അവസാന പടം ഫ്ലോപ്പായിട്ടും വാങ്ങിയത് 3.1 കോടിയുടെ ലക്ഷ്വറി എംപിവി! യുവനടനെ അറിയുമോ?

ബോളിവുഡിലെ നിരവധി സെലിബ്രിറ്റികള്‍ അടുത്ത കാലത്തായി ലക്ഷ്വറി എംപിവികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ആഡംബര സെഡാനുകളില്‍ നിന്ന് കൂടുതല്‍ വിശാലവും സുഖകരവുമായ ഓപ്ഷനുകളിലേക്കുള്ള താരങ്ങളുടെ മാറ്റമാണ് ഈ ട്രെന്‍ഡ് പ്രതിഫലിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും ജനപ്രിയമായ ആഡംബര എംപിവികളില്‍ ഒന്നാണ് ലെക്‌സസ് LM 350h. സിനിമാ താരങ്ങളും അതിസമ്പന്നരും ക്രിക്കറ്റ് താരങ്‌ളുമെല്ലാം അടുത്ത കാലത്തായി ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, ജാന്‍വി കപൂര്‍, എന്നിവരും സൗത്തിന്ത്യയില്‍ നിന്ന് വിജയ്, രാംചരണ്‍, ഫഹദ് ഫാസില്‍ എന്നിവരും ഈ ലക്ഷ്വറി വാഹനം ഗരാജിലെത്തിച്ചിട്ടുണ്ട്.

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുമാണ് ഈ ലെക്‌സസ് മോഡല്‍ സ്വന്തമാക്കിയ മറ്റ് രണ്ട് പ്രമുഖര്‍. ഈ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. അനായാസേന റിയലിസ്റ്റിക്കും സങ്കീര്‍ണവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിലെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായി രാജ്കുമാര്‍ റാവു പേരെടുത്തിരുന്നു. 2013-ല്‍ ഷാഹിദ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും രാജ്കുമാര്‍ റാവു നേടിയിരുന്നു.

rajkummar rao buys lexus lm 350h

ക്വീന്‍, അലിഗഡ്, ട്രാപ്പ്ഡ്, ബുറലി കി ബര്‍ഫി, ന്യൂട്ടണ്‍, സ്ത്രീ, ബദായി ദോ, ശ്രീകാന്ത് എന്നിവയാണ് രാജ്കുമാര്‍ റാവുവിന്റെ മികച്ച സിനിമകള്‍. അവസാന പടമായ മാലിക് തീയറ്ററില്‍ ഫേ്‌ലാപ്പായെങ്കിലും നടന്‍ ഇപ്പോള്‍ പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. രാജ്കുമാര്‍ റാവു പുതിയ ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറി എംപിവിക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ക്ലിന്റണ്‍ പെരേര ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ മെര്‍സിഡീസ് ബെന്‍സ് GLS-ന് സമാനമായി ലെക്‌സസ് മോഡലിന് '7770' എന്ന വിഐപി രജിസ്‌ട്രേഷന്‍ നമ്പറും ലഭിച്ചിട്ടുണ്ട്.സോണിക് ടൈറ്റാനിയം കളര്‍ ഓപ്ഷനാണ് രാജ്കുമാര്‍ തിരഞ്ഞെടുത്തത്. ഷാരൂഖും രണ്‍ബീറുമടക്കം മറ്റ് സെലിബ്രിറ്റികളും ലക്ഷ്വറി എംപിവിയുടെ ഇതേ കളറാണ് വാങ്ങിയിരിക്കുന്നത്. ഈ ലെക്‌സസ് മോഡലിന് 2.7 കോടി രൂപയാണ് എക്‌സ്-ഷോറൂം വില. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് മുംബൈയില്‍ ഇത് നിരത്തിലെത്തിക്കാന ഏകദേശം 3.18 കോടി രൂപ ചെലവാകും.

