അംബാനിക്ക് വരെ ഇല്ല ഈ ലക്ഷ്വറി എംപിവി! വന്നിറങ്ങിയ 'അനിമലിനെ' കണ്ട് അമ്പരന്ന് ആരാധകര്‍

വിഖ്യാത ബോളിവുഡ് നടന്‍ ഋഷി കപൂറിന്റെയും നീതു സിംഗിന്റെയും മകനായ രണ്‍ബീര്‍ കപൂറിന് സിനിമയിലേക്കുള്ള പ്രവേശനം വളരെ എളുപ്പമായിരുന്നു. 'നെപ്പോ കിഡ്‌സ്' എന്ന് പുതിയ തലമുറ വിളിക്കുന്ന താരപുത്രന്‍മാര്‍ക്ക് വെള്ളിത്തിരയിലേക്കുള്ള എന്‍ട്രി എളുപ്പമാണെങ്കിലും അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിവ് കൂടി വേണം. ബോളിവുഡിലെ യുവ താരങ്ങളിലെ സൂപ്പര്‍ സ്റ്റാറും ഇന്‍ഡസ്ട്രിയെ ഭാവിയില്‍ നയിക്കാന്‍ പോകുന്ന താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന രണ്‍ബീറിന്റെ അവസാന ചിത്രമായ 'അനിമല്‍' ബോക്‌സ്ഓഫീസ് പിടിച്ചു കുലുക്കിയിരുന്നു. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാളായ രണ്‍ബീറിന്റെ താരമൂല്യം അനിമല്‍ വന്നതിന് ശേഷം ഉയര്‍ന്നിരുന്നു.

ഒരു സിനിമക്ക് കോടികള്‍ വേതനമായി പറ്റുന്ന ബോളിവുഡ് താരങ്ങള്‍ക്ക് വിലകൂടിയ കാറുകള്‍ വാങ്ങുന്നത് ഒരു ഹോബിയാണ്. ഗരാജില്‍ നിറയെ ആഡംബര കാറുകള്‍ ഉണ്ടെങ്കിലും താരങ്ങള്‍ അത് യഥാസമയം അപ്‌ഡേറ്റ് ചെയ്യാറുണ്ട്. അതിന് ഉദാഹരണമാണ് രണ്‍ബീര്‍ കപൂര്‍. ബെന്റ്ലി കോണ്ടിനെന്റല്‍, മെര്‍സിഡീസ് AMG G63, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്ല്യു 7 സീരീസ് എന്നീ കാറുകളാണ് രണ്‍ബീര്‍ കപൂറിന് സ്വന്തമായുള്ളത്.

ranbir kapoor lexus lm 350h

ഇവയെല്ലാം കൂടാതെ ഔഡി A6, ഓഡി Q5, ഓഡി Q7), ഓഡി A8 L തുടങ്ങിയ കാറുകളും രണ്‍ബീറിനുണ്ട്. അടുത്തിടെ മറ്റൊരു ആഡംബര കാര്‍ കൂടി വാങ്ങി താരം തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരുന്നു. ലെക്‌സസ് LM 350h ലക്ഷ്വറി എംപിവിയാണ് രണ്‍ബീര്‍ സ്വന്തമാക്കിയിരിക്കുന്നത്. ലെക്‌സസ് LM 350h 4 സീറ്റര്‍, 7 സീറ്റര്‍ സീറ്റിംഗ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇതിന്റെ 4 സീറ്റര്‍ പതിപ്പാണ് രണ്‍ബീര്‍ കപൂര്‍ വാങ്ങിയത്.

