F-16 വിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ നടന്‍ നിരത്തിലൂടെ ചീറിപ്പായാന്‍ വാങ്ങിയത് ബിഎംഡബ്ല്യു M2

സാധാരണ മലയാള സിനിമയുടെ ബജറ്റിന്റെ പല മടങ്ങ് ശമ്പളം വാങ്ങുന്ന ബോളിവുഡ് താരങ്ങള്‍ ആഡംബര കാറുകളില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന മെര്‍സിഡീസ് മെയ്ബാക്കിന്റെ 3 കാറുകള്‍ സ്വന്തമാക്കിയ നടന്‍ ഷാഹിദ് കപൂര്‍ ഇതിന് ഉദാഹരണമാണ്. ബോളിവുഡിലെ പുതുതലമുറയിലെ വേഴ്‌സറ്റൈല്‍ നടന്‍മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍ താന്‍ സമ്പാദിക്കുന്ന പണം ഷാഹിദ് ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് കാറുകളിലാണ്. ഇപ്പോള്‍ ഏകദേശം 1.02 കോടി രൂപ എക്സ്-ഷോറൂം വില വരുന്ന പുതിയ ബിഎംഡബ്ല്യു M2 സ്വന്തമാക്കിയിരിക്കുകയാണ് നടന്‍.

2024-ല്‍ ഇന്ത്യയിലെത്തിയ കാര്‍ നിരത്തിലെത്തിക്കാന്‍ ഏകദേശം 1.18 കോടി രൂപയോളം വരും. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റ് (CBU) ആയി ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയര്‍ന്ന വില. തന്റെ പുത്തന്‍ കാറില്‍ നടന്‍ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നമ്പര്‍ ഞങ്ങള്‍ ഓണ്‍ലൈനില്‍ നടത്തിയ പരിശോധനയില്‍ കാര്‍ ഷാഹിദിന്റെ പേരില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2025 ഒക്‌ടോബര്‍ മൂന്നിനായിരുന്നു രജിസ്‌ട്രേഷന്‍.

shahid kapoor buys bmw m2

ബവേറിയന്‍' ബ്രാന്‍ഡിന്റെ 'M' പെര്‍ഫോമന്‍സ് നിരയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന മോഡലുകളിലൊന്നായ ബിഎംഡബ്ല്യു M2 വേഗത, കൃത്യത, നിയന്ത്രണം എന്നിവ ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആല്‍പൈന്‍ വൈറ്റ്, M സാന്‍ഡ്വൂര്‍ട്ട് ബ്ലൂ, ബ്രൂക്ലിന്‍ ഗ്രേ, ബ്ലാക്ക് സഫയര്‍, ഫയര്‍ റെഡ്, പോര്‍ട്ടിമാവോ ബ്ലൂ, സാവോ പോളോ യെല്ലോ, സ്‌കൈസ്‌ക്രാപ്പര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഈ കാര്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ ഓഫര്‍ ചെയ്യുന്നത്.

ഇതില്‍ M സാന്‍വൂര്‍ട്ട് ബ്ലൂ കളര്‍ ഓപ്ഷനാണ് ഷാഹിദ് തെരഞ്ഞെടുത്തിരിക്കുന്നത്. മുന്നിലും പിന്നിലും സില്‍വര്‍ നിറത്തിലുള്ള സറൗണ്ടുകള്‍, കറുപ്പില്‍ ഒരുങ്ങിയിരിക്കുന്ന ക്വാഡ് എക്സ്ഹോസ്റ്റ് പൈപ്പുകള്‍, സില്‍വര്‍ അലോയ് വീലുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ ലൈറ്റുകള്‍, പിന്‍ഭാഗത്തെ ഡിഫ്യൂസര്‍ എന്നിവയെല്ലാമാണ് ബിഎംഡബ്ല്യു M2 മോഡലിന് അഴകേകുന്നത്. M സ്റ്റിയറിംഗ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ്, ഡിജിറ്റല്‍ ക്ലസ്റ്ററിനായി ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

