ഇന്‍സ്റ്റയില്‍ 10 മില്യണ്‍ ഫോളോവേഴ്‌സായി; ബാലതാരം വാങ്ങിയത് 44 ലക്ഷം രൂപയുടെ ആഢംബര എസ്‌യുവി!
നിരവധി ബോളിവുഡ് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് മിന്നിത്തിളങ്ങിയ താരമാണ് റിവ അറോറ. 'ഉറി- ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെയും മ്യൂസിക് ആല്‍ബങ്ങളുടെയും ഭാഗമായ റിവ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള സെലിബ്രിറ്റി കൂടിയാണ്. അടുത്തിടെയാണ് 13കാരിയായ റിവ അറോറ ഇന്‍സ്റ്റഗ്രാമില്‍ 10 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയത്.
ഇന്‍സ്റ്റഗ്രാം ഫാമിലിയുടെ എണ്ണം 10 ദശലക്ഷം തികഞ്ഞ വോളയില്‍ റിവക്ക് ഒരു കിടിലന്‍ സമ്മാനം ലഭിച്ചതാണിപ്പോള്‍ വാര്‍ത്തയാകുന്നത്. എന്താണെന്നല്ലേ. ഒരു പുതുപുത്തന്‍ ഔഡി Q3 എസ്‌യുവി. 44 ലക്ഷം ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഈ ആഢംബര കാര്‍ റിവ അറോറയുടെ മാതാവാണ് കൗമാരക്കാരിക്ക് സമ്മാനിച്ചത്. റിവ അറോറ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

ഒപ്പം കറുപ്പ് നിറത്തിലുള്ള കാറിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ തനിക്കായി സര്‍പ്രൈസ് ഒരുക്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ റിവ, താന്‍ ഇത് ഒരിക്കലും മറക്കില്ലെന്നും കുറിച്ചു. ഔഡി ക്യൂ3യുടെ രണ്ടാം തലമുറ പതിപ്പാണ് റിവ അറോറയ്ക്ക് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഈ കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഔഡി ഈ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
44.89 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില 50.39 ലക്ഷം രൂപ വരെ പോകുന്നു. റിവ അറോറക്ക് സമ്മാനിച്ചത് ഔഡി Q3 എസ്‌യുവിയുടെ ഏത് വേരിയന്റാണെന്ന കാര്യം കൃത്യമല്ല. ഏതായാലും മുന്‍ തലമുറ പതിപ്പുകളേക്കാള്‍ ആകര്‍ഷകമായ രൂപവും അതുല്യമായ സാങ്കേതിക സവിശേഷതകളും ആഢംബര സൗകര്യങ്ങളുമായാണ് ഈ മോഡല്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത്.
എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, വലിയ ഒക്ടഗണല്‍ ഫ്രണ്ട് ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ സൈഡ് ബമ്പറുകള്‍ എന്നിവ ഔഡി Q3 ആഡംബര എസ്‌യുവിയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതോടൊപ്പം, വലിയ 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അലുമിനിയം ഇന്‍സെര്‍ട്ടുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, പാര്‍ക്ക് അസിസ്റ്റ്, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ലെതറില്‍ പൊതിഞ്ഞ സീറ്റുകള്‍ തുടങ്ങി നിരവധി ആഢംബര ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് കാര്‍ വരുന്നത്.
പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഔഡി Q3 ലക്ഷ്വറി എസ്‌യുവി സ്വന്തമാക്കാന്‍ സാധിക്കുക. ഔഡി ഡീസല്‍ ഓപ്ഷന്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. പരമാവധി 190 bhp പവറും 320 Nm ടോര്‍ക്കും ഉത്പാദിപിക്കാന്‍ തക്ക ശേഷിയുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ ഒരു 7-സ്പീഡ് DCT ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.
ക്വാട്രോ AWD സിസ്റ്റം സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. പള്‍സ് ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, ക്രോണോസ് ഗ്രേ, മൈതോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ നിറങ്ങളില്‍ ഇത് വാങ്ങാം. മെര്‍സിഡീസ് ബെന്‍സ് GLA, ബിഎംഡബ്ല്യു X1, മിനി കണ്‍ട്രിമാന്‍, വോള്‍വോ XC40 എന്നിവയാ്ണ് വിപണിയിലെ എതിരാളികള്‍.
ഇന്‍സ്റ്റഗ്രാമില്‍ 10.6 ദശലക്ഷം ഫോളോവേഴ്‌സുള്ള റിവ 2011-ലാണ് അദ്ദേഹം ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.
റോക്ക്സ്റ്റാര്‍ എന്ന സിനിമയില്‍ അഭിനയിച്ച് ചെറുപ്രായത്തില്‍ തന്നെ റിവ കരിയറിന് തുടക്കമിട്ടു. പിന്നീട് ഉറി, ഗുന്‍ജന്‍ സക്‌സേന ദ കാര്‍ഗില്‍ ഗേള്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. സിനിമകള്‍ കൂടാതെ ഹിന്ദി സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും 13-കാരി അഭിനയിക്കുന്നുണ്ട്. നിരവധി മ്യൂസിക് വീഡിയോകളില്‍ അഭിനയിച്ച റിവ അറോറ നിരവധി വിവാദങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. 38-കാരനായ കരണ്‍ കുന്ദ്രക്കൊപ്പമുള്ള റെമാന്റിക് റീലിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.


Click it and Unblock the Notifications








