയിരുന്നു. ജോജു ജോര്‍ജ് ആണ് ഗോള്‍ഫ് വാങ്ങിയ മറ്റൊരു നടന്‍. എന്നാല്‍ ജോജുവിന്റെ കാറിന്റെ ചിത്രങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ഒരു 4 ഡോര്‍ ഹോട്ട് ഹാച്ച്ബാക്ക് കാറാണ്. ഈ വാഹനം 52.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ലഭ്യമാണ്. ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് സിബിയു റൂട്ടില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വില.

mammootty golf gti

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI-ക്ക് 4,289mm നീളവും, 1,789mm വീതിയും, 1,456mm ഉയരവുമുണ്ട്. ഇതിന്റെ വീല്‍ബേസ് 2,627mm ആണ്. 12 മീറ്റര്‍ ടേണിംഗ് സര്‍ക്കിളും 134mm ഗ്രൗണ്ട് ക്ലിയറന്‍സും ഈ വാഹനത്തിനുണ്ട്. 225/40/R18 ലോ-പ്രൊഫൈല്‍ ടയറുകളില്‍ പൊതിഞ്ഞ 18 ഇഞ്ച് അലോയ് വീലുകളിലാണ് ഈ ഹോട്ട് ഹാച്ച് ഓടുന്നത്.

ഫിക്സഡ് ഫ്രണ്ട് ഹെഡ്‌റെസ്റ്റുകളില്‍ ചുവപ്പ് നിറത്തില്‍ 'ജിടിഐ' സ്റ്റിച്ചിംഗുള്ള സ്‌പോര്‍ട്‌സ് സീറ്റുകള്‍, മധ്യഭാഗത്തായി സിഗ്നേച്ചര്‍ ടാര്‍ട്ടന്‍ ഇന്‍സേര്‍ട്ടുകള്‍, ലെതര്‍ സ്റ്റിയറിംഗ് വീല്‍, 12.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, 30-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം ഈ കാറിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഗോള്‍ഫിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 265 bhp പവറും 370 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡുകള്‍ മതി. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

7 എയര്‍ബാഗുകള്‍, റിയര്‍-വ്യൂ ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറുകള്‍, ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍-ചേഞ്ച് അസിസ്റ്റ്, റിയര്‍ ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ സുരക്ഷാ സവിശേഷതകളുള്ള ലെവല്‍ 2 ADAS എന്നിവ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് GTI ഹോട്ട് ഹാച്ചിന്റെ സുരക്ഷ ഉറപ്പാക്കുന്നു. ഫോക്സ്വാഗണ്‍ ഗോള്‍ഫ് GTI സുരക്ഷയിലും മറ്റ് ഫീച്ചറുകളിലും ഒരുപോലെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഉയര്‍ന്ന വിലയ്ക്ക് ആനുപാതികമായ സവിശേഷതകള്‍ ഈ വാഹനത്തില്‍ ലഭ്യമാണ്.

More from DriveSpark

Article Published On: Friday, June 27, 2025, 8:30 [IST]
English summary
Actor mammootty volkswagen golf gti images goes viral details inside
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X