21 വയസുളള രണ്ടാം ഭാര്യ; കല്യാണം നടത്തിയത് ബുർജ് ഖലീഫയിൽ, യാത്ര 12 കോടിയുടെ റോൾസ് റോയ്സിൽ
സെലിബ്രിറ്റികളുടെ ഇടയിൽ ആദ്യ ബന്ധം പിരിഞ്ഞതിന് ശേഷം രണ്ടാം വിവാഹം കഴിക്കുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാൽ 26 വയസിൻ്റെ പ്രായവ്യത്യാസമുളള പെൺകുട്ടിയെ കല്ല്യാണം കഴിക്കുക എന്ന് കേൾക്കുമ്പോൾ ഒരു അത്ഭുതം തോന്നിയേക്കാം. സഹിൽ ഖാൻ എന്ന പേര് കേൾക്കുമ്പോഴെ മനസിലേക്ക് വരുന്നത് മസിലൊക്കെ പെരുപ്പിച്ച് നടന്ന് വരുന്ന താരത്തെ ആയിരിക്കും. 2004 -ൽ നോർവീജിയൻ നടിയെ കല്ല്യാണം കഴിച്ചുവെങ്കിലും ഒരു വർഷം മാത്രമാണ് ദാമ്പത്യകാലം നീണ്ടുനിന്നത്. അതിന് ശേഷമാണ് 2025 -ൽ 21 വസയുളള തൻ്റെ സുഹൃത്തായ മിലേന അക്സാൻഡ്ര എന്ന യൂറോപ്പ്കാരിയെ വിവാഹം കഴിച്ചത്. ബുർജ് ഖലീഫയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
താരം സിനിമയിലും അത് പോലെ തന്നെ ഇപ്പോൾ യുട്യൂബിലും തരംഗമാണ്. ഇപ്പോൾ വൈറലായിരിക്കുന്നത് താരം തൻ്റെ ചാനലിൽ പങ്കുവച്ച വീഡിയോ ആണ്. താരത്തിൻ്റെ പുതിയ റോൾസ് റോയ്സിൽ വരുന്ന വീഡിയോ ആണ് പങ്കുവച്ചിരിക്കുന്നത്. ഭാര്യയെ സന്തോഷിപ്പിക്കാനുളള എളുപ്പവഴികൾ പങ്കുവയ്ക്കുന്ന വീഡിയോയിലാണ് താരത്തിൻ്റെ റോൾസ് റോയ്സ് കലിനനിൽ വരുന്നത് പങ്കുവച്ചത്.

താരത്തിൻ്റെ റോൾസ് റോയ്സ് കലിനൻ്റെ കാര്യത്തിലേക്ക് വന്നാൽ ആരേയും മോഹിപ്പിക്കുന്ന വിധമാണ് എസ്‌യുവി പണിതിറക്കിയിരിക്കുന്നത്. L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന സവിശേഷതകൾ.
ഒരുകാലം വരെ സെഡാൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി മോഡലാണ് (SUV) കലിനൻ. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്. റോൾസ് റോയ്‌സ് കലിനൻ എസ്‌യുവി അതിൻ്റെ സമൃദ്ധി കാരണം നിരവധി സെലിബ്രിറ്റികൾക്കിടയിൽ പ്രശസ്തി നേടിയിട്ടുണ്ട്.
6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവി വരുന്നത്. റോൾസ് റോയ്‌സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്.
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാനും എസ്‌യുവിക്ക് കഴിയും. ഒടുക്കത്തെ യാത്രാ സുഖം തരുന്ന റോൾസ് റോയ്‌സ് ബ്ലാക്ക് ബാഡ്‌ജ് ആഡംബര കാറിൽ ഇല്ലാത്ത ഫീച്ചറുകളൊന്നുമില്ലെന്ന് വേണം പറയാൻ. വിലനിലവാരത്തിൽ നേരിട്ടുള്ള എതിരാളികളില്ലാതെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ എസ്‌യുവി എന്ന സ്ഥാനം കലിനൻ നിലനിർത്തുകയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോള്‍സ് റോയ്‌സ് കലിനന്‍ ലക്ഷ്വറി എസ്‌യുവി സ്വന്തമായുള്ളത് അംബാനി കുടുംബത്തിനാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തിന്റെ ഉടമയായ മുകേഷ് അംബാനിക്കും കുടുംബത്തിനും മൊത്തം 10-ലേറെ റോള്‍സ് റോയ്‌സ് കലിനന്‍ കാറുകള്‍ ഉണ്ടെന്നാണ് വിവരം. ഇതില്‍ ചിലത് ഇന്ത്യയിലും ചിലത് വിദേശ രാജ്യങ്ങളിലുമാണ് ഉള്ളത്. അംബാനി കുടുംബാംഗങ്ങള്‍ പലപ്പോഴും കലിനന്‍ (Rolls Royce Cullinan) കാറുകളില്‍ പുറത്തിറങ്ങാറുള്ളത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