2.50 കോടി രൂപയാണ് ഇതിന്റെ വില. ഇത് എക്സ്‌ഷോറൂം വില മാത്രമാണ്. കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3.10 കോടി ചെലവാകും. ഇത്രയും വിലകൂടിയ കാറില്‍ രണ്‍ബീര്‍ കപൂര്‍ വന്നിറങ്ങുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംവിധായകന്‍, നിര്‍മ്മാതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സഞ്ജയ് ലീല ബന്‍സാലിയുടെ ഓഫീസില്‍ രണ്‍ബീര്‍ കപൂര്‍ എത്തിയപ്പോള്‍ എടുത്ത വീഡിയോ ആണ് യൂട്യൂബില്‍ പങ്കുവെച്ചത്.

ranbir kapoor lexus lm 350h

രണ്‍ബീര്‍ കപൂര്‍ ഇതാദ്യമായാണ് പുത്തന്‍ ആഡംബര എംപിവിയില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലെക്സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ച ലക്ഷ്വറി എംപിവിയാണ് ലെക്സസ് LM 350h. വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന ക്യാബിനും അകത്തളത്തില്‍ മിനി തീയറ്ററും വരെ സജ്ജീകരിച്ച ഈ ലക്ഷ്വറി കാര്‍ ഇപ്പോള്‍ പണക്കാരുടെ ഇഷ്ട വാഹനമായി മാറിയിരിക്കുകയാണ്.

ലെക്സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് മാര്‍ച്ചില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ന്യൂജെന്‍ LM 350h ലക്ഷ്വറി എംപിവിയുടെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം തന്നെ ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്.

ഈ കാറിന് 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുന്നു. 250 PS പവറും 239 Nm ടോര്‍ക്കുമാണ് ഈ പവര്‍ട്രെയിനിന്റെ സംയുക്ത പവര്‍ ഔട്ട്പുട്ട്. ഈ എഞ്ചിനിനൊപ്പം ഒരു ഇ-സിവിടി ഗിയര്‍ബോക്സ് ഓപ്ഷന്‍ ലെക്‌സസ് വാഗ്ദാനം ചെയ്യുന്നു.വിമാനത്തിന് സമാനമായ റിക്ലൈനര്‍ സീറ്റുകള്‍, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, പില്ലോ സ്‌റ്റൈലിലുള്ള ഹെഡ്‌റെസ്റ്റ്, 48 ഇഞ്ച് ടിവി, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്‍ഫ്രാറെഡ് സെന്‍സറുള്ള എസി, പവര്‍ സീറ്റ് ലോംഗ് സ്ലൈഡ് റെയില്‍, വിവിധ രീതികളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടില്‍റ്റ്-അപ്പ് സീറ്റ്, വൈബ്രേഷനുകള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പിസ്റ്റണ്‍ വാല്‍വ് എന്നിവയാണ് അകത്ത് ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങള്‍. ഫോള്‍ട് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, അംബ്രല്ല ഹോള്‍ഡറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ആഡംബര ഫീച്ചറുകളാല്‍ നിറഞ്ഞ ഒരു എംപിവി തിരയുന്ന ഉപഭോക്താക്കള്‍ക്ക് ലെക്‌സസ് LM 350h അനുയോജ്യമാണ്. കേരളത്തിലെ ആദ്യത്തെ ലെക്‌സസ് ലക്ഷ്വറി എംപിവി കഴിഞ്ഞ മാസം അജ്മല്‍ ബിസ്മി എംഡിയും സ്ഥാപകനുമായ വിഎ അജ്മല്‍ സ്വന്തമാക്കിയിരുന്നു. 3.15 കോടി രൂപ ഓണ്‍റോഡ് വില വരുന്ന എംപിവിയുടെ 4 സീറ്റര്‍ പതിപ്പാണ് അജ്മല്‍ വാങ്ങിയത്. വൈന്‍ റെഡ് കളറിലുള്ള കാറാണ് കേരളത്തില്‍ ഡെലിവറിയായത്.

More from DriveSpark

Article Published On: Friday, July 5, 2024, 9:51 [IST]
English summary
Actor ranbir kapoor spotted with his new lexus lm 350h luxury mpv worth rs 2 5 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X