ഒറ്റക്ക് വഴിവെട്ടി വന്നവന്റെ ഏറ്റവും വലിയ പ്രചോദനം! സഹോദരിക്ക് 50 ലക്ഷത്തിന്റെ കാര്‍ സമ്മാനിച്ച് എസ്‌കെ

സിനിമയില്‍ യാതൊരു പശ്ചാത്തലവുമില്ലാത്ത സ്ഥിരോത്സാഹവും കഠിനാധ്വാനവും കൊണ്ട് തമിഴ് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍. 'ഒറ്റക്ക് വഴിവെട്ടി വന്നവന്‍' എന്ന് ഉറപ്പിച്ച് പറയാവുന്ന നടന്‍. ടെലിവിഷനിലൂടെ വരവറിയിച്ച് സഹനട വേഷങ്ങള്‍ ചെയ്ത് തുടങ്ങിയ എസ്‌കെ ഇന്ന് കോളിവുഡിലെ ഏറ്റവും ഗ്യാരണ്ടിയുള്ള നടന്‍മാരില്‍ ഒരാളാണ്. ടയര്‍ രണ്ടില്‍ നിന്ന് ടയര്‍ ഒന്ന് നായക നിരയിലേക്ക് സ്ഥാനക്കയറ്റം കാത്തിരിക്കുകയാണ് താരം. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'അമരന്‍' ശിവകാര്‍ത്തികേയന്റെ കരയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കി രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

രാജ്കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ നടന്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അമരന്‍ കേരള ബോകസ്ഓഫീസിലും വന്‍ വിജയമായി മാറിയിരുന്നു. 350 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാന്‍ പോകുകയാണ്. എആര്‍ മുരുഗദോസിന്റെയും സുധ കൊങ്ങരയുടെയും ചിത്രങ്ങളിലാണ് എസ്‌കെ ഇനി അഭിനയിക്കാന്‍ പോകുന്നത്. സിനിമയുടെ ഇടവേളകളില്‍ കുടുംബവുമായി സമയം ചെലവിടാറുള്ള നടന്‍ സഹോദരിയുടെ പിറന്നാളിന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പും സമ്മാനവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

shivakarthikeyan mini cooper gift

പ്രതിസന്ധികളില്‍ തളരാതെ പഠനത്തിനു വേണ്ടി എപ്പോഴും സമയം കണ്ടെത്തിയ സഹോദരിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്നതായിരുന്നു നടന്റെ വാക്കുകള്‍. 'ജീവിതത്തിലെ എന്റെ ഏറ്റവും വലിയ പ്രചോദനത്തിന് ജന്മദിനാശംസകള്‍. എന്റെ സഹോദരി... എംബിബിഎസ് പൂര്‍ത്തിയാക്കിയതിനു ശേഷം ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സ്വര്‍ണമെഡലോടെ മെറിറ്റില്‍ എംഡി നേടിയത് 38-ാം വയസ്സിലാണ്. ഇപ്പോഴിതാ 42-ാം വയസ്സില്‍ എഫ്ആര്‍സിപിയും നേടിയിരിക്കുന്നു. തീര്‍ച്ചയായും അപ്പ നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും. ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍!' ശിവകാര്‍ത്തികേയന്‍ എഴുതി.

സഹോദരിയെ ചേര്‍ത്ത് പിടിക്കുന്ന ഒരു ചിത്രവും പോസ്റ്റിന്റെ കൂടെയുണ്ട്. അതിന്റെ പിന്നില്‍ ഒരു ആഡംബര കാറും കാണാം. 42-ാം പിറന്നാളിന് ശിവകാര്‍ത്തികേയന്‍ സഹോദരിക്ക് ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ സമ്മാനിച്ചതായി വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടന്റെ പോസ്റ്റിന് കീഴില്‍ നിരവധി ആരാധകര്‍ ആശംസകളുമായി എത്തി. സഹോദരിയും സഹോദരനും പുണ്യം ചെയ്ത ജന്മങ്ങളാണെന്നാണ് ആരാധകര്‍ പറയുന്നത്. അരക്കോടിയിലധികം രൂപ വില വരുന്ന മിനി കൂപ്പര്‍ കാറാണ് ശിവകാര്‍ത്തികേയന്‍ സഹോദരിക്ക് സമ്മാനിച്ചിരിക്കുന്നത്.

shivakarthikeyan

ജര്‍മന്‍ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനി പുറത്തിറക്കുന്ന ഈ മോഡല്‍ ഒതുക്കമുള്ള രൂപം കൊണ്ടും ആഡംബര ഫീച്ചറുകള്‍ കൊണ്ടും സെലിബ്രിറ്റികളുടെ ഫേവറിറ്റുകളില്‍ ഒന്നാണ്. മറ്റ് ആഡംബര കാറുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന് വിലയും കുറവാണ്. കാണാന്‍ വളരെ ചെറുതാണെങ്കിലും ആള് വേറെ ലെവലാണ്. മിനി കൂപ്പര്‍ S എന്നത് മിനി കൂപ്പര്‍ മോഡല്‍ നിരയിലെ പെട്രോള്‍ വേരിയന്റാണ്.

4 സീറ്റര്‍ ഹാച്ച്ബാക്ക് കാറിന്റെ എക്‌സ്‌ഷോറൂം വില 44.90 ലക്ഷം രൂപയാണ്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേം 57.49 ലക്ഷം രൂപയാകും. 201 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്ബാക്ക് മോഡലിന്റെ ഹൃദയം. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്.

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മതി. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നും മിനി അവകാശപ്പെടുന്നു. 1959-ലെ ഒറിജിനല്‍ കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിനി കൂപ്പറിന്റെ പുതുതലമുറയെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും മുന്‍വശത്തെ ഒക്ടഗോണല്‍ ഗ്രില്ലും, ക്ലീന്‍ ലൈനുകളും പിന്നിലെ യൂണിയന്‍ ജാക്ക്-പ്രചോദിത ടെയില്‍ ലാമ്പുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളുമെല്ലാം കാറിന് മൊഞ്ചേകുന്നു.

പുതിയ 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്സ്‌ക്രീനാണ് പ്രധാന ആകര്‍ഷണം, അതോടൊപ്പം ഹെഡ്സ് -അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിന് മസാജ് ഫംഗ്ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 1 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Thursday, December 5, 2024, 16:20 [IST]
English summary
Actor sivakarthikeyan gifted mini cooper car to sister on her birthday viral pic
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X