2 നാഷനല്‍ അവാര്‍ഡുള്ള 'കൊടൂര വില്ലന്‍'! ഇവി വിട്ട് ലുക്കിന് പറ്റിയ എസ്‌യുവിയിലേക്ക് മാറിയ നടനെ മനസ്സിലായോ?

അഭിനയസിദ്ധിയുളളവര്‍ക്ക് അല്‍പ്പം വൈകിയാണെങ്കിലും നല്ല സമയം വരുമെന്ന് എല്ലാവര്‍ക്കും അറിയാം. ഭാഷ ഏതായാലും സ്വഭാവ നടന്‍മാര്‍ക്ക് നല്ല ഡിമാന്‍ഡാണ്. 'മിര്‍സാപൂര്‍' വെബ് സീരീസിലെ കൊടുര വില്ലന്‍ വേഷം കൊണ്ട് ശ്രനേടിയ നടനാണ് പങ്കജ് ത്രിപാഠി. ബിഹാറുകാരനായ പങ്കജ് നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച് ഇറങ്ങിയ ശേഷം ഓംകാര, അഗ്‌നീപഥ് എന്നീ സിനിമകളിലെ ചെറുവേഷങ്ങളിലൂടെയാണ് കരിയര്‍ തുടങ്ങിയത്. അനുരാഗ് കശ്യപിന്റെ ക്രൈം ഡ്രാമയായ ഗാംഗ്‌സ് ഓഫ് വസീപൂറിലെ വേഷമാണ് പങ്കജിന് ബ്രേക്കായത്. ഫുക്രി, മസാന്‍, സ്ത്രീ, ലുഡോ, കാര്‍ഗില്‍ ഗേള്‍, 83 എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ കൈയ്യടി നേടി.

ബോളിവുഡില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പങ്കജ് 2018-ല്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കാലയിലൂടെ കോളിവുഡിലും അരങ്ങേറി. മികച്ച നടനായി പേരെടുത്ത പങ്കജ് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2018 മുതല്‍ മാത്രം 12-ലധികം അവാര്‍ഡുകള്‍ക്ക് പങ്കജ് ത്രിപാഠി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരവും 48-കാരനെ തേടിയെത്തി. 2017-ലെ ന്യൂട്ടനിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരമാര്‍ശവും 2021-ല്‍ മിലിയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ലഭിച്ചു.

pankaj tripathi toyota fortuner

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ബയോപിക്കില്‍ ടൈറ്റില്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതും ഇദ്ദേഹമാണ്. സിനിമയില്‍ തിരക്കേറിയതിനൊപ്പം താരത്തിന്റെ ജീവിതനിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. ടാറ്റ നെക്സോണ്‍ ഇവി ഇലക്ട്രിക് കാറായിരുന്നു പങ്കജ് തന്റെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ തന്റെ യാത്രകള്‍ ഒരു പഴയ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് മാറ്റിയിരിക്കുകയാണ് അദ്ദേഹം. 2018ലാണ് പങ്കജ് ഈ ഫോര്‍ച്യൂണര്‍ കാര്‍ വാങ്ങിയത്.

ഫോര്‍ച്യൂണറിന്റെ പ്രീ-ഫേസ്ലിഫ്റ്റ് മോഡലാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. 4x2 വേരിയന്റാണ് പങ്കജ് ത്രിപാഠിയുടെ കാര്‍. പേള്‍ വൈറ്റ് നിറത്തിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതിനര്‍ത്ഥം ഈ കാര്‍ ധൈര്യത്തോടെ ഓഫ്-റോഡിംഗ് ചെയ്യാന്‍ കൊണ്ടുപോകാന്‍ കഴിയില്ല എന്നതാണ്. എന്നിരുന്നാലും ഫോര്‍ച്യൂണര്‍ കാറിന്റെ ഗുണനിലവാരവും ഗംഭീര റോഡ് പ്രസന്‍സും കാരണം സെലിബ്രിറ്റികളും സമ്പന്നരുമായ ആളുകള്‍ ഈ എസ്‌യുവി ഏറെ ഇഷ്ടപ്പെടുന്നു.

pankaj tripathi toyota fortuner

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ടൊയോട്ട ഫോര്‍ച്യൂണറിന് കരുത്തേകുന്നത്. പരമാവധി 201 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു. ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും ഈ കാറില്‍ ലഭ്യമാണ്. ഓണ്‍-റോഡിലും ഓഫ്-റോഡിലും ഒരേ പോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനും ഈ വാഹനത്തിനാവും.

മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ േപാലുള്ള വമ്പന്‍ എതിരാളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ഫോര്‍ച്യൂണര്‍ ആണ് ഫുള്‍സൈസ് എസ്‌യുവി വിഭാഗം ഒറ്റക്ക് ഭരിക്കുന്നത്. നല്ല ഡീസല്‍ എഞ്ചിനും പെര്‍ഫോമന്‍സും ആവശ്യത്തിന് മൈലേജും മാത്രമല്ല ഉഗ്രന്‍ റീസെയില്‍ വാല്യുവും ഫോര്‍ച്യൂണറിന് യൂസ്ഡ് മാര്‍ക്കറ്റിലും ആവശ്യക്കാര്‍ കൂടുതലാണ്. ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില നിലവില്‍ 33.43 ലക്ഷം മുതല്‍ 51.44 ലക്ഷം വരെ പോകുന്നു.

pankaj tripathi toyota fortuner

ഏതായാലും പങ്കജ് ത്രിപാഠിയുടെ ലുക്കിന് പറ്റിയ കാര്‍ ഇത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. എങ്കിലും ഈ ടൊയോട്ട ഫോര്‍ച്യൂണറില്‍ പങ്കജ് ത്രിപാഠിയെ അത്ര പുറത്ത് കണ്ടിട്ടില്ല. ടാറ്റ നെക്സോണ്‍ ഇവി വാങ്ങിയ ശേഷം യാത്രകള്‍ അതിലാക്കിയ താരം ഇപ്പോള്‍ യുടേണ്‍ അടിച്ചിരിക്കുകയാണ്. എന്നാല്‍ താരം ഇപ്പോള്‍ ഇവി എന്ത് ചെയ്തുവെന്ന കാര്യം ഉറപ്പില്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 1, 2025, 11:57 [IST]
English summary
Actor pankaj tripathi spotted in toyota fortuner suv instead of tata nexon ev
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X