നമ്പര്‍ 1 നായികമാരുടെ മുൻ കാമുകന്‍, കെട്ടിയത് 11 വയസിന് ഇളയ താരറാണിയെ! 3 കോടിയുടെ ബെന്‍സ് വാങ്ങി താരം

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡായ മെര്‍സിഡീസ് ബെന്‍സിന്റെ ഒരു കാര്‍ എങ്കിലും ഇല്ലാത്ത സെലിബ്രിറ്റികള്‍ കുറവായിരിക്കും. നിരവധി ഐക്കണിക് കാറുകള്‍ മെര്‍സിഡീസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഐതിഹാസികമായ SL നെയിംപ്ലേറ്റുമായി ഇപ്പോള്‍ വിപണിയില്‍ എത്തുന്ന മെര്‍സിഡീസ് മോഡലാണ് മെര്‍സിഡീസ് AMG SL55. ആഡംബരത്തിനും വേഗതയ്ക്കും പേരുകേട്ട ഒരു കാറാണ് ഇത്. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റുകളായി വരുന്ന ഈ കാര്‍ ആദ്യം ഇന്ത്യന്‍ തീരത്തെത്തിയപ്പോള്‍ വില 2.35 കോടി രൂപയായിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ സ്വന്തമാക്കാന്‍ ഏകദേശം 3 കോടി രൂപയിലധികം മുടക്കണം.

മെര്‍സിഡീസ് ബെന്‍സിന്റെ ഇന്ത്യ ലൈനപ്പില്‍ AMG GT റോഡ്‌സ്റ്ററിന് തൊട്ടുതാഴെ ആണ് മെര്‍സിഡീസ് SL 55 AMG-യുടെ സ്ഥാനം. ഏഴാം തലമുറ മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. പുതിയ തലമുറ SL55 മുന്‍ മോഡലിനേക്കാള്‍ വലുതാണ്. ഇതിന് 4.7 മീറ്റര്‍ നീളവുമുണ്ട്. 2700 mm വീല്‍ബേസിനു പുറമേ കണ്‍വെര്‍ട്ടിബിളിന് രണ്ട് റിയര്‍ സീറ്റുകളും ലഭിക്കുന്നു.

ranbir kapoor mercedes amg sl55

പനമേരിക്കാന ഗ്രില്‍, ആംഗുലര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, രണ്ട് പവര്‍ ഡോമുകളുള്ള ഒരു നീണ്ട ബോണറ്റ്, ക്വാഡ് എക്സ്ഹോസ്റ്റുകള്‍ എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സ്റ്റാന്‍ഡേര്‍ഡ് 20 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നു. ഇത് 21 ഇഞ്ച് അലോയ് വീലുകളായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയും.

476 bhp പവറും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും മെര്‍സിഡീസിന്റെ 4Matic+ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. വെറും 3.9 സെക്കന്‍ഡില്‍ 0-100 Kmph വേഗത കൈവരിക്കാന്‍ ഈ കാറിന് കഴിയും. മണിക്കൂറില്‍ 295 കിലോമീറ്ററാണ് ഇതിന്റെ ഉയര്‍ന്ന വേഗത.

ranbir kapoor mercedes amg sl55

MBUX ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 11.9 ഇഞ്ച് ലംബമായി ക്രമീകരിക്കാവുന്ന ടച്ച്സ്‌ക്രീന്‍, ഓപ്ഷണല്‍ ഹെഡ്-അപ്പ് ഡിസ്പ്ലേ, 12.3 ഇഞ്ച് LCD ഡ്രൈവര്‍ ഡിസ്പ്ലേ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവയുള്‍പ്പെടെ നിരവധി ആഡംബര സവിശേഷതകള്‍ ഇതിന് ഉണ്ട്. സ്പീഡും ആഡംബരവും സമന്വയിക്കുന്ന കാര്‍ നിരവധി സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്നു. ബോളിവുഡില്‍ നിന്ന് ഒരു നായകന്‍ ഇപ്പോള്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.

