'സവര്‍ക്കര്‍' വര്‍ക്കായില്ലെങ്കിലെന്താ, പിറന്നാളിന് 4 കോടിയുടെ കാര്‍ വാങ്ങി രണ്‍ദീപ് ഹൂഡ

ബോളിവുഡില്‍ ഇപ്പോള്‍ നിരവധി അഭിനേതാക്കളാണ് പുത്തന്‍ കാറുകള്‍ വാങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി മുന്‍നിര നായികമാര്‍ കാറുകള്‍ സ്വന്തമാക്കിയ വാര്‍ത്തകളായിരുന്നു പുറത്തു വന്നിരുന്നത്. ആലിയ ഭട്ട്, ജാന്‍വി കപൂര്‍ എന്ന് തുടങ്ങി മുന്‍നിര നായികമാര്‍ തങ്ങളുടെ ഗരാജുകള്‍ അടുത്തിടെ വലുതാക്കിയിരുന്നു. ഇപ്പോള്‍ സ്വന്തം ജന്മദിനത്തിന്റെ അന്ന് പുത്തന്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വീട്ടിലെത്തിച്ചിരിക്കുകയാണ് പ്രമുഖ നടന്‍ രണ്‍ദീപ് ഹൂഡ (Randeep Hood). ഇന്നലെയാണ് (ഓഗസ്റ്റ് 20) രണ്‍ദീപ് ഹൂഡ 48-ാം പിറന്നാള്‍ ആഘോഷിച്ചത്. താരത്തിന്റെ പുത്തന്‍ കാറിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ചുവടെ വായിക്കാം.

മീര നായരുടെ മണ്‍സൂണ്‍ വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്‍ദീപ് ഹൂഡയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. എന്നാല്‍ 2010-ല്‍ പുറത്തിറങ്ങിയ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ' എന്ന ഗ്യാങ്‌സ്റ്റർ ചിത്രമാണ് കരിയറില്‍ ബ്രേക്ക് ആയത്. സാഹബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റർ, രംഗ് രസിയ, ഹൈവേ, ഉംഗ്‌ലി, സരബ്ജിത് എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

randeep hooda land rover range rover

അടുത്തിടെ പുറത്തിറങ്ങിയ വിഡി സവര്‍ക്കറുടെ ബയോപിക്ക് ആയ 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന ചിത്രം സംവിധാനം ചെയ്തതും രണ്‍ദീപ് ഹൂഡ ആയിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. പരമ്പരാഗത റോളുകളില്‍ നിന്ന് മാറി വേറിട്ട കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന രണ്‍ദീപ് ഹൂഡയെ ബോളിവുഡിലെ 'അണ്ടര്‍റേറ്റഡ്' നടന്‍മാരില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഒരു സിനിമക്ക് കോടികള്‍ പ്രതിഫലം വാങ്ങുന്ന ഹൂഡയ്ക്ക് 80 കോടിയിലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമകളില്‍ മാത്രമല്ല വെബ് സീരീസുകളിലും വേഷമിടുന്ന താരം നിരവധി ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അഭിനയിച്ച് പണമുണ്ടാക്കുന്നു. മെര്‍സിഡീസ് ബെന്‍സ് GL 350 CDI, വോള്‍വോ V90 എന്നിവയായിരുന്നു ഹൂഡയുടെ ഉടമസ്ഥതയിലുള്ള കാറുകള്‍. ഇപ്പോള്‍ ഗരാജിലേക്ക് പുതിയ റേഞ്ച് റോവര്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് താരം. ലാന്‍ഡ് റോവറിന്റെ മുംബൈ ഡീലര്‍ഷിപ്പായ നവനീത് മോട്ടോര്‍സില്‍ നിന്നാണ് ഹൂഡ ആഡംബര എസ്‌യുവിയുടെ താക്കോല്‍ ഏറ്റുവാങ്ങിയത്.

randeep hooda land rover range rover

കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയായിരുന്നു കാറിന്റെ ഡെലിവറി. നടന്‍ കാറിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ലാന്‍ഡ് റോവര്‍ മുംബൈ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 2.75 കോടി മുതല്‍ 4.80 കോടി രൂപ വരെയാണ് ഇന്ത്യയില്‍ റേഞ്ച് റോവറിന്റെ വില പോകുന്നത്. 4.4 ലിറ്റര്‍ ട്വിന്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുമായി വരുന്ന റേഞ്ച് റോവറാണ് ഹൂഡ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന.

523 bhp പവറും 750 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്നു. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം നാല് കോടിയിലധികം രൂപ വരും. കറുപ്പ് നിറത്തിലുള്ള റേഞ്ച് റോവറാണ് രണ്‍ദീപ് ഹൂഡ തെരഞ്ഞെടുത്തിരിക്കുന്നത്. 13.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പിന്നിലെ യാത്രക്കാര്‍ക്കായി രണ്ട് 13.1 ഇഞ്ച് സ്‌ക്രീനുകളും എന്നിവ ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.

randeep hooda land rover range rover

24-വേ അഡ്ജസ്റ്റബിള്‍ ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് എക്സിക്യൂട്ടീവ് റിയര്‍ സീറ്റുകളാണ് ഈ കാറിന്റെ പ്രത്യേകതകളില്‍ ഒന്ന്. സൂപ്പര്‍ പ്രീമിയം മെറിഡിയന്‍ 3D സൗണ്ട് സിസ്റ്റം, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, പ്രീമിയം ലെതര്‍ അപ്‌ഹോള്‍സ്റ്ററി, പനോരമിക് സണ്‍റൂഫ് എന്നിവ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. മാത്രമല്ല ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷനും ഓള്‍ ടെറെയ്ന്‍ പ്രേഗ്രസ് കണ്‍ട്രോളും ഈ ലക്ഷ്വറി എസ്‌യുവിയില്‍ ലഭിക്കും.

ലാന്‍ഡ് റോവറുകള്‍ രാജ്യത്തെ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ ബി ടൗണിലെ ചില പ്രമുഖര്‍ ഉള്‍പ്പെടെ ടണ്‍ കണക്കിന് സെലിബ്രിറ്റികള്‍ അവരുടെ റേഞ്ച് റോവര്‍ കാറുകളില്‍ സഞ്ചരിക്കുന്നത് നാം കണ്ടിട്ടുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണ് രണ്‍ദീപ് ഹൂഡ. ഇനി പുതിയ കാറില്‍ മുംബൈ തെരുവുകളിലൂടെ കറങ്ങുന്ന ഹൂഡയെയും നമുക്ക് കാണാന്‍ സാധിക്കും.

ഇന്ത്യയില്‍ നിന്ന് ആവശ്യക്കാര്‍ ഏറിയതോടെ ജെഎല്‍ആര്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എന്നീ മോഡലുകളുടെ പ്രാദേശിക അസംബ്ലി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റുകളായി കൊണ്ടുവരുന്നതിന് പകരം ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നതോടെ ഈ കാറുകളുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. മാത്രമല്ല ഈ കാറുകളുടെ കാത്തിരിപ്പ് കാലയളവും കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഈ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവികളുടെ തെരഞ്ഞെടുത്ത വേരിയന്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.

More from DriveSpark

Article Published On: Wednesday, August 21, 2024, 13:19 [IST]
English summary
Actor randeep hooda gifts himself land rover range rover suv on birthday
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X