ആദ്യം ശരീരഭാരം കുറച്ച് ഞെട്ടിച്ചു, ഇപ്പോള്‍ ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യ നടനായി സീരിയല്‍ സൂപ്പര്‍ താരം

നമ്മുടെ രാജ്യത്ത് സിനിമാ താരങ്ങളെ പോലെ തന്നെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണ് സീരിയല്‍ താരങ്ങള്‍. ചില വീട്ടമ്മമാര്‍ക്ക് സിനിമാ താരങ്ങളെ പരിചയമില്ലെങ്കില്‍ പോലും സീരിയല്‍ നടന്‍മാരെ നന്നായി അറിയാന്‍ പറ്റും. സീരിയല്‍ എന്നത് പല അഭിനേതാക്കള്‍ക്കും സിനിമയിലേക്കുള്ള ചവിട്ടുപടിയാണ്. സിനിമകളില്‍ അവസരം കുറയുമ്പോള്‍ നടീ-നടന്‍മാര്‍ സുരക്ഷിതമായി കളംമാറ്റിചവിട്ടുന്നതും സീരിയലിലേക്കാണ്അഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സീരിയല്‍ നടന്‍മാരില്‍ ഒരാളാണ് റാം കപൂര്‍. ഹിന്ദി ടെലിവിഷനിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ റാം കപൂര്‍1998-ല്‍ ഹീന എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അന്ന് മുതല്‍ ഇന്ന് വരെ ഹിന്ദി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് റാം കപൂര്‍. തടിച്ച ശരീര പ്രകൃതമാണെങ്കിലും അപാരമായ അഭിനയസിദ്ധികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റി ചോക്ലേറ്റ് ഹീറോസിന് അദ്ദേഹം വലിയ വെല്ലുവിളി ഉയര്‍ത്തി. കസം സേ, ബഡേ അച്ചേ ലഗ്‌തേ ഹേ തുടങ്ങിയ ടിവി സീരിയലുകളിലൂടെ പ്രശസ്തനായ റാം ഉഡാന്‍, ഏജന്റ് വിനോദ്, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, ലവ്യാത്രി തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമായി.

actor ram kapoor buys lamborghini urus se

അടുത്തിടെ ശരീര ഭാരം ഗണ്യമായി കുറച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ വാങ്ങി റാം കപൂര്‍ വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ലംബോര്‍ഗിനി ബ്രാന്‍ഡ് പുറത്തിറക്കിയ ആദ്യ എസ്‌യുവിയായ ഉറൂസ് സെലിബ്രിറ്റികള്‍ക്കെല്ലാം ഇഷ്ടമാണ്. അവര്‍ ഈ കാര്‍ മത്സരിച്ച് വാങ്ങുന്നു. ഇപ്പോള്‍ നടന്‍ റാം കപൂറും ലംബോര്‍ഗിനി ഉറൂസ് ഉടമകളായ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്.

നടന്‍ റാം കപൂര്‍ 'വെര്‍ഡെ ഗിയ' എന്ന പ്രീമിയം കളര്‍ ഓപ്ഷനിലുള്ള ഉറൂസ് SE കാര്‍ മോഡലാണ് വാങ്ങിയിരിക്കുന്നത്. വേഗത, രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നിവയ്ക്ക് പേരുകേട്ട ഈ ഹൈബ്രിഡ് എസ്‌യുവി സൂപ്പര്‍കാറുകളുടെ ലോകത്ത് വേറിട്ടുനില്‍ക്കുന്നു. റാം കപൂര്‍ വാങ്ങി കാറിന്റെ വില ഏകദേശം 5.21 കോടി രൂപയാണ്. ഈ ഹൈബ്രിഡ് എസ്‌യുവിയുടെ പ്രാരംഭ വില 4.57 കോടി രൂപയാണെങ്കിലും റാം അത് പ്രത്യേക കസ്റ്റമൈസേഷനോടെയാണ് വാങ്ങിയത്.

