എല്ലാര്‍ക്കും എന്നെ മതി! ഓടിനടന്ന് അഭിനയിക്കാന്‍ കസ്റ്റം ക്യാമ്പര്‍ വാന്‍ വാങ്ങി 'പാണ്ടിദുരൈ അണ്ണന്‍'

നായക നടനായാലും സ്വഭാവ നടനായാലും വില്ലനായാലും മികച്ച അഭിനയശേഷിയുള്ളവരെ കൊണ്ടാടുന്ന നാടാണ് ഇന്ത്യ. മികച്ച അഭിനയ പാടവത്തിനൊപ്പം ഒന്നിലേറെ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള മിടുക്കും കൂടി ഉണ്ടെങ്കില്‍ 'പറന്ന് നടന്ന്' അഭിനയിക്കാം. ഇത്തരത്തില്‍ ഇന്ത്യയിലെ ബഹുഭാഷകളിലെ തിരക്കേറിയ നടന്‍മാരില്‍ ഒരാളാണ് പ്രകാശ് രാജ്. കര്‍ണാടകക്കാരനായാണ് ജനനമെങ്കിലും ഏത് ഭാഷയിലാണോ അഭിനയിക്കുന്നത് അന്നാട്ടുകാരനായി പകര്‍ന്നാടാനുള്ള മികവാണ് പ്രകാശ് രാജിനെ വ്യത്യസ്തനാക്കുന്നത്. വില്ലന്‍ വേഷങ്ങളിലാണ് വെള്ളിത്തിരയില്‍ അധികം തിളങ്ങിയിട്ടുള്ളതെങ്കിലും നിരവധി സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന പ്രകാശ് രാജ് ജീവിതത്തില്‍ താന്‍ ഒരു ഹീറോ ആണെന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ളതാണ്.

1996-ല്‍ മോഹന്‍ലാലിന്റെ വില്ലനായി 'ദി പ്രിന്‍സ്' എന്ന ചിത്രത്തിലൂടെയായിരുന്നു മോളിവുഡ് അരങ്ങേറ്റം. അന്യനാട്ടുകാരനായ വില്ലന്‍ വേഷം വരുമ്പോള്‍ മലയാളി സിനിമാക്കാര്‍ ആദ്യം പരിഗണിക്കുന്നത് പ്രകാശ്‌രാജിനെയാണ്. വില്ലത്തരവും അതുപോലെ തന്നെ കുസൃതിത്തരവും നിറഞ്ഞ പാണ്ടിപ്പടയിലെ പാണ്ടിദുരൈ എന്ന കഥാപാത്രമെല്ലാം മലയാളികള്‍ കൊണ്ടാടിയിട്ടുണ്ട്. അതുപോലെ തന്നെ തമിഴിലെ കള്‍ട്ട് സിനിമയായ ഗില്ലിയിലെ പ്രകാശ്‌രാജിന്റെ മുത്തുപാണ്ടിയെന്ന കഥാപാത്രത്തിന് മലയാളികള്‍ക്കിടയിലും ആരാധകര്‍ ഏറെയാണ്.

actor prakash raj force urbania caravan

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പ്രതിനായകന്‍മാരുടെ പട്ടികയില്‍ മുന്‍നിരക്കാരന്‍ കൂടിയാണ് പ്രകാശ്‌രാജ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം നടന്റെ ആസ്തി ഏകദേശം 36 കോടി രൂപയിലധികം വരും. ബോളിവുഡിലും തെന്നിന്ത്യയിലും നിരത്തി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന ഇദ്ദേഹം ഒരു സിനിമക്ക് 2.50 കോടി രൂപയാണ് വേതനം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനയത്തോടൊപ്പം പ്രൊഡക്ഷന്‍ കമ്പനിയും പ്രകാശ് രാജ് നടത്തി വരുന്നുണ്ട്.

തിരക്കേറിയ നടന്‍ ആണെങ്കിലും ലളിതമായ ജീവിതെൈശലി പിന്തുടരുന്ന പ്രകാശ് രാജ് കേരളത്തിലടക്കം നിരവധി പൊതു പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ക്യാമ്പിംഗിന് പോകാനായി കസ്റ്റമൈസ്ഡ് ഫോഴ്‌സ് അര്‍ബാനിയ ക്യാമ്പര്‍ വാന്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍. പ്രകാശ് രാജിന്റെ പുത്തന്‍ വാനിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ ഫസ്റ്റ ഇന്ത്യന്‍ ക്യാമ്പര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

actor prakash raj force urbania caravan

കസ്റ്റമൈസ്ഡ് ക്യാമ്പിംഗ് വാനുകള്‍ നിര്‍മിക്കുന്ന ഷോപ്പിന്റെ മുതലാളിയാണ് 'ഫസ്റ്റ് ഇന്ത്യന്‍ ക്യാമ്പര്‍'. പുത്തന്‍ ഫോഴ്‌സ് അര്‍ബാനിയയെ അടിസ്ഥാനമാക്കിയുള്ള ക്യാമ്പിംഗ് വാന്‍ നിര്‍മിക്കാന്‍ പ്രകാശ് രാജ് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് വേ്‌ലാഗര്‍ പറയുന്നു. അത് ഡല്‍ഹിയില്‍ നിന്ന് 2200 കിലോമീറ്റര്‍ അകലെ മൈസൂരുവിലെത്തി നടന് കൈമാറുകയായിരുന്നു. വാഹനം പ്രകാശ് രാജിന് കൈമാറുന്നതിന് മുമ്പ് അതിന്റെ വിശദമായ വീഡിയോ വേ്‌ലാഗര്‍ യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്.

