രണ്ടാം ഭാര്യയെ പൊന്നുപോലെ നോക്കുന്ന സൂപ്പർസ്റ്റാർ; എയർപോർട്ടിൽ കൊണ്ടുവിടുന്നത് കോടികളുടെ ആഡംബര കാറിൽ
തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായി വിലസുന്ന നടനാണ് നാഗ ചൈതന്യ. തമന്നയോടൊപ്പമുളള 100% ലവ് എന്ന ചിത്രമാണ് നാഗയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. അതിന് ശേഷം നിരവധി ഹിറ്റ് സിനിമകൾ സമ്മാനിക്കാൻ സാധിച്ചു. 2017-ൽ സിനിമപ്രേമികളുടെ പ്രിയപ്പെട്ട നായികയായ സാമാന്തയുമായി കല്ല്യാണം കഴിഞ്ഞു. എന്നാൽ 4 വർഷത്തെ ഭാമ്പത്യബന്ധം അവസാനിപ്പിച്ച് തൻ്റെ ജീവിതത്തിലേക്ക് നടൻ ക്ഷണിച്ചത് ശോഭിത ധുലിപാല എന്ന ജനപ്രിയ നടിയെയായിരുന്നു. താരത്തിൻ്റെ രണ്ട് വിവാഹങ്ങളും ആരാധകർ ഉത്സവം പോലെ കൊണ്ടാടിയതായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ശോഭിതയെ നാഗ ചൈതന്യ തൻ്റെ പുത്തൻ ആഡംബര കാറിൽ എയർപോർട്ടിൽ കൊണ്ടുവിടുന്ന ചിത്രങ്ങളാണ്.
എയർപോർട്ടിൽ ഇറങ്ങിയതിന് ശേഷം നടന് നേരെ കൈവീശി കാണിച്ചതിന് ശേഷം നടന്നു നീങ്ങുകയാണ് നടി. അടുത്തിടെയാണ് നാഗ ചൈതന്യ ബിഎംഡബ്ല്യു M2 എന്ന പുത്തൻ ആഡംബര സെഡാൻ സ്വന്തമാക്കിയത്. 2024-ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഈ കാറിന് ഏകദേശം 1.03 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസും മറ്റെല്ലാ ചെലവുകളുമായി ഈ അത്യാഡംബര കാർ നിരത്തിലിറക്കണമെങ്കിൽ ഹൈദരാബാദിൽ 1.27 കോടി രൂപയോളം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയി ഇന്ത്യയിലെത്തുന്നതിനിലാണ് ബിഎംഡബ്ല്യു M2 മോഡലിന് ഇത്രയും അധികം വില വരുന്നത്. മുന്നിലും പിന്നിലും സിൽവർ നിറത്തിലുള്ള സറൗണ്ടുകൾ, കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന ക്വാഡ് എക്‌സ്‌ഹോസ്റ്റ് പൈപ്പുകൾ, സിൽവർ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, ടെയിൽ ലൈറ്റുകൾ, പിൻഭാഗത്തെ ഡിഫ്യൂസർ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യു M2 മോഡലിന് അഴകേകുന്നത്.
M സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെന്റ്, ഡിജിറ്റൽ ക്ലസ്റ്ററിനായി ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് വണ്ടിയുടെ മറ്റ് ഹൈലൈറ്റുകൾ. ക്യാബിനിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്പ്ലേയും ബിഎംഡബ്ല്യുവുനറെ കർവ്ഡ് ഡിസ്പ്ലേ സജ്ജീകരണത്തിന്റെ ഭാഗമായി 14.9 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീനും ഉണ്ട്. സ്പോർട്ടിയറായ എയർ കണ്ടീഷനിംഗ് വെന്റുകൾ, സ്റ്റാൻഡേർഡ് സ്പോർട്ട് സീറ്റുകളിൽ ഓപ്ഷണൽ റെഡ് ആക്സന്റുകൾ, മുമ്പ് M റേസ് ട്രാക്ക് പാക്കേജിൽ വാഗ്ദാനം ചെയ്തിരുന്ന M കാർബൺ ബക്കറ്റ് സീറ്റുകൾ എന്നിവയാണ് കാറിലെ മറ്റ് സവിശേഷതകൾ.

ആൽപൈൻ വൈറ്റ്, M സാൻഡ്‌വൂർട്ട് ബ്ലൂ, ബ്രൂക്ലിൻ ഗ്രേ, ബ്ലാക്ക് സഫയർ, ഫയർ റെഡ്, പോർട്ടിമാവോ ബ്ലൂ, സാവോ പോളോ യെല്ലോ, സ്കൈസ്‌ക്രാപ്പർ ഗ്രേ എന്നിവയാണ് M2 ലക്ഷ്വറി കാറിലെ കളർ ഓപ്ഷനുകൾ. ഇതിൽ സ്കൈസ്‌ക്രാപ്പർ ഗ്രേയാണ് സിനിമാ കുടുംബത്തിലേക്ക് എത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയൊന്നുമില്ലാതെയാണ് ആഡംബര കാർ പണികഴിച്ചിരിക്കുന്നത്.
ആറ് എയർബാഗുകൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (ASC), M ഡൈനാമിക് മോഡ് (MDM), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC), ഡൈനാമിക് ബ്രേക്ക് കൺട്രോൾ (DBC), ഒരു ആക്റ്റീവ് M ഡിഫറൻഷ്യൽ എന്നിവയുൾപ്പെടെ നിരവധി സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളും നാഗചൈതന്യ വാങ്ങിയിരിക്കുന്ന M2 കൂപ്പെയിലുണ്ട്.
3.0 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-സിക്സ് എഞ്ചിനാണ് ബിഎംഡബ്ല്യു M2 സ്പോർട്സ് കൂപ്പെയുടെ ഹൃദയം. 473 bhp കരുത്തിൽ വാഹനത്തിന് പരമാവധി 600 Nm ടോർക്ക് വരെയാണ് ഉത്പാദിപ്പിക്കാനാവുക. സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അതേസമയം ഓപ്ഷണൽ 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും കാറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








