ജോണ്‍ എബ്രഹാമിനെ കടത്തിവെട്ടി കോളിവുഡിന്റെ ചോക്ലേറ്റ്‌ബോയ്! ! ഈ ബൈക്ക് വാങ്ങുന്ന ആദ്യ ഇന്ത്യക്കാരന്‍
തമിഴ് സിനിമാ ലോകത്ത് ഇന്ന് ഒത്തിരി ചോക്ലേറ്റ് ഹീറോസ് ഉണ്ടെങ്കിലും ഒരു കാലത്ത് ആര്‍ മാധവന്‍ സൃഷ്ടിച്ച ഓളമൊന്നും ആരും സൃഷ്ടിച്ചിട്ടില്ല. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ 'അലൈപായുതേ'യില്‍ ചെവിയില്‍ ഹെഡ്‌സെറ്റ് തിരുകി എന്‍ട്രെന്‍ട്രും പുന്നകൈ ട്യൂണിന്റെ അകമ്പടിയില്‍ മാഡി ആയിരക്കണക്കിന് സുന്ദരികളുടെ ഹൃദയത്തിലേക്കാണ് അന്ന് ബൈക്ക് ഓടിച്ച് കയറിയത്. തമിഴ് സിനിമയില്‍ ഒരു നായകന് ലഭിച്ച ഏറ്റവും മികച്ച ഇന്‍ട്രോ സീനുകളില്‍ ഒന്നാണ് അത്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ഓഫ്സ്‌ക്രീലും ബൈക്കുകളോട് കമ്പം സൂക്ഷിക്കുന്നയാളാണ് മാധവന്‍.
മാധവന്റെ ഗരാജില്‍ യമഹ വി മാക്‌സ്, ഇന്ത്യന്‍ റോഡ്മാസ്റ്റര്‍, ഹോണ്ട ഗോള്‍ഡ് വിംഗ്, ട്രയംഫ് റോക്കറ്റ് 3 ആര്‍ ക്രോം എഡിഷന്‍ തുടങ്ങിയ ചില ബൈക്കുകള്‍ മാധവന്റെ ഗരാജിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഓസ്ട്രിയന്‍ മോട്ടോസൈക്കിള്‍ ബ്രാന്‍ഡായ ബ്രിക്‌സ്റ്റണ്‍ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ പ്രവേശിച്ചത്. കമ്പനി രാജ്യത്തെ ഡെലിവറി ആരംഭിച്ചപ്പോള്‍ ബ്രിക്‌സ്റ്റണ്‍ ക്രോംവെല്‍ 1200 മോഡലിന്റെ ആദ്യത്തെ ഉടമയായത് മറ്റാരുമല്ല മാധവനാണ്.

ഇക്കാര്യത്തില്‍ സിനിമാ ലോകത്തെ ഏറ്റവും വലിയ ബൈക്ക് പ്രേമികളില്‍ ഒരാളായ ജോണ്‍ എബ്രാഹാം പോലും മാധവന് പിന്നിലായി. ബൈക്കിനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ട് റെട്രോ സൗന്ദര്യശാസ്ത്രവും മോഡേണ്‍ എഞ്ചിനീയറിംഗും സമന്വയിക്കുന്ന ഒരു ബൈക്ക് തന്നെയാണ് മാഡി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രത്യേക പെയിന്റ് സ്‌കീമില്‍ വരുന്ന ബൈക്കില്‍ മാധവന്റെ മകന്‍ വേദാന്തിന്റെ പേര് കൊത്തിവച്ചിരുന്നതിനാല്‍ ഈ പര്‍ച്ചേഴ്‌സ് തികച്ചും പേഴ്‌സണലാണ്.
ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 ഒരു ശക്തവും സ്‌റ്റൈലിഷുമായ ക്രൂയിസര്‍ ബൈക്കാണ്. ബാക്ക്‌സ്റ്റേജ് ബ്ലാക്ക്, കാര്‍ഗോ ഗ്രീന്‍, ടിംബര്‍വുള്‍ഫ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് കമ്പനി ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ്, ടിയര്‍ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, സ്‌റ്റൈലിഷ് സൈഡ് പാനലുകള്‍, സ്ലീക്ക് ടെയില്‍ സെക്ഷന്‍ എന്നിവ ഇതിന് കാലാതീതവും എന്നാല്‍ ധീരവുമായ ഒരു രൂപം നല്‍കുന്നു.

