'ജസ്റ്റ് കിഡ്ഡിങ്ങ്' അല്ല കേട്ടോ, പ്രേമലുവിലെ ആദി ചേട്ടൻ്റെ പുത്തൻ വണ്ടി കണ്ടോ

പ്രേമലു കണ്ട ഏതൊരാൾക്കും ആദ്യം ദേഷ്യവും ക്ലൈമാക്സിൽ സഹതാപം തോന്നിയ കഥാപാത്രമാണ് സിബിഎസ്ഇ പാൽക്കുപ്പിയായി വന്ന ആദി ചേട്ടൻ. ആദി ചേട്ടനെ അവതരിപ്പിച്ച ശ്യാം മോഹൻ ആള് കിടുവാണ്. ഷോർട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അദ്ദേഹം ഇന്ന് അറിയപ്പെടുന്ന നടൻമാരുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ്. 100 കോടി ക്ലബ്ബിലേക്ക് പടം എത്തിയപ്പോൾ തൻ്റെ ജീവിതത്തിലേക്ക് പുതിയ അതിഥിയെ കൂടി ശ്യാം കൊണ്ടുവന്നിരിക്കുകയാണ്. ഊബറിലെ യാത്രകളോട് വിട പറഞ്ഞ് സ്വന്തമായി ഒരു കാർ വാങ്ങിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ആദി ചേട്ടൻ. താരം തന്നെയാണ് ഇൻ്റസ്റ്റഗ്രാമിൽ വാഹനം ഡെലിവറി എടുക്കുന്നതിൻ്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളാണ് ശ്യാമിന് ആശംസകൾ അറിയിച്ചത്

ഫോക്സ്‌വാഗണിൻ്റെ കൊച്ചി ഷോറൂമിൽ നിന്നാണ് താരം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. മിഡ്-സൈസ് എസ്‌യുവിയുടെ സ്‌പോർട്ട് ലൈൻ ശ്രേണിക്ക് കീഴിൽ ടൈഗൂൺ ജിടി ലൈൻ, ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ട് എന്നീ മോഡലുകളാണ് ജർമൻ ബ്രാൻഡ് അവതിപ്പിച്ചത്. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വാഹനത്തെ സ്പോർട്ടിയറാക്കുക എന്നതായിരുന്ന ബ്രാൻഡിൻ്റെ ലക്ഷ്യം. ശ്യാം സ്വന്തമാക്കിയിരിക്കുന്നത് ജിടി ലൈൻ വേരിയൻ്റാണ്.

1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനുള്ള ടൈഗൂൺ ജിടി ലൈനിന് 14.08 ലക്ഷം രൂപയും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടിന് 18.53 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. മിഡ്-സൈസ് എസ്‌യുവിക്ക് ദൃശ്യപരമായി വേറിട്ട ഐഡൻ്റിറ്റി വാഗ്ദാനം ചെയ്യുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്മോക്ക്ഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, കാർബൺ സ്റ്റീൽ ഗ്രേ റൂഫ്, റെഡ് ഫിനിഷ്ഡ് ജിടി ബാഡ്ജ്, ബ്രേക്ക് കാലിപ്പറുകൾ, ഡാർക്ക് ക്രോം ഡോർ ഹാൻഡിലുകൾ എന്നിവ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളിൽ കാണാനാവും.

എസ്‌യുവി പുതിയ ബ്ലാക്ക് ഫിനിഷുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്. ഇതെല്ലാം സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും കൂടുതൽ ആകർഷകമാക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ ഫോസ്‌ക്‌വാഗൺ ടൈഗൂൺ ജിടി ലൈനും ടൈഗൂൺ ജിടി പ്ലസ് സ്‌പോർട്ടും റെഡ് സ്റ്റിച്ചിംഗ് ഉള്ള ബ്ലാക്ക് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഗ്ലോസ് ബ്ലാക്ക് ഡാഷ്‌ബോർഡ്, അലുമിനിയം പെഡലുകൾ, ബ്ലാക്ക് ഹെഡ്‌ലൈനർ, മുൻ ഹെഡ്‌റെസ്റ്റുകളിൽ ജിടി ബാഡ്ജിംഗ് എന്നിവയുമായെല്ലാം അവതരിപ്പിക്കുന്നുണ്ട്.

സ്‌പോർട് സ്റ്റിയറിംഗ് വീലിൽ റെഡ് സ്റ്റിച്ചിംഗ്, ബ്ലാക്ക്ഡ്-ഔട്ട് ഗ്രാബ് ഹാൻഡിലുകൾ, റൂഫ് ലാമ്പ് ഹൗസിംഗ്, സൺ വൈസറുകൾ എന്നീ കിടിലൻ മാറ്റങ്ങളും കമ്പനി അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്. 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ടൈഗൂൺ GT പ്ലസ് സ്‌പോർട്ടിന് തുടിപ്പേകുന്നത്.

അതേസമയം എസ്‌യുവിയുടെ ജിടി ലൈൻ 113 bhp പവറിൽ 178 Nm torque നൽകുന്ന 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനോടെയാണ് വാങ്ങാനാവുന്നത്. രണ്ടും സ്റ്റാൻഡേർഡായി 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇനി ഓട്ടോമാറ്റിക് വേണമെന്നുള്ളവർക്ക് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ യൂണിറ്റും വലിയ 1.5 ടിഎസ്ഐ മോഡലുകളിൽ 7-സ്പീഡ് ഡിഎസ്‌ജി യൂണിറ്റും തെരഞ്ഞെടുക്കാനാകുകയും ചെയ്യാം.

ടൈഗൂൺ മിഡ്-സൈസ് എസ്‌യുവി, വെർട്ടിസ് മിഡ്-സൈസ് സെഡാൻ, വലിയ ടിഗുവാൻ എസ്‌യുവി എന്നീ മൂന്ന് മോഡലുകളും ഇപ്പോൾ നല്ല വിലക്കുറവിൽ സ്വന്തമാക്കാം. തെരഞ്ഞെടുത്ത വകഭേദങ്ങൾക്കുള്ള പ്രത്യേക ഓഫർ വിലകൾ കൂടാതെ, ഫോക്‌സ്‌വാഗൺ കാറുകൾക്ക് ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ബോണസ് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് എന്നിവ പോലുള്ള ആനുകൂല്യങ്ങളാണ് ജർമൻ വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 13, 2024, 10:12 [IST]
English summary
Actor shyam mohan brings home new volkswagen taigun gt photos goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X