ലാലേട്ടന്‍ വന്നാല്‍ പോലും ഇങ്ങനെ സംഭവിക്കില്ല! കാറിലേക്ക് വരെ ആരാധകര്‍ പാഞ്ഞ്കയറുന്ന നടനെ മനസ്സിലായോ?

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളവരാണ് സിനിമാ താരങ്ങള്‍. ഏതെങ്കിലും നടിയോ നടനോ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജനം തടിച്ച് കൂടുന്നത് നാം കാണാറുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഒരു നടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി റോഡ് ഷോ നടത്തിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് ഓട്ടേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് നാം. പലര്‍ താരാരാധന കാരണം എന്ത് ചെയ്യണം ചെയ്യരുത് എന്ന ബോധം പോലും നഷ്ടമാകുന്നുവെന്ന് തോന്നുന്നു. പൊതുവേ പ്രമുഖ നടന്‍മാര്‍ പൊതുസ്ഥലത്ത് വരുമ്പോള്‍ ആരാധകര്‍ അവരുടെ കാറിനെ പിന്തുടരാറുണ്ട്.

ഇപ്പോള്‍ ഒരുപടി കൂടി കടന്ന് ഒരു ആരാധകന്‍ നടനുമായി സംസാരിക്കാന്‍ കാറില്‍ പാഞ്ഞ് കയറി. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റന്റ് ബോളിവുഡ് ആണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഈ വൈറല്‍ വീഡിയോയിലുള്ളത് ഒരു സൂപ്പര്‍ താരമൊന്നുമല്ല.

siddhant chaturvedi spotted in toyota innova crysta

ബോളിവുഡിലെ ഉയര്‍ന്നു വരുന്ന യുവതാരമായ സിദ്ധാന്ത് ചതുര്‍വേദിയാണ് കക്ഷി. ഹിന്ദി സിനിമകളിലൂടെയും വെബ് സീരീസിലൂടെയുമാണ് സിദ്ധാന്ത് ശ്രദ്ധേയനായത്. 2019-ല്‍ ഗല്ലി ബോയ് എന്ന സിനിമയിലൂടെ ബ്രേക്ക്ത്രൂ ലഭിച്ച സിദ്ധാന്ത് പിന്നീട് ബണ്ടി ഓര്‍ ബബ്‌ളി 2, ഗെഹരിയാന്‍, ഫോണ്‍ ഭൂത്, ഹോ ഗയേ ഹം കഹാന്‍, യുദ്ര, ദഡക് 2 എന്നീ സിനിമകളിലൂടെ ഇന്ത്യന്‍ യുവതയുടെ ഹരമായി മാറിയിരുന്നു.

അടുത്തിടെ സിദ്ധാന്ത് ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചപ്പോള്‍ ആണ് രസകരമായ സംഭവം.
അദ്ദേഹം കാറില്‍ യാത്ര ചെയ്യുമ്പോള്‍ ആരാധകര്‍ ഫോട്ടോയെടുക്കാനായി ഒപ്പം ഓടി. അതിനിടെ അപ്രതീക്ഷിതമായി ഒരു ആരാധകന്‍ കാറിനുള്ളിലേക്ക് കയറി. സിദ്ധാന്ത് ചതുര്‍വേദിയുടെ അനുമതിയോടെയാണ് അയാള്‍ കാറില്‍ കയറിയതെന്നാണ് തോന്നുന്നത്. പിന്നീട്, നടന്‍ ആരാധകനോട് സംസാരിക്കുന്നതും ഓട്ടോഗ്രാഫ് നല്‍കുന്നതുമാണ് വൈറല്‍ വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഏതായാലും ആ യുവാവിന് മറക്കാനാകാത്ത ഒരു ദിവസമായിരിക്കും അത്.

toyota innova crysta

ഈ വൈറല്‍ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്. വീഡിയോയില്‍ കാറിന്റെ എക്സ്റ്റീരിയര്‍ കാണാന്‍ കഴിയുന്നില്ലെങ്കിലും ഇന്റീരിയര്‍ നോക്കുമ്പോള്‍ അത് ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണെന്നാണ് മനസ്സിലാകുന്നത്. നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ പ്രീമിയം എംപിവിയുടെ ഇന്ത്യയിലെ പ്രാരംഭ വില 18,65,700 രൂപയാണ്. അതേസമയം ടോപ്പ് വേരിയന്റിന് 25,36,200 രൂപയാണ് മുടക്കേണ്ടത്. ടൊയോട്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന എക്സ്-ഷോറൂം വിലകളാണിത്.

ഇന്ത്യക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത പേരാണ് ഇന്നോവ. നിലവില്‍ ഇന്നോവ ക്രിസ്റ്റക്കൊപ്പം ഇന്നോവ ഹൈക്രോസ് എന്ന മോഡലും വിപണിയിലുണ്ട്. സാധാരണ പുതിയ തലമുറ മോഡല്‍ പുറത്തിറക്കുമ്പോള്‍ പഴയ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാറാണ് ടൊയോട്ടയുടെ പതിവ്. എന്നാല്‍ ക്രിസ്റ്റയുടെ കാര്യത്തില്‍ ഈ പതിവ് തെറ്റിച്ചതില്‍ നിന്ന് തന്നെ ഇതിന്റെ ലെവല്‍ നമുക്ക് മനസ്സിലാകും.

നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ 7 സീറ്റര്‍, 8 സീറ്റര്‍ വേരിയന്റുകളിലാണ് വില്‍ക്കുന്നത്. ഇന്നോവ ക്രിസ്റ്റ നിലവില്‍ ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ മാത്രമല്ല ക്രിസ്റ്റയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കുന്നില്ല. പ്രീമിയം എംപിവിയായതിനാല്‍ ക്രിസ്റ്റയുടെ അകത്തളത്തില്‍ നൂതന സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല.

ഇന്നോവ ക്രിസ്റ്റയില്‍ വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നു.

യാത്രാസുഖത്തിന്റെ കാര്യത്തില്‍ പേരുകേട്ട ഈ പ്രീമിയം എംപിവി സിനിമാക്കാര്‍ക്കിടയിലും ജനപ്രിയമാണ്. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ തന്നെ ഉദാഹരണം. അമിതാഭ് ബച്ചനെ കൂടാതെ ബോളിവുഡ് നടിയും നര്‍ത്തകിയും മോഡലുമായ മലൈക അറോറയ്ക്കും ഒരു ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാര്‍ ഉണ്ട്. ശ്രദ്ധേയമാണ്. മാത്രമല്ല നിരവധി സിനിമാ താരങ്ങള്‍ ടാക്‌സി കാര്‍ വിളിക്കുമ്പോള്‍ ഇന്നോവ ക്രിസ്റ്റ തന്നെ തെരഞ്ഞെടുക്കുന്നതും നാം കാണാറുണ്ട്.

More from DriveSpark

Article Published On: Wednesday, October 1, 2025, 16:38 [IST]
English summary
Actor siddhant chaturvedi hilarious encounter with fan while traveling in toyota innova crysta
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X