അമ്മ വളര്‍ത്തിയ കുട്ടിയല്ലേ, വന്നവഴി മറക്കൂലല്ലോ... 10.69 ലക്ഷത്തിന്റെ കാറില്‍ കാമുകിയോടൊപ്പമെത്തി യുവതാരം
പ്രണയിക്കുന്നവരുടെ സ്വന്തം ദിനമാണല്ലോ ഫെബ്രുവരി 14 വലന്‍ൈറന്‍സ് ഡേ. അന്ന് കാമുകന്റെയോ കാമുകിയുടേയോ കൂടെ സമയം ചെലവഴിക്കാനാണ് ഒട്ടുമിക്ക കമിതാക്കളും ശ്രമിക്കുക. അന്ന് പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും അവര്‍ ശ്രദ്ധിക്കാറുണ്ട്. സ്വന്തം സാമ്പത്തിക സ്ഥിതിയനുസരിച്ച് ആഘോഷങ്ങളുടെ മാറ്റിന് വ്യത്യാസമുണ്ടാകുമെന്ന് മാത്രം. ബോളിവുഡ് സെലിബ്രിറ്റികളും തങ്ങളുടെ കമിതാക്കളുടെ കൂടെ ഈ ദിനം ആഡംബര പൂര്‍ണമായി ചെലവിടാറുണ്ട്. എന്നാല്‍ ഒരു യുവനടന്‍ വാലന്‍ൈറന്‍സ് ദിനത്തില്‍ തന്റെ കാമുകിയോടൊപ്പം പുതുതായി വാങ്ങിയ മിഡില്‍ ക്ലാസിന്റെ കാറില്‍ വന്നിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. ആ യുവ നടന്‍ ആരാണെന്ന് നമുക്ക് നോക്കാം.
സിനിമകളിലും, ടിവി സീരിയലുകളിലും, ഷോര്‍ട്ട് ഫിലിമുകളിലും, മ്യൂസിക് വീഡിയോകളിലും അഭിനയിക്കുന്ന ഒരു യുവ നടനാണ് സായ് കേതന്‍ റാവു. മഹാരാഷ്ട്രയിലാണ് ജനനമെങ്കിലും ഹൈദരാബാദിലാണ് സായ് വളര്‍ന്നത്. ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ചതിനാല്‍ ഹൈദരാബാദുകാരിയായ മാതാവാണ് സായിയെയും സഹോദരിയെയും വളര്‍ത്തിയത്. മഹാരാഷ്ട്രക്കാരനാണെങ്കിലും സായ്‌യുടെ വളര്‍ച്ച തെലുഗു ഇന്‍ഡസ്ട്രിയിലൂടെയായിരുന്നു. 2016-ല്‍ തെലുങ്കില്‍ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചതോടെ പിറ്റേ വര്‍ഷം നടന്‍ റാണയുടെ 'നാനേ രാജു നാനേ മന്ത്രി'യില്‍ അവസരം ലഭിച്ചു.

ഇതിനോടകം സായ് കേതന്‍ റാവു 7 തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടൈഗര്‍ ഷ്രോഫിന്റെ 'ബാഗി 4' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറാന്‍ പോകുകയാണ്. ഈ ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തും. ഇതിനിടെ സായി 'മെഹന്ദി ഹേ രച്നേ വാലി', ചാഷ്‌നി, ഇംലി 3 എന്നീ സീരിയലുകളിലൂടെ ഹിന്ദി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയങ്കരനായിരുന്നു. കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് ഒടിടി 3-ല്‍ പങ്കെടുത്ത് നാലാം സ്ഥാനവും കരസ്ഥമാക്കി.
ഒറ്റക്ക് വഴിവെട്ടി വന്ന് കരിയറില്‍ തരക്കേടില്ലാത്ത നിലയിലെത്തിയ നടന്‍ പുതിയ കാര്‍ വാങ്ങിയിരിക്കുകയാണ്. സായി പുതിയ കാര്‍ വാങ്ങിയതായി കാര്‍സ് ഫോര്‍ യൂ എന്ന യൂട്യൂബ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സായ് കേതന്‍ റാവു തന്റെ കാമുകിയായ ശിവാംഗിയുമൊത്ത് വാലന്‍ൈറന്‍സ് ദിനത്തില്‍ മുംബൈയിലെ റസ്റ്ററന്റിലെത്തിയ വീഡിയോ ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. പുതിയ ചുവന്ന നിറത്തിലുള്ള സ്ലാവിയ കാറിലാണ് കപ്പിള്‍സ് വന്നിറങ്ങിയത്.

സ്‌കോഡയുടെ മിഡ്‌സൈസ് സെഡാനായ സ്ലാവിയയാണ് സായ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്തായി ഇന്ത്യയില്‍ സ്‌കോഡ ഓട്ടോയുടെ കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ലാവിയ കൂടാതെ കുഷാഖ്, കൈലാക് എന്നീ എസ്‌യുവികളും മികച്ച വില്‍പ്പന നേടുന്നു. നിലവില്‍ സ്‌കോഡയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ സ്ലാവിയയാണ്. കുറഞ്ഞ വിലയുള്ള കൈലാക്കിന്റെ വിതരണം ആരംഭിച്ചതിനാല്‍ വരും മാസങ്ങളില്‍ ഇതിന് മാറ്റം വന്നേക്കാം.
ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ വാഹനമാണ് സ്ലാവിയ. പെര്‍ഫോമന്‍സും ഡ്രൈവിംഗ് സുഖവും ഒരുപോലെ സമ്മാനിക്കുന്ന ജര്‍മന്‍ ടെക്‌നോളജിയാണ് ഈ സവിശേഷത കൈവരിക്കാന്‍ സ്‌കോഡയെ സഹായിച്ചിരിക്കുന്നത്. സ്ലാവിയയുടെ എക്‌സ്-ഷോറൂം വില നിലവില്‍ 10.69 ലക്ഷം മുതല്‍ 18.69 ലക്ഷം രൂപ വരെയാണ്. സ്‌കോഡ സ്ലാവിയ രണ്ട് പെട്രോള്‍ ടിഎസ്‌ഐ എഞ്ചിനുകളാണ് ലഭിക്കുന്നത്.

ഇതിലെ ആദ്യത്തെ 1.0 ലിറ്റര്‍ യൂണിറ്റിന് 110 bhp കരുത്തില്‍ പരമാവധി 178 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. മറുവശത്ത് 1.5 ലിറ്റര്‍ ടിഎസ്‌ഐ 148 bhp പവറില്‍ 250 Nm ടോര്‍ക്ക് വരെയാണ് നല്‍കുന്നത്. ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയാണ് ഉള്‍പ്പെടുന്നത്.
10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ആറ് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് ആങ്കറേജുകള്‍, സബ് വൂഫറോടുകൂടിയ എട്ട്-സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഇലുമിനേറ്റഡ് ഫുട്വെല്‍ ഏരിയ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ചെക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








