ദുല്‍ഖറിനും മുമ്പേ തെലുങ്കില്‍ സോളോ ഹിറ്റടിച്ച നടന്‍! പുത്തന്‍ ടൊയോട്ട കാര്‍ വാങ്ങി ബിഗ് ബോസ് താരം

രണ്ട് പതിറ്റാണ്ടയി തെന്നിന്ത്യന്‍ സിനിമ, സീരിയല്‍ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഷിജു അബ്ദുല്‍ റഷീദ്. മഴിവില്‍ കൂടാരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഷിജുവിനെ ശ്രദ്ധേയനാക്കിയത് ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ വേഷമാണ്. പിന്നീട് മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളായ തമിഴിലും തെലുങ്കിലും കന്നഡയിലും പോയി അഭിനയിച്ചു. 1999-ല്‍ കോടി രാമകൃഷ്ണ സംവിധാനം ചെയ്ത 'ദേവി' എന്ന ചിത്രം ആന്ധ്രയില്‍ ഷിജുവിന് ആരാധകരെ നേടിക്കൊടുത്തു. തെലുഗുനാട്ടില്‍ തരംഗമായ ചിത്രം നടന് 'ദേവി ഷിജു' എന്ന പേര് ചാര്‍ത്തിക്കൊടുത്തു.

മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ യംഗ് സൂപ്പര്‍ സ്റ്റാര്‍ ദുര്‍ഖര്‍ സല്‍മാനും ഇന്ന് തെലുഗു സംസ്ഥാനങ്ങളില്‍ നിറയെ അരാധകരുണ്ട്. എന്നാല്‍ ദുല്‍ഖറിനും മുമ്പേ തെലുങ്കില്‍ സോളോ ഹിറ്റടിച്ച താരമെന്ന് വേണമെങ്കില്‍ ഷിജുവിനെ വിശേഷിപ്പിക്കാം. കിര്‍ക് പാര്‍ട്ടി, സുപ്രീം, ബ്ല് മാസ്റ്റര്‍, സസത്തമാനം ഭവതി, ടാക്‌സിവാല, ഗോഡ്‌സെ എന്നിവയാണ് ഷിജു അഭിനയിച്ച ചില തെലുഗു ചിത്രങ്ങള്‍.

shiju abdul rasheed toyota urban cruiser taisor

2004-ല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഷിജു മമ്മൂട്ടി-ദിലീപ് ചിത്രം കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവന്നത്. കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം കാര്യസ്ഥന്‍, സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്‌നാപ്യാരി തുടങ്ങിയ മലയാളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷിജു രാജേഷ് ടച്ച്‌റിവര്‍ സംവിധാനം ചെയ്ത 'ഇന്‍ ദ നെയിം ഓഫ് ബുദ്ധ' എന്ന അന്താരാഷ്ട്ര ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

അടുത്ത കാലത്തായി സീ കേരളത്തില്‍ സംപ്രേഷണം ചെയ്ത 'നീയും ഞാനും' 'ചെമ്പരത്തി' ടിവി സീരിയലുകളില്‍ അഭിനയിച്ച ഷിജു ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ നാലാം റണ്ണറപ്പും കൂടി ആയിരുന്നു. ഇപ്പോള്‍ സിനിമയിലും സീരിയലിലുമായി തിരക്കിലാണ് താരം. ഇതിനിടെ സ്വന്തം വീട്ടിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരം. ടൊയോട്ടയുടെ ക്രോസ്ഓവര്‍ എസ്‌യുവിയായ അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

shiju abdul rasheed toyota urban cruiser taisor

പുത്തന്‍ കാര്‍ വാങ്ങിയ സന്തോഷം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഷിജുവിന് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഗെയിംമിംഗ് ഗ്രേ കളര്‍ ഓപ്ഷനിലുള്ള ടൈസറാണ് ഷിജു തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നായ മാരുതി സുസുക്കി ഫ്രോങ്ക്‌സിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പാണ് ടൈസര്‍. E, S, S+, G, V എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ടൈസര്‍ പുറത്തിറങ്ങുന്നത്.

ഈ കാറിന്റെ ടോപ് സ്‌പെക് വേരിയന്റാണ് ഷിജു തെരഞ്ഞെടുത്തതെന്നാണ് തോന്നുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ പ്രാരംഭ വില 7.74 ലക്ഷം രൂപയാണ്. 13.04 ലക്ഷം രൂപയാണ് ടോപ് വേരിയന്റിന്റെ വില. എക്‌സ്‌ഷോറൂം വിലകളാണിത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ വാഗ്ദാനം ചെയ്യുന്നത്.

toyota urban cruiser taisor

സിഎന്‍ജി ഓപ്ഷനിലും കാര്‍ ലഭ്യമാകും. 1.2 ലിറ്റര്‍ എഞ്ചിനാണ് സിഎന്‍ജി മോഡലിന് കരുത്തേകുന്നത്. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 28.50 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ ഈ കാറില്‍ നല്‍കിയിരിക്കുന്നു.

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകള്‍. കൂടാതെ, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങളും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ ഡീഫോഗര്‍, സെന്‍സറുകളുള്ള പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും കാറില്‍ നല്‍കിയിട്ടുണ്ട്. കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ കാറുകള്‍ക്ക് മികച്ച ബദലാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ എന്നാണ് പറയപ്പെടുന്നത്.

More from DriveSpark

Article Published On: Monday, July 8, 2024, 14:18 [IST]
English summary
Actor shiju abdul rasheed buys new toyota urban cruiser taisor details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X