പൂത്ത ക്യാശുണ്ടെങ്കിലും സെലിബ്രിറ്റികള്‍ക്ക് 8 ലക്ഷത്തിന്റെ ഇവി മതി! കോമെറ്റ് സ്വന്തമാക്കിയ നടനെ മനസ്സിലായോ?

ഇന്ത്യയില്‍ ഇന്ധനച്ചെലവ് കുത്തനെ ഉയരുന്നതിനൊപ്പം അപ്രതീക്ഷിതമായി വന്ന ട്രക്ക് സമരവും നാട്ടുകാരെ വലച്ചിരുന്നു. പെട്രോള്‍ കിട്ടാതെ വന്ന സാഹചര്യത്തില്‍ കുതിരപ്പുറത്തേറി സൊമാറ്റോ ഫുഡ് ഡെലിവറി നടത്തിയ യുവാവിന്റെ വീഡിയോ വൈറലായത് അടുത്തിടെയാണ്. വിലക്കയറ്റവും ഇന്ധനക്ഷാമവും രാജ്യത്തെ സെലിബ്രിറ്റികളെ വരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രമുഖ ബോളിവുഡ് നടനായ സുനില്‍ ഷെട്ടി എംജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് വാഹനമായ കോമെറ്റ് ഇവി സ്വന്തമാക്കിയ വാര്‍ത്ത വൈറലായിരുന്നു. വിലകൂടിയ കാര്‍ വാങ്ങാന്‍ ശേഷിയുള്ള സുനില്‍ ഷെട്ടിയെ പോലുള്ള താരം ഏകദേശം 8 ലക്ഷം രൂപ മാത്രം വിലയുള്ള ഇവി വാങ്ങിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

suniel shetty mg comet ev

ഇപ്പോള്‍ എംജി കോമെറ്റ് സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയിലെ പുതിയ പേരായി മാറിയിരിക്കുകയാണ് ജനപ്രിയ ടെലിവിഷന്‍ താരമായ രോഹിത് റോയ്. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകുന്ന ഇവിയുടെ ചിത്രം പങ്കുവെച്ച രോഹിത് റോയ് സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു.

ഇലക്ട്രിക് ഹാച്ച്ബാക്ക് ഓടിച്ച താരം അതീവ സന്തുഷ്ടനാണെന്നും വ്യക്തമാക്കി. ഡെലിവറി എടുത്തതിന് ശേഷം താന്‍ ഇവിയില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്നാണ് താരം പറയുന്നത്. മാത്രമല്ല ഡെലിവറി വേഗത്തിലാക്കിയതിന് എംജി മോട്ടോറിന് ജനപ്രിയ നടന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കാന്‍ഡി വൈറ്റ് നിറത്തിലുള്ള ഇലക്ട്രിക് കാറിന്റെ പ്ലഷ് വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്.

actor rohit roy mg comet ev

'ഒടുവില്‍ ഇതാ എത്തി!പുതുവര്‍ഷം ആരംഭിക്കാന്‍ ഇതിലും മികച്ച മാര്‍ഗം എന്താണ്! ട്രക്ക് പണിമുടക്ക് കാരണം പെട്രോള്‍ ഇല്ലാതെ വന്ന ദിവസം എല്ലാ വീട്ടിലും ഒരു ഇവി ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി. പ്രത്യേകിച്ച് ഒത്ത വലിപ്പമുള്ള എംജി കോമറ്റ്! ഏറ്റവും തിരക്കേറിയ മുംബൈ തെരുവുകളില്‍ പോലും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്ന് മാത്രമല്ല ഇതിന്റെ അകത്തളവും വിശാലമാണ്' രോഹിത് ഇന്‍സ്റ്റയില്‍ കുറിച്ചു.

എംജി കോമറ്റിന്റെ ടോപ്പ്-സ്‌പെക്ക് പ്ലഷ് വേരിയന്റിനെ കുറിച്ച് പറയുമ്പോള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ വേരിയന്റാണിത്. ഷെയറിംഗ് ഫംഗ്ഷനോട് കൂടിയ ഇന്റലിജന്റ് കീ, സ്മാര്‍ സ്റ്റാര്‍ട്ട് ടെക്, എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും, ടില്‍റ്റ് അഡ്ജസ്റ്റബില്‍ സ്റ്റിയറിംഗ് വീല്‍, ഡ്രൈവര്‍ വിന്‍ഡോയ്ക്കുള്ള ഓട്ടോ-അപ്പ് ഫംഗ്ഷന്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, കീലെസ്സ് ലോക്ക്/അണ്‍ലോക്ക് എന്നിവയാണ് ഈ വേരിയന്റില്‍ വരുന്ന പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍.

mg comet ev

ഇവ മാത്രമല്ല 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ലെതര്‍ സ്റ്റിയറിംഗ് വീല്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്ക്, യുഎസ്ബി പോര്‍ട്ട് എന്നീ സവിശേഷതകളും ഇതില്‍ വരുന്നു. 17.3 kWh ബാറ്ററി പായ്ക്കാണ് കോമെറ്റ് പ്ലഷ് വേരിയന്റിന് പവര്‍ നല്‍കുന്നത്. വെള്ളത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP67-റേറ്റഡ് ബാറ്ററിയാണിത്.

കോമെറ്റ് ഇവി ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. 42 bhp പവറും 110 Nm ടോര്‍ക്കും നല്‍കുന്ന റിയര്‍ ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ ശക്തി. 3.3 kW ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

mg comet ev

അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ്, കാന്‍ഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക്, ആപ്പിള്‍ ഗ്രീന്‍ വിത്ത് സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകുന്ന കോമെറ്റിന് നിലവില്‍ 7.98 ലക്ഷം മുതല്‍ 10.63 ലക്ഷം രൂപ വരെയാണ് വില പോകുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു സുനില്‍ ക്ഷെട്ടി തന്റെ ആദ്യ ഇലക്ട്രിക് കാറായി കോമെറ്റ് ഗരാജിലെത്തിച്ചത്.

സ്‌റ്റേറി ബ്ലാക്ക് നിറത്തിലുളള കോമെറ്റ് വാങ്ങിയ വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം മലയാള സിനിമ സംവിധായകനും നടനുമായ സാജിദ് യഹിയ ഒരു കോമെറ്റ് വാങ്ങിയതിരുന്നു. വരും ദിവസങ്ങളില്‍ ഈ കുഞ്ഞന്‍ ഇവി സ്വന്തമാക്കുന്ന സെലിബ്രിറ്റികളുടെ എണ്ണം കൂടും.

More from DriveSpark

Article Published On: Wednesday, January 10, 2024, 12:03 [IST]
English summary
Actor rohit roy bought new mg comet ev details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X