തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയ്ക്ക് പിറന്നാൾ സമ്മാനമായി ബീമ്മർ
തെലുങ്ക് ചലചിത്രരംഗത്തെ പ്രശസ്ത നടനും നിർമാതാവുമായ അക്കിനേനി നാഗാർജ്ജുന പുത്തനൊരു കാർ സ്വന്തമാക്കി. തന്റെ അമ്പത്തിയേഴാം പിറന്നാൾ ആഘോഷ ഭാഗമായി ബിഎംഡബ്ല്യൂ സെവൻ സീരീസാണ് കാറാണ് താരം വാങ്ങിയിരിക്കുന്നത്.
ഈ സീരീസിൽപ്പെടുന്ന താരത്തിന്റെ രണ്ടാമത്തെ കാർ കൂടിയാണിത്. സ്വന്തം ഇച്ഛാനുസരണം പരിഷ്കാരങ്ങൾ വരുത്തിയ കറുപ്പ് നിറത്തിലുള്ള എഫ്02 740എൽഐയായിരുന്നു ആദ്യ കാർ.

ഇത്തവണ ബിഎംഡബ്ല്യവിന്റെ നീലനിറത്തിലുള്ള 750എൽഐ എക്സ് ഡ്രൈവ് എം സ്പോർടാണ് താരം സ്വന്തമാക്കിയത്.

4.4ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ വി8 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 445ബിഎച്ച്പിയാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

കാർബൺ ഫൈബറും അലൂമിനയവും കൊണ്ട് നിർമിച്ചതിനാൽ മുൻമോഡലുകളേക്കാൾ ഭാരക്കുറവുമുണ്ട് ഈ കാറിന്. 130കിലോഗ്രാമാണ് പുതിയ 750എൽഐക്കുള്ളത്.

മുൻമോഡലുകളേക്കാൾ കൂടുതൽ ആഡബംരതയും മികച്ച സാങ്കേതികതളും ഉൾപ്പെടുത്തിക്കൊണ്ടാണ് ബിഎംഡബ്ല്യൂ ഈ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

ജെസ്റ്റർ കൺട്രോൾ, റിമോട്ട് കൺട്രോൾ പാർക്കിംഗ്, ബിഎംഡബ്ല്യൂ ഡിസ്‌പ്ലെ കീ എന്നീ നൂതന സാങ്കേതികതളാണ് ഈ കാറിന്റെ എടുത്തുപറയേണ്ടതായിട്ടുള്ള സവിശേഷതകൾ.

ദില്ലി എക്സ്ഷോറൂം ഒന്നര കോടി രൂപയിലാണ് ഈ കാറിന്റെ വിലയാരംഭിക്കുന്നത്.

നഗരം ചുറ്റാൻ നിവിക്ക് കൂട്ടായി ഫോക്സവാഗൺ പോളോ
സാമന്തയ്ക്ക് പ്രിയം ഏത് കാറിനോട്


Click it and Unblock the Notifications








