72 കോടിയുടെ സ്വത്ത് എഴുതിവെച്ച ആരാധികയുള്ള നടന്‍! പിറന്നാളിന് പുതിയ കാര്‍ വാങ്ങുകയാണോ?

ബോളിവുഡിന്റെ ഓരേ ഒരു ബാബ സഞ്ജയ് ദത്ത് ഇന്ന് 66-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിഹാസ താരങ്ങളായ സുനില്‍ ദത്തിന്റെയും നര്‍ഗീസ് ദത്തിന്റെയും മകനായ സഞ്ജയ് ദത്ത് (Sanjay Dutt) വ്യക്തി ജീവിതത്തിലും കരിയറിലും ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും ഇന്ത്യന്‍ സിനിമാ ലോകത്തെ എണ്ണം പറഞ്ഞ നടന്‍മാരില്‍ ഒരാളായി തലയെടുപ്പോടെ നില്‍ക്കുകയാണ്. 62-കാരിയായ ഒരു ആരാധിക മരണത്തിന് മുമ്പ് തന്റെ 72 കോടിയുടെ സ്വത്ത് സഞ്ജു ഭായിയുടെ പേരില്‍ എഴുതിവെച്ചുവെന്ന് കേട്ടാല്‍ തന്നെ അദ്ദേഹത്തിന്റെ റേഞ്ച് നമുക്ക് മനസ്സിലാകും.

ഈ ഒരു വാര്‍ത്ത വ്യാജമാണെന്ന് പലരും കരുതിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ഇത് സഞ്ജയ് തന്നെ സ്ഥിരീകരിച്ചിരുന്നു. 2018-ലാണ് നിഷ പാട്ടീല്‍ എന്ന ആരാധിക തന്റെ കോടിക്കണക്കിന് രൂപ വില വരുന്ന സ്വത്ത് സഞ്ജുവിന്റെ പേരില്‍ എഴുതിവെച്ച് മരണമടഞ്ഞത്. ആ സ്വത്തുക്കള്‍ താന്‍ നിഷയുടെ കുടുംബത്തിന് തന്നെ മടക്കി നല്‍കിയെന്ന് നടന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

sanjay dutt mercedes maybach test drive

ഒരുകാലത്ത് നായക വേഷങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന സഞ്ജു ഇപ്പോള്‍ പ്രതിനായക വേഷങ്ങളും ചെയ്യുന്നു. കെജിഎഫിലെ അധീരയെന്ന കൊടൂര വില്ലന്‍ വേഷത്തിലൂടെ തെന്നിന്ത്യയിലെ അരങ്ങേറ്റം ഗംഭീരമാക്കിയ അദ്ദേഹം ലിയോയിലും ശ്രദ്ധേയ വേഷം ചെയ്തു. നന്ദമൂരി ബാലകൃഷ്ണയുടെഖ അഖണ്ഡ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. തിരക്കേറിയ സിനിമാ ഷെഡ്യൂളുകള്‍ക്കിടയിലും അദ്ദേഹം തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താറുണ്ട്.

തന്റെ ഗരാജിലേക്ക് സഞ്ജു പുതിയ വാഹനം ചേര്‍ക്കുന്നതായി സൂചനകള്‍ നല്‍കിക്കൊണ്ട് അടുത്തിടെ അദ്ദേഹം മെര്‍സിഡീസ് ബെന്‍സിന്റെ ചില ഹോട്ട് മോഡലുകള്‍ പരീക്ഷിച്ച് നോക്കിയിരുന്നു. മെര്‍സിഡീസ് മെയ്ബാക്ക് GLS600, മെയ്ബാക്ക് S580 എന്നീ അള്‍ട്രാലക്ഷ്വറി മോഡലുകളിലാണ് സഞ്ജയ് ദത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചത്. രണ്ട് കാറുകളും ടെസ്റ്റ് ഡ്രൈവ് ചെയ്യാന്‍ നടന് താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ നടനെ ഡീലര്‍ഷിപ്പിലേക്ക് വരാന്‍ നിര്‍ബന്ധിക്കാതെ കമ്പനി രണ്ട് മോഡലുകളും ഫ്‌ലാറ്റ്‌ബെഡില്‍ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയക്കുകയായിരുന്നു.

