സൂര്യയുടെ മോണ്‍സ്റ്ററും ടെറാക്കണും

1997ല്‍ 'നേരുക്കു നേര്‍' എന്ന സിനിമയിലൂടെ അരങ്ങേറുന്നതിന് മുമ്പ് ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ അക്കൗണ്ടന്‍റായി 8000 രൂപ ശമ്പളത്തിന് പണി നോക്കുകയായിരുന്നു സൂര്യ എന്ന സരവണ്‍ സിവകുമാര്‍. അഭിനയത്തിനുള്ള തമിഴ്നാ‍ട് സര്‍ക്കാരിന്‍റെ അവാര്‍ഡ് വാങ്ങിയിട്ടുള്ള ഈ നടന്‍ പേരുകേട്ട വാഹന പ്രേമി കൂടിയാണ്.

സൂര്യയുടെ വാഹനങ്ങളെക്കുറിച്ച് താഴെ വായിക്കാം.

ആദ്യ ബൈക്ക്

ആദ്യ ബൈക്ക്

അമ്മാവന്‍റെ ബൈക്കിലാണ് ആദ്യമായി സൂര്യ തന്‍റെ വാഹനപ്രേമം പ്രകടിപ്പിച്ചത്. കോയിമ്പത്തൂരില്‍ താമസിക്കുന്ന കാലത്തായിരുന്നു ഇത്. യെസ്‍ഡി ബൈക്കാണ് അമ്മാവനുണ്ടായിരുന്നത്. ഈ ബൈക്ക് ഓടിച്ചുപഠിക്കാന്‍ അമ്മാവന്‍ സഹായിച്ചു.

പുതിയ ബൈക്ക്

പുതിയ ബൈക്ക്

ചെന്നൈയിലെ പ്രശസ്തമായ ലയോള കോളജില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ ഒരു പുതിയ ബൈക്ക് കൈയിലെത്തി.

പുതിയ ബൈക്ക്

പുതിയ ബൈക്ക്

ഒരു യമഹ ആര്‍എക്സ്100 ആയിരുന്നു അത്.

പുതിയ ബൈക്ക്

പുതിയ ബൈക്ക്

ഇത് അനുജനായ കാര്‍ത്തി പ്ലസ് ടൂവിന് കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുറ്റത്തിന് അച്ഛന്‍ വാങ്ങി നല്‍കിയ വാഹനമായിരുന്നു.

സ്വന്തം ബൈക്ക്

സ്വന്തം ബൈക്ക്

സൂര്യ സ്വന്തമായി വാങ്ങിയ ബൈക്ക് ടിവിഎസ് അപ്പാചെയാണ്. ടെക്സ്റ്റൈല്‍ ഷോറൂമില്‍ കണക്കെഴുതി കിട്ടിയ പണം കൊണ്ടാണ് വാഹനം വാങ്ങിയത്. നടന്‍ സിവകുമാറിന്‍റെ മകനാണ് താനെന്ന് ആരെയും അറിയിക്കാതെയാണ് സൂര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്നത്.

സ്വന്തം ബൈക്ക്

സ്വന്തം ബൈക്ക്

പില്‍ക്കാലത്ത് ടിവിഎസ് അപ്പാച്ചെയുടെ ടെലിവിഷന്‍ പരസ്യത്തില്‍ സൂര്യ അഭിനയിക്കുകയുണ്ടായി. അയന്‍ സിനിമയില്‍ അപ്പാച്ചെയില്‍ സൂര്യ സ്റ്റണ്ട് നടത്തുന്ന ഒരു രംഗമുണ്ട്.

ആദ്യ സൂപ്പര്‍ ബൈക്ക്

ആദ്യ സൂപ്പര്‍ ബൈക്ക്

സിനിമയില്‍ പ്രശസ്തനായതിനു ശേഷം വാങ്ങിയ ബൈക്കാണ് ഡുക്കാട്ടി മോണ്‍സ്റ്റര്‍ സൂപ്പര്‍ബൈക്ക്.

ആദ്യ സൂപ്പര്‍ ബൈക്ക്

ആദ്യ സൂപ്പര്‍ ബൈക്ക്

പലപ്പോഴും ഈ വാഹനത്തില്‍ കയറിയാണ് ചെന്നൈ പരിസരത്ത് നടക്കുന്ന ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സൂര്യ എത്തുക. മക്കളായ ദിയ, ദേവ് എന്നിവരെ കൂടെയിരുത്തി ഓരോ റൗണ്ടടിക്കലും ശീലമാണ്.

ആദ്യ സൂപ്പര്‍ ബൈക്ക്

ആദ്യ സൂപ്പര്‍ ബൈക്ക്

കുട്ടികളെ ചിലപ്പോഴെല്ലാം സ്കൂളില്‍ കൊണ്ടുവിടാനും ഈ ബൈക്കില്‍ പോകാറുണ്ട്.

ആദ്യ സൂപ്പര്‍ ബൈക്ക്

ആദ്യ സൂപ്പര്‍ ബൈക്ക്

ഈസിയാര്‍ റോഡില്‍ ഡുക്കാട്ടിയില്‍ റൗണ്ടടിക്കാന്‍ പോകാറുമുണ്ട് സൂര്യ.

കാറുകളിലേക്ക്

കാറുകളിലേക്ക്

ബൈക്കുകളില്‍ നിന്ന് കാറുകളിലേക്കുള്ള സൂര്യയുടെ സഞ്ചാരം തുടങ്ങുന്നത് ഹ്യൂണ്ടായ് ടെറാക്കണിലൂടെയാണ്. ഇന്ത്യയില്‍ നിര്‍മാണത്തിലില്ലാത്ത ഈ എസ്‍യുവി ഇറക്കുമതി ചെയ്യുകയായിരുന്നു സൂര്യ.

ഓഡി ക്യു7

ഓഡി ക്യു7

ഓഡി ക്യു7 വാങ്ങുന്നത് സിനിമയില്‍ ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങിയ ഘട്ടത്തിലാണ്.

ഓഡി എ7

ഓഡി എ7

സെലിബ്രിറ്റികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുന്നത് ഓഡിയുടെ ഒരു പരസ്യ നയമാണ്. ഇങ്ങനെയാണ് സൂര്യയുടെ പക്കല്‍ ഓഡി എ7 എത്തുന്നത്.

ഓഡി എ7

ഓഡി എ7

പണ്ട്, സമ്മാനമായി കിട്ടിയ ബൈക്ക് തനിക്ക് സമ്മാനിച്ച അനുജന്‍ കാര്‍ത്തിക്ക് തന്‍റെ ക്യു7 സമ്മാനമായി നല്‍കി.

More from DriveSpark

Article Published On: Tuesday, April 23, 2013, 13:15 [IST]
English summary
Tamil actor Suriya is a motor enthusiast who owns a good number of vehicles in his garage. Here is a look at it.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X