ഇന്ത്യയിലെ നമ്പര്‍ 1 നടിയുടെ ഭര്‍ത്താവും 30 കോടി പ്രതിഫലം വാങ്ങുന്ന നായകനും! പുറത്തിറങ്ങുന്നത് ഇത്ര സിമ്പിളായി
ജീവിതത്തില്‍ പുതുതായി സന്തോഷം അത് പുത്തന്‍ വാഹനങ്ങള്‍ വാങ്ങി ആഘോഷിക്കുന്നവര്‍ ഉണ്ട്. സെലിബ്രിറ്റികള്‍ അതില്‍ മുന്‍പന്തിയിലാണ്. ദീപാവലി ആഘോഷ സമയത്ത് പുതിയ കാര്‍ വാങ്ങുന്ന പ്രവണത സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല സിനിമാക്കാര്‍ക്കിടയിലുമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരജോഡികളില്‍ ഒന്നാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. അടുത്തിടെയാണ് ദമ്പതികള്‍ തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ വരവേറ്റത്. പെണ്‍കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ താരങ്ങള്‍ പുതുതായി ഒരു കാര്‍ വാങ്ങിയിരുന്നു. ഇന്ത്യയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ റേഞ്ച് റോവര്‍ LWB ആണ് 'ദീപ്‌വീര്‍' ദീപാവലിക്ക് മുമ്പായി സ്വന്തം ഗരാജിലെത്തിച്ചത്. ഏകദേശം 5.80 കോടി രൂപയാണ് ഈ കാറിന്റെ വില.
താരങ്ങളുടെ വസതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. '6969' എന്ന നമ്പര്‍പ്ലേറ്റ് വഹിക്കുന്ന രണ്‍വീറിന്റെ നാലാമത്തെ കാറായിരുന്നു ഇത്. മെര്‍സിഡീസ് മെയ്ബാക്ക് GLS 600, ലംബോര്‍ഗിനി ഉറുസ് പേള്‍ ക്യാപ്സ്യൂള്‍ എഡിഷന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് തുടങ്ങിയ വിലകൂടിയ കാറുകളുടെ നിരയിലേക്കാണ് റേഞ്ച് റോവര്‍ LWB SV ചേര്‍ത്തത്.

ഇന്ത്യയിലെ നമ്പര്‍ 1 നടിയായ ദീപികയുടെ ഭര്‍ത്താവ് ഒരു സിനിമക്ക് 30 കോടി മുതല്‍ 50 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഡംബര എസ്‌യുവിയുടെ ഗ്രീന്‍ നിറമാണ് ദീപികയും രണ്‍വീറും തെരഞ്ഞെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ റേഞ്ച് റോവര്‍ LWB SV കാറില്‍ രണ്‍വീര്‍ സിംഗ് മുംബൈ വിമാനത്താവളത്തിലെത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
പുതുതായി വാങ്ങിയ റേഞ്ച് റോവറില്‍ ഇതാദ്യമായാണ് രണ്‍വീര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. റേഞ്ച് റോവര്‍ LWB SV-യില്‍ രണ്‍വീര്‍ സിംഗ് ഇറങ്ങി എയര്‍പോര്‍ട്ടിലേക്ക് പ്രവേശിക്കുന്നത് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റേഞ്ച് റോവര്‍ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവി യുടെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്നത് 3.0 ലിറ്റര്‍, 6-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ്.

ഇത് 394 bhp പവറില്‍ പരമാവധി 550 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. റേഞ്ച് റോവറിന്റെ ഡീസല്‍ പതിപ്പില്‍ 346 bhp കരുത്തില്‍ 700 Nm ടോര്‍ക്ക് നല്‍കുന്ന 3.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് MHEV എഞ്ചിനാണ് ഉപയോഗിക്കുന്നത്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ഫോര്‍വീല്‍ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു.
പുത്തന്‍ റേഞ്ച് റോവര്‍ LWB SV ഒരു പെര്‍ഫോമന്‍സ് കാറാണെങ്കില്‍ കൂടി ഇതിന് ആഡംബര റൈഡ് നല്‍കാനും കഴിയും. വീല്‍ വൈബ്രേഷനുകള്‍, ടയര്‍ നോയ്‌സ്, കൗണ്ടര്‍ ക്യാന്‍സലിംഗ് സിഗ്‌നലുകള്‍ ഉപയോഗിച്ച് എഞ്ചിന്‍ ശബ്ദങ്ങള്‍ ഫില്‍ട്ടറും ചെയ്യുന്നതിനാല്‍ അകത്തളത്തില്‍ രാജകീയ യാത്ര പ്രദാനം ചെയ്യുന്നു.

പുതിയ 13.1 ഇഞ്ച് ഫ്‌ലോട്ടിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, റിയര്‍സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ എന്നിവയാണ് ലക്ഷ്വറി എസ്‌യുവിയിലെ മറ്റ് ആഡംബര ഫീച്ചറുകള്‍. വൈറല്‍ വീഡിയോയില്‍ മുഖം തിരിച്ചറിയാനാകാത്ത വിധം മാസ്‌ക് ധരിച്ച് സിമ്പിളായാണ് രണ്‍വീര്‍ കാണപ്പെടുന്നത്.
തന്റെ കാറുകള്‍ക്ക് വറൈറ്റി നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ തല്‍പ്പരനായ രണ്‍വീര്‍ പെര്‍ഫോമന്‍സും ആഡംബരവും ഒത്തുചേരുന്നത് കൊണ്ടാകാം റേഞ്ച് റോവര്‍ വാങ്ങിയത്. നേരത്തെ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തങ്ങളുടെ മകള്‍ക്കായി കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി എംപിവി വാങ്ങിയിരുന്നു. മകള്‍ വളര്‍ന്ന് വരുമ്പോള്‍ അവളുടെ യാത്രകള്‍ക്കായി താരങ്ങള്‍ വേറെ കാര്‍ വാങ്ങുമെന്ന് ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








