ജാക്കിയില്‍ ലാലേട്ടനെ 'തീര്‍ക്കാന്‍' വന്ന ഷൂട്ടര്‍! ഡിഫെന്‍ഡര്‍ വാങ്ങി മലയാളികള്‍ക്ക് സുപരിചിതനായ 'വില്ലൻ'

ആഡംബരത്തിനും ശക്തമായ ഓഫ്-റോഡ് ശേഷികള്‍ക്കും പേരുകേട്ട എസ്‌യുവിയാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഇന്ത്യന്‍ നിരത്തുകളില്‍ ഡിഫെന്‍ഡറുകള്‍ വളരെ കുറച്ചെണ്ണം മാത്രമായിരുന്നു കാണപ്പെട്ടിരുന്നത്. ഇന്ന് സെലിബ്രിറ്റികളും യംഗ് പ്രഫഷനുകള്‍ക്കും ഇടയില്‍ ഈ കാര്‍ ട്രെന്‍ഡിംഗ് ആയതോടെ ഡിഫെന്‍ഡര്‍ നിരത്തുകളിലെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. ഓഫ്-റോഡ് പ്രേമികള്‍ മാത്രമല്ല ഇന്ത്യയിലെ സെലിബ്രിറ്റികളും സമ്പന്നരുമായ നിരവധിയാളുകള്‍ തങ്ങളുടെ സ്വകാര്യ ഉപയോഗത്തിനായി ഈ വാഹനം വാങ്ങുന്നുണ്ട്. ഇന്ത്യയിലെ ഡിഫെന്‍ഡര്‍ ഉടമകളായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് മോളിവുഡിലടക്കം വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ഒരു നടന്‍. അത് ആരാണെന്ന് വഴിയെ പറയാം.

തനത് ഓഫ്-റോഡ് കഴിവുകള്‍ ത്യജിക്കാതെ നിരവധി സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനാലാണ് സെലിബ്രിറ്റി സര്‍ക്യൂട്ടില്‍ ഡിഫെന്‍ഡറിന്റെ ആകര്‍ഷണം വര്‍ധിക്കുന്നത്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, കണക്റ്റഡ് കാര്‍ ടെക്, മെറിഡിയന്‍ പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ എന്നിങ്ങനെ പ്രീമിയം ഫീച്ചറുകള്‍ ഇതില്‍ വരുന്നു.

actor rahul dev buys land rover defender

കൂടാതെ, 360-ഡിഗ്രി ക്യാമറ, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് അസിസ്റ്റ്, ഇരുവശത്തും പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, റബ്ബര്‍ ഫ്‌ലോറിംഗ് തുടങ്ങിയ ഫീച്ചറുകള്‍ കൂടി ലഭിക്കുന്നതിനാല്‍ സുരക്ഷയിലോ പ്രവര്‍ത്തനക്ഷമതയിലോ വിട്ടുവീഴ്ച ചെയ്യാതെ ആഡംബരം തുളുമ്പുന്ന യാത്രകള്‍ വേണ്ടവര്‍ക്ക് ഡിഫെന്‍ഡര്‍ ആകര്‍ഷകമായ ഓപ്ഷനായി മാറുന്നു.

വ്യത്യസ്ത മുന്‍ഗണനകളും ആവശ്യകതകളും നിറവേറ്റുന്ന 90, 110, 130 പതിപ്പുകള്‍ ഉള്‍പ്പെടെ നിരവധി വേരിയന്റുകളില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ലഭ്യമാണ്. ഇതില്‍ 3 ഡോര്‍ വേരിയന്റാണ് ഡിഫെന്‍ഡര്‍ 90. അഞ്ച് ഡോറുകളുള്ള 110 വേരിയന്റ് കൂടാതെ മൂന്ന് നിര സീറ്റിംഗും എക്‌സ്റ്റന്റഡ് വീല്‍ബേസും വാഗ്ദാനം ചെയ്യുന്ന വലിയ 130 വേരിയന്റും ഡിഫെന്‍ഡറില്‍ ലഭ്യമാണ്. വൈവിധ്യമാര്‍ന്ന എഞ്ചിന്‍ ഓപ്ഷനുകളും ഡിഫെന്‍ഡറിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.

2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, ശക്തമായ 5.0 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളില്‍ എസ്‌യുവി വാങ്ങാം. ഡിഫെന്‍ഡറിന്റെ എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, പെര്‍മെനന്റ് 4WD സിസ്റ്റം, ലോക്കിംഗ് സെന്റര്‍ ഡിഫറന്‍ഷ്യല്‍, ആക്റ്റീവ് റിയര്‍-ലോക്കിംഗ് ഡിഫറന്‍ഷ്യലുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ എത്ര ദുഷ്‌കരമായ ഭൂപ്രദേശങ്ങളും എളുപ്പത്തില്‍ കീഴടക്കാം.