shahid kapoor buys bmw m2

അകത്തളത്തിലേക്ക് കടന്നാല്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും ബിഎംഡബ്ല്യുവുനറെ കര്‍വ്ഡ് ഡിസ്‌പ്ലേ സജ്ജീകരണത്തിന്റെ ഭാഗമായി 14.9 ഇഞ്ച് സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീനും കാണാം. സ്‌പോര്‍ട്ടിയറായ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, സ്റ്റാന്‍ഡേര്‍ഡ് സ്‌പോര്‍ട്ട് സീറ്റുകളില്‍ ഓപ്ഷണല്‍ റെഡ് ആക്‌സന്റുകള്‍, മുമ്പ് M റേസ് ട്രാക്ക് പാക്കേജില്‍ വാഗ്ദാനം ചെയ്തിരുന്ന M കാര്‍ബണ്‍ ബക്കറ്റ് സീറ്റുകള്‍ എന്നിവയാണ് ക്യാബിനില്‍ സജ്ജീകരിച്ച മറ്റ് ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ASC), M ഡൈനാമിക് മോഡ് (MDM), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍ (DBC), ഒരു ആക്റ്റീവ് M ഡിഫറന്‍ഷ്യല്‍ എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ M2 കൂപ്പെയില്‍ ബിഎംഡബ്ല്യു സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്.

shahid kapoor buys bmw m2

വലിയ M3, M4 മോഡലുകളില്‍ കാണുന്ന അതേ 3.0 ലിറ്റര്‍ ഇന്‍ലൈന്‍-സിക്‌സ് പെട്രോള്‍ എഞ്ചിനാണ് പുതിയ ബിഎംഡബ്ല്യു M2-ന് കരുത്ത് പകരുന്നത്. ഇത് 460 bhp പവറും 550 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ പവര്‍ഫുള്‍ എഞ്ചിന്‍ കൂപ്പെയെ വെറും 4.1 സെക്കന്‍ഡില്‍ 0-100 km/h വേഗതയില്‍ കുതിക്കാന്‍ പ്രാപ്തമാക്കുന്നു.

ഡ്രൈവര്‍ ഫോക്കസ്ഡ് ആയി ഓള്‍ഡ് സ്‌കൂള്‍ സെറ്റപ്പില്‍ പവര്‍ റിയര്‍ വീലുകളിലേക്ക് അയക്കുന്നു. മോഡേണ്‍ കാറുകളില്‍ ഇത് അപൂര്‍വമായി മാത്രമാണ് കാണപ്പെടുന്നത്. അഡാപ്റ്റീവ് M സസ്പെന്‍ഷന്‍, ഉയര്‍ന്ന പെര്‍ഫോമന്‍സുള്ള ബ്രേക്കുകള്‍, ലിമിറ്റഡ്-സ്ലിപ്പ് ഡിഫറന്‍ഷ്യല്‍ എന്നിവ ഉപയോഗിച്ച് ട്യൂണ്‍ ചെയ്തതിനാല്‍ ഉയര്‍ന്ന വേഗതയില്‍ പോലും അസാധാരണമായ സ്ഥിരത ഉറപ്പാക്കുന്നു. നഗര വീഥികളില്‍ ആയാലും വളഞ്ഞുപുളഞ്ഞ് കിടക്കുന്ന പര്‍വതനിരകളിലെ പാതകളിലായാലും മികച്ച ഹാന്‍ഡ്‌ലിംഗും കോര്‍ണറിംഗ് കൃത്യതയും M2 വാഗ്ദാനം ചെയ്യുന്നു.

അമേരിക്കന്‍ F-16 വിമാനം പറത്തിയ ആദ്യ നടനായ ഷാഹിദ് കപൂര്‍ M2 തിരഞ്ഞെടുത്തത് അതിശയിപ്പിക്കുന്ന കാര്യമല്ല. സോനം കപൂറിനൊപ്പം അഭിനയിച്ച 'മോസം' എന്ന സിനിമയ്ക്കായാണ് ഷാഹിദ് വിമാനം പറത്തിയത്. സൂപ്പര്‍ബൈക്കുകളിലും ഹൈപെര്‍ഫോമന്‍സ് കാറുകളിലും പൊതുമധ്യത്തില്‍ കാണപ്പെടാറുള്ള നടന്റെ ഗരാജിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ സ്‌റ്റൈലിഷ്, പെര്‍ഫോമന്‍സ്-ഓറിയന്റഡ് ചോയ്‌സുകളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം അടിവരയിടുന്നു. ഒതുക്കമുള്ള വലിപ്പത്തില്‍ വരുന്നതിനാല്‍ M2 മുംബൈയിലെ റോഡുകളില്‍ ഏറെ ഉപകാരപ്രദമായിരിക്കും.

More from DriveSpark

Article Published On: Wednesday, October 8, 2025, 14:43 [IST]
English summary
Actor shahid kapoor added new bmw m2 worth rs 1 19 crore to his car collection details inside
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X