അത് മറ്റാരുമല്ല ഷാരൂഖ് ഖാന് ശേഷം ബോളിവുഡിന്റെ അടുത്ത 'കിംഗ്' ആയി വാഴ്ത്തപ്പെടുന്ന രണ്‍ബീര്‍ കപൂര്‍ ആണത്. ബോളിവുഡിലെ താരറാണിമാരുടെ കാമുകനായിരുന്ന രണ്‍ബീര്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും മുന്‍നിര നടിമാരില്‍ ഒരാളായ ആലിയ ഭട്ടിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. 11 വര്‍ഷത്തിന്റെ പ്രായവ്യത്യാസം ഉണ്ടെങ്കിലും പാപപരാസികളുടെ പ്രിയപ്പെട്ട കപ്പിള്‍സാണ് രണ്‍ബീര്‍-ആലിയ. ഇവരുടെ മകളായ റാഹയ്ക്കും ആരാധകര്‍ ഏറെയാണ്.

ranbir kapoor mercedes amg sl55

ഇപ്പോള്‍ ഒരു പുതിയ മെര്‍സിഡീസ് SL55 ഗരാജിലെത്തിച്ച് രണ്‍ബീര്‍ പുതുവര്‍ഷത്തിന് ഗംഭീര തുടക്കമിട്ടിരിക്കുകയാണ്. അടുത്തിടെ മുംബൈയിലെ ജുഹുവില്‍ പാറ്റഗോണിയ റെഡ് നിറത്തില്‍ പൂര്‍ത്തിയാക്കിയ പുത്തന്‍ മെര്‍സിഡീസില്‍ രണ്‍ബീര്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോ-ഡ്രൈവര്‍ സീറ്റിലായിരുന്നു രണ്‍ബീര്‍ യാത്ര ചെയ്തിരുന്നത്. കാറില്‍ പോകുന്നതിനിടെ ആരാധകരെ കണ്ട് നിര്‍ത്തിയ നടന്‍ അവരോട് കുശലാനേഷണം നടത്തിയാണ് കടന്ന്‌പോയത്.

ഈ ആഴ്ചയാണ് പുത്തന്‍ കാറുമായി രണ്‍ബീര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും 2024 ഡിസംബറിലാണ് പുതിയ കാര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം അദ്ദേഹം മൂന്ന് കാറുകളാണ് വാങ്ങിയിരിക്കുന്നത്. റാഹക്കായി വാങ്ങിയ ലെക്‌സസ് LM 350h ആയിരുന്നു അതില്‍ ഒന്ന്. ഏകദേശം 2.5 കോടി രൂപയായിരുന്നു ആഡംബര എംപിവിയുടെ വില. ഇത് കൂടാതെ 6 കോടി രൂപ വില വരുന്ന ബെന്റ്‌ലി കോണ്ടിനെന്റല്‍ GT V8 ഏപ്രില്‍ മാസം സ്വന്തമാക്കിയിരുന്നു.

സിനിമകള്‍ എടുത്താല്‍ നിതഷ് തിവാരിയുടെ രാമായണത്തില്‍ ശ്രീരാമന്റെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും പുറത്തിറങ്ങും. ഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ലവ് ആന്‍ഡ് വാര്‍; സിനിമയുടെ ചിത്രീകരണത്തിലാണ് രണ്‍ബീര്‍ ഇപ്പോള്‍. ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബ്രഹ്‌മാസ്ത്ര 2, ബ്രഹ്‌മാസ്ത്ര 3, അനിമല്‍ പാര്‍ക്ക് എന്നീ ചിത്രങ്ങള്‍ വൈകാതെ വരും.

More from DriveSpark

Article Published On: Thursday, January 9, 2025, 16:49 [IST]
English summary
Actor ranbir kapoor gifts himself brand new mercedes benz amg sl55 worth rs 3 crore
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X