actor ram kapoor buys lamborghini urus se

2024-ല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറങ്ങി ലംബോര്‍ഗിനി ഉറൂസ് SE സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നടന്‍ കൂടിയാണ് റാം കപൂര്‍. പെര്‍ഫോമന്റെ, S വേരിയന്റുകള്‍ക്ക് പകരമായാണ് കമ്പനി ഉറൂസ് SE അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ ഗൗതമി കപൂറിനൊപ്പം റാം പുത്തന്‍ കാറിന്റെ ഡെലിവറിയെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറിന്റെ അലോയ് വീലുകളും ഡാര്‍ക്ക് ബ്രോണ്‍സ് നിറത്തിലാണ്. കാറിന്റെ ഇന്റീരിയറില്‍ ബോള്‍ഡ് ഓറഞ്ച് ആക്‌സന്റുകളുള്ള സ്ലീക്ക് ബ്ലാക്ക് തീം പിന്തുടരുന്നു.

620 hp പവറും 800 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് റാം കപൂറിന്റെ പുതിയ എസ്‌യുവിക്ക് കരുത്ത് പകരുന്നത്. 25.9 കിലോവാട്ട്‌സ് ലിഥിയം-അയണ്‍ ബാറ്ററിയുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡ് സിസ്റ്റവുമായും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായും ഇത് ജോടിയാക്കുന്നു. മൊത്തം ഔട്ട്പുട്ട് 800hp, 950 Nm ആയി മാറുന്ന ഈ എസ്‌യുവി ഒരു ആഡംബര വാഹനം മാത്രമല്ല പെര്‍ഫോമന്‍സ് പവര്‍ഹൗസ് കൂടിയാണ്.

പ്യുവര്‍ ഇലക്ട്രിക് മോഡില്‍ 60 കിലോമീറ്റര്‍ വരെ ഓടാന്‍ ശേഷിയുള്ള ഉറുസ് SE ഓള്‍-വീല്‍ ഡ്രൈവ് അനുഭവവും നല്‍കുന്നു. കംബസ്റ്റണ്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കാതെ തന്നെ എസ്‌യുവിക്ക് 130 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് സമയം മതി. പരമാവധി വേഗത മണിക്കൂറില്‍ 312 കിലോമീറ്ററാണ്.

ഈ ഹൈ-എന്‍ഡ് എസ്‌യുവിയില്‍ അള്‍ട്രാ പ്രീമിയം അപ്‌ഹോള്‍സ്റ്ററി, ടച്ച്സ്‌ക്രീന്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഇലക്ട്രോണിക് സസ്പെന്‍ഷന്‍ ക്രമീകരണം, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 3D സൗണ്ട് സിസ്റ്റം, സെന്‍സ്-റെസ്പോണ്‍സീവ് ഡ്രൈവിംഗ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലംബോര്‍ഗിനി സജ്ജീകരിച്ചിരിക്കുന്നു. ഈ ഫീച്ചറുകള്‍ ലക്ഷ്വറിക്ക് പുതിയ നിര്‍വചനം നല്‍കുകയും പുതിയ തലത്തിലുള്ള ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.

അഭിനയം ജീവിതമാര്‍ഗമായി തെരഞ്ഞെടുത്തതിന് 10 വര്‍ഷത്തോളം പിതാവ് തന്നോട് മിണ്ടിയില്ലെന്നും പണമില്ലാത്തതിനാല്‍ തന്റെ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വില്‍ക്കേണ്ടി വന്നതായും റാം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ സ്ഥിതിയില്‍ നിന്ന് പോര്‍ഷ 911, ഫെറാറി പോര്‍ട്ടോഫിനോ M, റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, മെര്‍സിഡീസ് AMG G63 എന്നിവയുള്‍പ്പെടെ നിരവധി വിലയേറിയ കാറുകള്‍ സ്വന്തമായുള്ള നടനായി അദ്ദേഹം വളര്‍ന്നിരിക്കുകയാണ്.

More from DriveSpark

Article Published On: Monday, June 16, 2025, 13:18 [IST]
English summary
Actor ram kapoor purchased lamborghini urus se suv worth over rs 4 5 crore details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X