കരീന കപൂര്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ കപൂര്‍, സണ്ണി ഡിയോള്‍, മുകേഷ് അംബാനി, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ ബിസിനസുകാരും രാഷ്ട്രീയക്കാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. മലയാള സിനിമാ ലോകത്ത് മമ്മൂട്ടിയടക്കം ഒരു ഡസനിലേറെ നടനമാര്‍ക്ക് ഈ വാഹനമുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പ്രാരംഭ വില 1.05 കോടി രൂപയാണ്. റേഞ്ച് ടോപിംഗ് മോഡലുകള്‍ക്ക് ഏകദേശം 2.79 കോടി രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

actor rahul dev buys land rover defender

ഇപ്പോള്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെ സിനിമകളിലൂടെ പ്രശസ്തനായ ബോളിവുഡ് നടന്‍ രാഹുല്‍ ദേവ് ഒരു ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്. ജനപ്രിയ റിയാലിറ്റി ടിവി ഷോയായ ബിഗ് ബോസ് സീസണ്‍ 10-ല്‍ മത്സരാര്‍ത്ഥി കൂടിയായിരുന്നു രാഹുല്‍ ദേവ്. വെള്ള നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 എസ്‌യുവിയാണ് താരം വാങ്ങിയിരിക്കുന്നത്.

എസ്‌യുവിയുടെ ഇന്റീരിയര്‍ ടാന്‍, ബ്ലാക്ക് നിറങ്ങളില്‍ കാണപ്പെടുന്നു. ചില സ്ഥലങ്ങളില്‍ ബോഡി കളര്‍ ഇന്‍സേര്‍ട്ടുകളും ഉണ്ട്. താരം എസ്‌യുവിയുടെ പെട്രോള്‍ ആണോ അതോ ഡീസല്‍ വേരിയന്റാണോ വാങ്ങിയതെന്ന് വ്യക്തമല്ല. പുത്തന്‍ കാറിന്റെ ഒരു ഡെലിവറി വീഡിയോ രാഹുല്‍ ദേവ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചു. വാഗ്ദാനം ചെയ്തതിലും ഒരു ദിവസം മുമ്പ് തന്റെ വാഹനം എത്തിക്കാന്‍ കഴിഞ്ഞതില്‍ ലാന്‍ഡ് റോവര്‍ ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

actor rahul dev buys land rover defender

1990-കളില്‍ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള മോഡലുകളില്‍ ഒരാളായിരുന്നു രാഹുല്‍. ടാറ്റ, റെയ്മണ്ട് എന്നീ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം അഭിനയത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനായി 2002-ല്‍ മോഡലിംഗ് ഉപേക്ഷിച്ചു. 2009-ല്‍ മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത 'സാഗര്‍ എലിയാസ് ജാക്കി' എന്ന ചിത്രത്തില്‍ ഷാര്‍പ്പ് ഷൂട്ടറായ വാടകകൊലയാളിയുടെ വേഷം അവതരിപ്പിച്ചാണ് മോളിവുഡിലെത്തിയത്. ശേഷം ശൃംഖാരവേലന്‍, ലൈല ഓ ലൈല, രാജാധിരാജ, പടയോട്ടം തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.

ആഡംബര സൗകര്യങ്ങളുടെയും ഓഫ്-റോഡ് ശേഷികളുടെയും സമാനതകളില്ലാത്ത സംയോജനം കാരണം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍, ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍, വ്യത്യസ്തമായ സീറ്റിംഗ് ഓപ്ഷനുകള്‍ എന്നിവ ലഭ്യമായ ഈ വാഹം പെര്‍ഫോമന്‍സിലോ സുഖസൗകര്യങ്ങളിലോ വിട്ടുവീഴ്ച ചെയ്യാത്ത എസ്‌യുവി തേടുന്നവര്‍ക്കുള്ള മികച്ച ചോയിസായി നിലകൊള്ളുന്നു. ഡിഫെന്‍ഡര്‍ വാങ്ങുന്ന സെലിബ്രിറ്റികളുടെ എണ്ണം വരുംദിവസങ്ങളില്‍ കൂടാന്‍ മാത്രമേ സാധ്യതയുള്ളൂ.

More from DriveSpark

Article Published On: Monday, May 5, 2025, 17:39 [IST]
English summary
Actor rahul dev bring home brand new land rover defender suv watch video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X