ഇതില്‍ 1222 സിസി ഇന്‍-ലൈന്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിന് 6550 ആര്‍പിഎമ്മില്‍ 83 bhp പവറും 3100 ആര്‍പിഎമ്മില്‍ 108 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ ബൈക്കിലെ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സുഗമമായ റൈഡിംഗിന് സജ്ജമാക്കുന്നു. 235 കിലോഗ്രാം ഭാരമുള്ള ഇതിന് മണിക്കൂറില്‍ 198 കിലോമീറ്റര്‍ വേഗതയില്‍ പായാന്‍ കഴിയും. കൂടാതെ റൈഡര്‍ക്ക് മികച്ച പവര്‍, സ്റ്റബിലിറ്റി, കംഫര്‍ട്ട് എന്നിവ ഉറപ്പാക്കുന്നു.
16 ലിറ്റര്‍ ഇന്ധന ടാങ്ക് നല്‍കിയിട്ടുള്ളതിനാല്‍ ഈ ബൈക്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനായി മാറുന്നു. ഉയര്‍ന്ന നിലവാരമുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 നിര്‍മ്മിച്ചിരിക്കുന്നത്. നിസിന്‍ ബ്രേക്കുകള്‍, മികച്ച നിയന്ത്രണത്തിനായി ബോഷ് എബിഎസ്, കെവൈബി അഡ്ജസ്റ്റബിള്‍ സസ്പെന്‍ഷന്‍ സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ സവിശേഷതകള്‍ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷ, സുഗമമായ ഹാന്‍ഡ്‌ലിംഗ്, പരുക്കന്‍ റോഡുകളില്‍ മികച്ച ഷോക്ക് അബ്‌സോര്‍ബ്ഷന്‍ എന്നിവ ഉറപ്പാക്കുന്നു.

ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, രണ്ട് റൈഡിംഗ് മോഡുകള്‍ (ഇക്കോ, സ്‌പോര്‍ട്ട്), റൗണ്ട് ടിഎഫ്ടി ഡിജിറ്റല്‍ ഡിസ്‌പ്ലേ തുടങ്ങിയ അതിശയിപ്പിക്കുന്ന സവിശേഷതകള്‍ ഈ ബൈക്കിലുണ്ട്. ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 മോഡലിന്റെ വില 7,84,000 രൂപയാണ്. എക്‌സ്-ഷോറൂം വിലയാണിത്. മുന്‍നിര മോഡലായ ബ്രിക്സ്റ്റണ്‍ ക്രോംവെല്‍ 1200 X ന്റെ വില 9,10,000 രൂപ വരും.
റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650, ട്രയംഫ് സ്പീഡ് ട്വിന്‍ 900 തുടങ്ങിയ ബൈക്കുകള്‍ക്കാണ് ഈ മോഡല്‍ എതിരാളിയാകുക. മോട്ടോഹോസുമായി സഹകരിച്ചാണ് ബ്രിക്സ്റ്റണ്‍ ഇന്ത്യയിലേക്ക് പ്രവേശിച്ചത്. നിലവില്‍ ബാംഗ്ലൂര്‍, കോലാപ്പൂര്‍, ഗോവ, അഹമ്മദാബാദ്, സാംഗ്ലി തുടങ്ങിയ നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജയ്പൂര്‍, മൈസൂര്‍, കൊല്‍ക്കത്ത, പൂനെ, മുംബൈ/നവി മുംബൈ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ഉടന്‍ തുറക്കും.


Click it and Unblock the Notifications