rajkummar rao buys lexus lm 350h

പ്രീമിയം എംപിവിയുടെ മുന്‍വശത്ത് ഹെക്‌സഗണല്‍ പാറ്റേണുകളോട് കൂടിയ ഒരു വലിയ ഗ്രില്‍ ഉണ്ട്. സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ലോംഗ്-വീല്‍ബേസ് ഫോഗ്ലൈറ്റുകള്‍, എല്‍ഇഡി ഡിആര്‍എല്‍ എന്നിവയും ഇതിന് ലഭിക്കുന്നു. ഈ കാര്‍ 4 സീറ്റര്‍, 7 സീറ്റര്‍ ലേഔട്ടുകളില്‍ ലഭ്യമാണ്. 4 സീറ്റര്‍ പതിപ്പിന് പിന്നില്‍ 2 ക്യാപ്റ്റന്‍ സീറ്റുകളുണ്ട്. ഈ വാഹനത്തിന്റെ ഹൈലൈറ്റ് അതിന്റെ അള്‍ട്രാ പ്ലഷ് ക്യാബിന്‍ ആണ്.

ഡിമ്മബിള്‍ ഗ്ലാസ് പാനലുകളുള്ള റൂഫ്, 48 ഇഞ്ച് ടിവി, എയര്‍ലൈന്‍ സ്‌റ്റൈല്‍ റിക്ലൈനര്‍ സീറ്റുകള്‍, പ്രീമിയം സൗണ്ട് എക്‌സ്പീരിയന്‍സിനായി 23 സ്പീക്കര്‍ സിസ്റ്റം, ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, ഓട്ടോമന്‍സ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഫ്രിഡ്ജ്, റിയര്‍ ഗ്ലൗ ബോക്‌സുകള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍, അംബ്രല്ല ഹോള്‍ഡര്‍ എന്നിവയടക്കം നിരവധി പ്രീമിയം സവിശേഷതകള്‍ ഈ മോഡലില്‍ ലഭിക്കുന്നു.

rajkummar rao buys lexus lm 350h

ലെക്‌സസ് സേഫ്റ്റി സിസ്റ്റം+ 3 സ്യൂട്ട് ഓഫ് ADAS ടെക് ഉള്‍പ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളും ഈ എംപിവിയിലുണ്ട്. വെഹിക്കിള്‍ ഡിറ്റക്ഷന്‍, ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് അസിസ്റ്റോടുകൂടിയ ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ലെയ്ന്‍ ട്രേസിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് ഹൈ ബീം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, സേഫ് എക്‌സിറ്റ് അസിസ്റ്റ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

2.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ലെക്‌സസ് LM350h അള്‍ട്രാ ലക്ഷ്വറിക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 190 bhp പവറും 240 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8.7 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. 190 കിലോമീറ്ററാണ് പരമാവധി വേഗത. ലിറ്ററിന് 14 കിലോമീറ്ററാണ് ARAI ക്ലെയിംഡ് മൈലേജ്.

LM 350h എന്ന മോഡലിലൂടെ പ്രീമിയം ലുക്കും സൗകര്യങ്ങളും ഹൈബ്രിഡ് കാര്യക്ഷമതയുമായി സംയോജിപ്പിക്കുകയാണ് ലെക്‌സസ് ചെയ്യുന്നത്. കംപ്ലീറ്റ്‌ലി ബില്‍റ്റപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വില. എക്‌സ്‌ക്ലൂസീവ് ആഡംബര, സുഖസൗകര്യങ്ങള്‍ ആഗ്രഹിക്കുന്ന സമ്പന്നരെയാണ് ഇത് ലക്ഷ്യമിടുന്നത്. ഏതായാലും വിമാനത്തിലെ ഫസ്റ്റ് ക്ലാസിന്റെ യാത്രാസുഖം സമ്മാനിക്കുന്ന എംപവിയോട് ഇപ്പോള്‍ സിനിമാക്കാര്‍ക്ക് നല്ല പ്രിയമാണ്.

More from DriveSpark

Article Published On: Monday, October 13, 2025, 10:18 [IST]
English summary
Actor rajkummar rao buys lexus lm 350h luxury mpv worth rs 3 1 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X