sanjay dutt mercedes maybach test drive

സഞ്ജയ് ദത്ത് തന്റെ വീട്ടില്‍ ആഢംബര കാറുകള്‍ ടെസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. iamjatinsingh24 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'സഞ്ജയ് ദത്ത് വീട്ടില്‍ ആഡംബര കാറുകള്‍ പരിശോധിക്കുന്നു! പുതിയൊരു വാഹനം അദ്ദേഹത്തിന്റെ ഗരാജിലേക്ക് എത്താന്‍ പോകുകയാണോ? കാത്തിരുന്നു കാണുക...' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും നടന്റെ ആരാധകര്‍ വീഡിയോ ഏറ്റെടുത്തു.

കറുത്ത നിറത്തിലുള്ള മെയ്ബാക്ക് S 580, ഡ്യുവല്‍-ടോണ്‍ ഷെയ്ഡിലുള്ള മെയ്ബാക്ക് GLS 600 മോഡലുകള്‍ ഒരു ഫ്‌ലാറ്റ്‌ബെഡില്‍ കയറ്റി സഞ്ജയ് ദത്തിന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാനാകുക. തുടര്‍ന്ന് സഞ്ജയ് ദത്ത് കാറുകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് കാണാം. മെര്‍സിഡീസ് ഡീലര്‍ഷിപ്പില്‍ നിന്നുള്ള ജീവനക്കാര്‍ കാറിനെ കുറിച്ച് നടന് വിശദീകരിച്ച് കൊടുക്കുന്നുണ്ട്.

ഇതോടെ നടന്‍ തന്റെ ഗരാജിലേക്ക് പുതിയ വാഹനങ്ങള്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് നെറ്റിസണ്‍സ് അനുമാനിക്കുന്നത്. ഏതായാലും ചൊവ്വാഴ്ച നടന്റെ പിറന്നാള്‍ ആയതും ഈ ഒരു ഊഹത്തിന് ബലം പകര്‍ന്നു. ഇതാദ്യമായല്ല നടന്റെ വീട്ടിലേക്ക് ലക്ഷ്വറി കാറുകള്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം 65 വയസ് തികയുന്നതിന് മുമ്പ് അദ്ദേഹം റേഞ്ച് റോവര്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു. പിറന്നാളിന്റെ അന്ന് 5 കോടി വില വരുന്ന റേഞ്ച് റോവര്‍ SV ഡെലിവറിയെടുക്കുകയും ചെയ്തു.

മെര്‍സിഡീസ് മോഡലുകളില്‍ ഒന്ന് താരം ഇന്ന് ഡെലിവറിയെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്. മെയ്ബാക്ക് S-ക്ലാസ് ലൈനപ്പില്‍ വരുന്ന മെയ്ബാക്ക് S 580 4MATIC മൈല്‍ഡ് ഹൈബ്രിഡ് (ഇലക്ട്രിക് + പെട്രോള്‍) മോഡലാണ്. ഇതിന്റെ എക്‌സ്-ഷോറൂം വില ഏകദേശം 2.77 കോടി രൂപയാണ്. മെര്‍സിഡീസ് ബെന്‍സ് മെയ്ബാക്ക് GLS ഒരു 5 സീറ്റര്‍ എസ്‌യുവി ആണ്. ഇതിന് 3.39 കോടി രൂപ മുതല്‍ 3.71 കോടി രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

More from DriveSpark

Article Published On: Tuesday, July 29, 2025, 13:20 [IST]
English summary
Actor sanjay dutt seen trying out 2 mercedes maybach cars hinting new addition to his garage
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X