വാനിന്റെ എക്‌സ്റ്റീരിയര്‍ കാണിച്ച് കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുന്‍വശത്തായി മുകളില്‍ പാര്‍ക്കിംഗ് ആംബര്‍ ലൈറ്റുകള്‍ കാണാം. റിമോട്ടുകള്‍ വഴി തുറക്കാവുന്ന രണ്ട് മേല്‍ത്തട്ടുകള്‍ ഇരുവശത്തുമായി റൂഫില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിലും രാത്രികളിലും ഉപയോഗിക്കാനായി രണ്ട് സൈഡിലും ഹണ്ടര്‍ ലൈറ്റുകള്‍ ചേര്‍ത്തിട്ടുണ്ട്. പിന്നിലും ഒരു ഹണ്ടര്‍ ലൈറ്റും കൂരയും നല്‍കിയിട്ടുണ്ട്.

actor prakash raj force urbania caravan

ശേഷം വാനിന്റെ റിയര്‍ ഡോര്‍ തുറന്ന് സവിശേഷമായ കിച്ചണ്‍ സെറ്റപ്പാണ് വേ്‌ലാഗര്‍ നമ്മെ കാണിക്കുന്നത്. പ്രകാശ് രാജിനോട് കൂടിയാലോചിച്ച ശേഷമാണ് ഈ വാനിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തതെന്ന് വേ്‌ലാഗര്‍ പറഞ്ഞു. കസ്റ്റം എല്‍ഇഡി ലൈറ്റുകള്‍, മോഡുലാര്‍ ഷെല്‍ഫുകള്‍, ഗ്യാസ് സ്റ്റൗ, ലീക്ക് ഡിറ്റക്ഷന്‍ സെന്‍സറുള്ള ഗ്യാസ് സിലിണ്ടര്‍, ഒന്നിലധികം സ്റ്റോറേജ് കംപാര്‍ട്ട്മെന്റുകള്‍ എന്നിവ അടുക്കള ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.

വാനിന്റെ ഇന്റീരിയറിലേക്ക് നീങ്ങുമ്പോള്‍ കര്‍വ്ഡ് മേശയും വാനിന്റെ ഇരുവശത്തുമായി ചേര്‍ത്തിരിക്കുന്ന രണ്ട് സോഫകളുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. വാഹനത്തിനകത്തെ സോഫകള്‍ കിടക്കയാക്കി മാറ്റുന്നതിനെ കുറിച്ചും വീഡിയോയുടെ അവസാനത്തില്‍ വേ്‌ലാഗര്‍ വിശദീകരിക്കുന്നു. എല്‍ഇഡി ലൈറ്റുകളുള്ള കസ്റ്റമൈസ്ഡ് പൈന്‍ വുഡ് ഹെഡ്ലൈനര്‍ അകത്ത് നല്‍കിയിട്ടുണ്ട്. വാട്ടര്‍ ക്ലോസറ്റ്, ടാപ്പ്, സിങ്ക്, സ്റ്റോറേജ് ഷെല്‍ഫുകള്‍ എന്നിവ സജ്ജീകരിച്ച ശുചിമുറിയുമുള്ളതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ വാനിനകത്ത് നിന്ന് തന്നെ നിര്‍വഹിക്കാം.

വാഹനം എവിടെയും കൊണ്ടുപോകാനായി രണ്ട് എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളും ജനറേറ്റര്‍ സെറ്റപ്പും ലിഥിയം ഫോസ്‌ഫേറ്റ് ബാറ്ററിയും സജ്ജീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ചക്രത്തില്‍ ഓടുന്ന വീടാണ് പ്രകാശ് ഇപ്പോള്‍ സ്വന്തമാക്കിയിട്ടുള്ളത്. യൂട്യൂബിലെ വീഡിയോകള്‍ കണ്ടാണ് പ്രകാശ് രാജ് ഫസ്റ്റ് ഇന്ത്യന്‍ ക്യാമ്പറെ കുറിച്ച് അറിയുന്നത്. ശേഷം ഡല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടിയാണ് വാനിന്റെ ഡിസൈന്‍ സമസാരിച്ചത്. തന്റെ സങ്കല്‍പ്പത്തിലുള്ള അതേ രീതിയില്‍ തന്നെ വാന്‍ ആയിത്തീര്‍ന്നിട്ടുണ്ടെന്നും താന്‍ അതീവ സന്തുഷ്ടനാണെന്നും പ്രകാശ് രാജ് പറഞ്ഞു.

More from DriveSpark

Article Published On: Friday, January 24, 2025, 12:44 [IST]
English summary
Actor prakash raj took delivery of his brand new fully custom force urbania camper van
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X