മംമ്തയുടെ വന്‍ തിരിച്ചുവരവ് ഏത് കാറില്‍

'ടു നൂറ, വിത്ത് ലവ്' എന്ന സിനിമയിലൂടെ മമ്ത മോഹന്‍ദാസ് തിരിച്ചുവരവിനൊരുങ്ങുകയാണ്. അര്‍ബുദബാധയെ പൊരുതിത്തോല്‍പ്പിച്ചാണ് മമ്തയുടെ രണ്ടാംവരവ്. പുതിയ സിനിമയുടെ സെറ്റില്‍ മമ്തയെ വളരെ സന്തോഷവതിയായാണ് കാണാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മികച്ച ഗായിക കൂടിയായ മമ്തയുടെ രണ്ടാം വരവ് അവരെ സ്‌നേഹിക്കുന്ന മലയാള സിനിമാ ആരാധകര്‍ കൊണ്ടാടുകയാണ്. മമ്തയുടെ ഉടമസ്ഥതയിലുള്ള കാറിനെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഈ ആഘോഷത്തിലേക്ക് നമ്മുടെ എളിയ പങ്കാളിത്തം ഉറപ്പാക്കുകയാണിവിടെ.

മംമ്തയുടെ കാറേത്?

മംമ്തയുടെ കാറേത്?

മമ്ത മോഹന്‍ദാസിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ഓഡി എ6 സെഡാനാണ്. കുറച്ചുകൂടി വിശദമായി പറഞ്ഞാല്‍ ഓഡി എ6 2.0 ടിഡിഐ പതിപ്പ്.

മംമ്തയുടെ കാറിന്റെ നിറം

മംമ്തയുടെ കാറിന്റെ നിറം

ഐബിസ് വൈറ്റ് നിറമാണ് മംമ്തയുടെ കാറിന്. ആകെ എട്ട് നിറങ്ങളില്‍ ഓഡ് എ6 വിപണിയില്‍ ലഭിക്കും.

മംമ്തയുടെ കാറിന്റെ വില

മംമ്തയുടെ കാറിന്റെ വില

ഓഡി എ6 2.0 ടിഡിഐ പതിപ്പാണ് മംമ്തയുടെ പക്കലുള്ളതെന്ന് പറഞ്ഞുവല്ലോ. ഈ കാറിന്റെ മൂന്ന് പതിപ്പുകളാണ് വിപണിയിലുള്ളത്. ഒരു സാധാരണ പതിപ്പ് കൂടാതെ ഒരു സ്‌പെഷ്യല്‍ എഡിഷന്‍, ടിഡിഐ പ്രീമിയം പ്ലസ് എന്നീ മോഡലുകള്‍ ഈ വേരിയന്റിനകത്ത് വരുന്നു.

മംമ്തയുടെ കാറിന്റെ വില

മംമ്തയുടെ കാറിന്റെ വില

ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം മംമ്ത ഓടിക്കുന്നത് സാധാരണ പതിപ്പാണ്. ഈ മോഡലാണ് ഓഡി എ6-ന്റെ ഡീസല്‍ ബേസ് വേരിയന്റ്.

മംമ്തയുടെ കാറിന്റെ വില

മംമ്തയുടെ കാറിന്റെ വില

ഓഡി എ6-ന്റെ ബേസ് വേരിയന്റിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 44,23,000 രൂപ വിലവരും.

മംമ്തയുടെ കാറിന്റെ ട്രാന്‍സ്മിഷന്‍

മംമ്തയുടെ കാറിന്റെ ട്രാന്‍സ്മിഷന്‍

മംമ്ത മോഹന്‍ദാസിന്റെ കാര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ വരുന്നു എന്ന കാര്യം ഉറപ്പിക്കാം. ഓഡി എ6-ന് ഒറ്റ മാന്വല്‍ പതിപ്പ് മാത്രമേയുള്ളൂ, അത് പെട്രോള്‍ ബേസ് മോഡലാണ്. 2773 സിസി എന്‍ജിന്‍ ശേഷിയുള്ള ഈ പതിപ്പിന് 43,13,000 രൂപയാണ് വില.

മംമ്തയുടെ കാറിന്റെ എന്‍ജിന്‍

മംമ്തയുടെ കാറിന്റെ എന്‍ജിന്‍

ഡീസല്‍ എന്‍ജിനാണ് മംമ്തയുടെ കാറിലുള്ളതെന്ന് നേരത്തെ പറഞ്ഞു. ഈ എന്‍ജിന്‍ 1968സിസി ശേഷിയുള്ളതാണ്.

മംമ്തയുടെ കാറിന്റെ മൈലേജ്

മംമ്തയുടെ കാറിന്റെ മൈലേജ്

ധാരാളം യാത്ര ചെയ്യേണ്ടി വരുന്ന ഒരു നടിയെന്ന നിലയ്ക്ക് തികച്ചും ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പാണ് മംമ്ത നടത്തിയിട്ടുള്ളത്. ലിറ്ററിന് 16.66 കിലോമീറ്റര്‍ മൈലേജ് നല്‍കും മംമ്തയുടെ ഓഡി എ6 ഡീസല്‍ വേരിയന്റ്. സിറ്റികളില്‍ ഇത് ലിറ്ററിന് 13.33 കിലോമീറ്ററായി കുറയും.

മംമ്തയുടെ കാറിന്റെ കരുത്ത്

മംമ്തയുടെ കാറിന്റെ കരുത്ത്

3750-4200 ആര്‍പിഎമ്മില്‍ 174 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കാന്‍ കഴിവുണ്ട് മംമ്ത മോഹന്‍ദാസിന്റെ ഓഡി എ6 എന്‍ജിന്. 1750-2500 ആര്‍പിഎമ്മില്‍ 380 എന്‍എം ചക്രവീര്യം സൃഷ്ടിക്കാന്‍ എന്‍ജിനാകും.

ഓഡി എ6 കാറുകളുടെ വില

ഓഡി എ6 കാറുകളുടെ വില

ഏറ്റവും അടിസ്ഥാന മോഡലിന് ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 43.13 ലക്ഷം രൂപയാണ് വില. ഏറ്റവുമുയര്‍ന്ന പതിപ്പിന് വില 62.73 ലക്ഷം രൂപയായി ഉയരും.

More from DriveSpark

Article Published On: Tuesday, March 11, 2014, 16:27 [IST]
English summary
Actor Mamta Mohandas owns an Audi A6 sedan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X