ഇന്നോവ ഹൈക്രോസിന് വണക്കം! ടൊയോട്ട എംപിവി സ്വന്തമാക്കി മലയാളികളുടെ സ്വന്തം 'തമിഴ് മാമന്‍'
മലയാളികളുടെ പ്രിയപ്പെട്ട തമിഴ് നടന്‍മാരില്‍ ഒരാളായ പ്രഭു പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് (Toyota Innova Hycross) എംപിവി ചേര്‍ത്ത് തന്റെ ഗരാജ് വിപുലീകരിച്ചു. ചെന്നൈയിലെ പ്രമുഖ ടൊയോട്ട ഡീലര്‍ഷിപ്പായ 'ലാന്‍സണ്‍ ടൊയോട്ട' വഴിയാണ് താരം ഈ പുത്തന്‍ പ്രീമിയം വാഹനം സ്വന്തമാക്കിയത്. താരം പുതിയ കാര്‍ ഡെലിവറി എടുക്കുന്നതിന്റെ പ്രത്യേക വീഡിയോ ലാന്‍സണ്‍ ടൊയോട്ട തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട വീഡിയോയില്‍ പുത്തന്‍ കാര്‍ സ്വന്തമാക്കിയ സന്തോഷം താരം പങ്കുവെക്കുന്നുണ്ട്.
ഇതിഹാസ നടന്‍ ശിവാജി ഗണേശന്റെ മകനായ പ്രഭു 1982-ല്‍ 'സംഗിലി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് അരങ്ങേറിയത്. പിന്നീട് 'ഇളയ തിലകം' എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം 220-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 'ചിന്ന തമ്പി' (1991), 'അഗ്‌നി നച്ചത്തിരം', 'ചാര്‍ലി ചാപ്ലിന്‍' എന്നിവയാണ് പ്രധാന സിസിനിമകള്‍.

കാലാപാനി, മലയാളി മാമന് വണക്കം, വാര്‍ ആന്‍ഡ് ലവ്, പ്രമാണി, ബെസ്റ്റ് ഓഫ് ലക്ക്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിലും ഒരുപിടി ശ്രദ്ധേയ വേഷങ്ങള്‍ പ്രഭു ചെയ്തിട്ടുണ്ട്. നടന്‍ പ്രഭുവിന്റെ ഇന്നോവ ഹൈക്രോസിലേക്ക് തിരിച്ചുവന്നാല്‍ 'സൂപ്പര്‍ വൈറ്റ്' (Super White) എന്ന് ടൊയോട്ട ഔദ്യോഗികമായി വിളിക്കുന്ന വെള്ള നിറത്തിലുള്ള കാറാണ് അദ്ദേഹം തെരഞ്ഞെടുത്തത്. സെലിബ്രിറ്റികള്‍ക്കും വിഐപികള്‍ക്കുമിടയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള നിറമാണ് ഇത്.
സൂപ്പര്‍ വൈറ്റ് കൂടാതെ ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്ക്, പ്ലാറ്റിനം വൈറ്റ് പേള്‍, സില്‍വര്‍ മെറ്റാലിക്, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, അവാന്റ് ഗാര്‍ഡ് ബ്രോണ്‍സ് മെറ്റാലിക് തുടങ്ങി വൈവിധ്യമാര്‍ന്ന കളര്‍ ഓപ്ഷനുകളിലും ഈ പ്രീമിയം എംപിവി നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. പ്രഭു വാങ്ങിയ മോഡല്‍ ഏത് പ്രത്യേക വേരിയന്റാണെന്നോ എഞ്ചിന്‍ ഓപ്ഷനാണെന്നോ ഡീലര്‍ഷിപ്പ് വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ G, GX, GX ഓപ്ഷണല്‍, VX, VX ഓപ്ഷണല്‍, ZX, ZX ഓപ്ഷണല്‍ എന്നിങ്ങനെ ഏഴ് വ്യത്യസ്ത വേരിയന്റുകളിലാണ് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണനം ചെയ്യുന്നത്. 7-സീറ്റര്‍, 8-സീറ്റര്‍ ഓപ്ഷനുകളില്‍ ഈ പ്രീമിയം എംപിവി വാങ്ങാന്‍ സാധിക്കും. സാധാരണയായി സെലിബ്രിറ്റികള്‍ കൂടുതല്‍ ലെഗ്റൂമും മധ്യനിരയില്‍ പ്രീമിയം ക്യാപ്റ്റന്‍ സീറ്റുകളുമുള്ള 6-സീറ്റര്‍ ലേഔട്ടിലുള്ള ഉയര്‍ന്ന വേരിയന്റുകളാണ് തിരഞ്ഞെടുക്കാറുള്ളത്. അതിനാല്‍ പ്രഭുവും ടോപ്പ് മോഡല്‍ തന്നെയാകാം തിരഞ്ഞെടുത്തത്.
സാങ്കേതികമായി നോക്കിയാല്‍, ഹൈക്രോസിന്റെ ഉയര്‍ന്ന വേരിയന്റുകളില്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്ന 2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട നല്‍കുന്നത്. ഏകദേശം 184 bhp പവറും 206 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ഇസിവിടി ട്രാന്‍സ്മിഷനുമായി വരുന്നു. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഹൈക്രോസിന്റെ ക്ലെയിംഡ് മൈലേജ്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ടൊയോട്ട സേഫ്റ്റി സെന്‍സ് (ADAS) എന്ന നൂതന സാങ്കേതികവിദ്യ ഹൈക്രോസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയടക്കമുള്ള പ്രീമിയം ഫീച്ചറുകള്‍ പ്രഭുവിനെ പോലുള്ള നടന്‍മാരുടെ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള യാത്രകള്‍ കൂടുതല്‍ സുഖകരമാക്കും. പ്രീമിയം ഫീച്ചറുകള്‍ നിറഞ്ഞ ഈ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് മോഡല്‍ സെലിബ്രിറ്റികള്‍ക്ക് ദൈനംദിന നഗരയാത്രകള്‍ക്കും ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്കും ഒരുപോലെ മികച്ച സുഖസൗകര്യങ്ങളാണ് ഉറപ്പുനല്‍കുന്നത്. 30 ലക്ഷത്തിന് മുകളിലാണ് ഹൈക്രോസിന്റെ ടോപ് വേരിയന്റുകളുടെ വില വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications