കുട ചൂടിയാല്‍ മനസ്സിലാകില്ലെന്ന് കരുതിയോ? മെയ്ബാക്കില്‍ കറങ്ങുന്നത് 'മാര്‍വല്‍' വരെ നോട്ടമിട്ട ഇന്ത്യന്‍ നടന്‍
സിനിമാ, ക്രിക്കറ്റ് താരങ്ങളായ സെലിബ്രിറ്റികളുട ജീവിതത്തില്‍ 'സ്വകാര്യത' വളരെ കുറവായിരിക്കും. ഇന്ത്യക്കാര്‍ ഏറെ ആരാധിക്കുന്ന സിനിമാ താരങ്ങള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവിടെ ആള്‍ക്കൂട്ടമുണ്ടാകുന്നത് സാധാരണമാണ്. അതുകൊണ്ട് സിനിമാ താരങ്ങള്‍ പൊതുമധ്യത്തില്‍ ഇറങ്ങുമ്പോള്‍ സാധാരണയായി മാസ്‌ക ധരിക്കുകയോ കുട ചൂടുകയോ എല്ലാം ചെയ്യാറുണ്ട്. സാധാരണയായി മഴയില്‍ നിന്നും വെയിലില്‍ നിന്നും സംരക്ഷണം നേടാനാണ് നാം കുട ചൂടുന്നതെങ്കിലും സെലിബ്രിറ്റികള്‍ക്ക് അതുകൊണ്ട് ഗുണം വളരെ കൂടുതലാണ്. ഇപ്പോള്‍ ആരാധക ശ്രദ്ധ കുറയ്ക്കാന്‍ വേണ്ടി കുട ചൂടി കാറില്‍ കയറുന്ന ഒരു സൂപ്പര്‍ താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മാസ്‌ക് വെക്കുകയോ കുട ചൂടുകയോ ചെയ്താലും പ്രിയതാരത്തെ അവരുടെ വാഹനം നോക്കി തിരിച്ചറിയാന്‍ ആരാധകര്‍ക്ക് സാധിക്കും. ഇവിടെ വളരെ വില കൂടിയ കാറില്‍ കയറിപ്പോയത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വില പിടിപ്പുള്ള നടനാണ്. ലോക വേദികളില്‍ ഇന്ത്യന്‍ സിനിമയുടെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന് വിശേഷിപ്പിക്കാവുന്ന നടന്റെ കാറും സവിശേഷമാണ്. മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസിലായിരുന്നു നടന്‍ എത്തിയത്. ലോക്കോത്തര കാര്‍ കമ്പനിയായ മെര്‍സിഡീസിന്റെ ആഡംബര സബ് ബ്രാന്‍ഡ് ആണ് മെയ്ബാക്ക്.

റോള്‍സ് റോയ്‌സിനുള്ള മറുപടിയെന്ന നിലയില്‍ മെര്‍സിഡീസ് സ്ഥാപിച്ചതാണ് ഈ ലക്ഷ്വറി വിഭാഗം. ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മെയ്ബാക്ക് കാറുകള്‍ പെര്‍ഫോമന്‍സ് കൊണ്ടും പേരെടുത്തിട്ടുണ്ട്. ആഡംബരവും അഴകും പ്രകടനവും ഒത്തുചേരുന്നതിനാല്‍ തന്നെ ഈ കാര്‍ ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ വലിയ പ്രചാരമാണുള്ളത്. നമ്മള്‍ ഇവിടെ പറഞ്ഞ് വരുന്ന വൈറല്‍ വീഡിയോയില്‍ കണ്ട മെയ്ബാക്ക് S-ക്ലാസ് നിരവധി ബോളിവുഡ് സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
വൈറല്‍ വീഡിയോയില്‍ നമ്മള്‍ കണ്ടത് മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസിന്റെ S580 4Matic വേരിയന്റാണ്. മെര്‍സിഡീസ് ബെന്‍സിന്റെ ഓള്‍-വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സംവിധാനമുള്ള വാഹനങ്ങളുടെ മാര്‍ക്കറ്റിംഗ് പേരാണ് 4Matic. ഈ സംവിധാനം വഴിയാണ് നാല് വീലുകളിലേക്കും പവര്‍ അയക്കുന്നത്. ഇത് കാറിന്റെ പെര്‍ഫോമന്‍സും ഹാന്‍ഡ്‌ലിംഗും മെച്ചപ്പെടുത്തുന്നതോടൊപ്പം നനഞ്ഞ പ്രതലത്തിലൂടെ വാഹനം ഓടിക്കുമ്പോള്‍ ഏറെ സഹായകരവുമാണ്.

മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസ് S580 4Matic വേരിയന്റ് നിലവില്‍ 2.77 കോടി രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്‌സ്‌ഷോറൂം വില മാത്രമാണ്. ടാക്‌സും ഇന്‍ഷൂറന്‍സുമെല്ലാം ചേര്‍ത്ത് ഈ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 3.50 കോടി രൂപ ചെലവാകും. ഈ കാറില്‍ ഇപ്പോള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള എല്ലാ കാറുകളും സ്വന്തമാക്കാന്‍ ശേഷിയുള്ള ഒരു നടനാണ്. അത് മറ്റാരുമല്ല ബോളിവുഡിന്റെ 'ബാദ്ഷാ' ഷാരൂഖ് ഖാന്‍ ആണ്.
അടുത്തിടെ മാര്‍വല്‍ സ്റ്റുഡിയോസുമായി ഷാരൂഖ് ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ വസതിയായ 'മന്നത്തിന്' മുന്നില്‍ തടിച്ച് കൂടുന്ന ജനക്കൂട്ടം നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോള്‍ പരമാവധി തിരിച്ചറിയാനാകാത്ത വിധത്തിലാണ് ഷാരൂഖ് എത്താറ്.

ഈ വൈറല്‍ വീഡിയോയിലും ഷാരൂഖ് ഖാന്റെ മുഖം നമുക്ക് പൂര്‍ണമായും കാണാന്‍ കഴിയില്ല. എന്നിരുന്നാലും, സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോട് കൂടി മെര്‍സിഡീസ് മെയ്ബാക്ക് S-ക്ലാസില്‍ കയറുമ്പോള്‍ അത് എസ്ആര്‍കെ ആണെന്ന് നമുക്ക് മനസ്സിലാകും. 2023 ഫെബ്രുവരിയിലാണ് ഷാരൂഖ് ഖാന്‍ ഈ കാര്‍ വാങ്ങിയത്. ഈ കാര്‍ ഷാരൂഖ് ഖാന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഷാരൂഖിന്റെ മെയ്ബാക്കിന് 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ മോട്ടോര്‍ 5,500 ആര്‍പിഎമ്മില്‍ പരമാവധി 496 bhp പവറും 2,000-4,500 ആര്‍പിഎമ്മില്‍ 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ഷാരൂഖിനെ കൂടാതെ അദ്ദേഹത്തിന്റെ മകള്‍ സുഹാന ഖാനും പലപ്പോഴും ഇതേ മെയ്ബാക്ക് യാത്രകള്‍ക്കായി ഉപയോഗിക്കാറുണ്ട്. മെയ്ബാക്ക് S-ക്ലാസ് കൂടാതെ മറ്റ് നിരവധി വിലപിടിപ്പുള്ള കാറുകളും ഷാരൂഖിന് സ്വന്തമായുണ്ട്. റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ്, റോള്‍സ് റോയ്സ് ഫാന്റം തുടങ്ങിയ ആഡംബര കാറുകള്‍ അവയില്‍ ചിലത് മാത്രമാണ്. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ഷാരൂഖിന് കൊറിയന്‍ കമ്പനി ചില കാറുകള്‍ സമ്മാനമായും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications








