ജീവിതത്തിലും മാസ് കാണിച്ച് മോളിവുഡിൻ്റെ റോക്കി ഭായ്! ഒറ്റ ദിവസം വാങ്ങിയത് രണ്ട് ആഡംബര കാറുകൾ
മല്ലുസിങ്ങ് എന്ന ചിത്രത്തിലൂടെ തനിക്ക് മാസ് കഥാപാത്രങ്ങൾ ചേരുമെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ചു തന്ന നടനാണ് ഉണ്ണി മുകുന്ദൻ. അവിടുന്നിങ്ങോട്ട് നായകനായും വില്ലനായും നിരവധി സിനിമകൾ. അവസാനം ഇറങ്ങിയ മാർക്കോയിലൂടെ മാസ് കഥാപാത്രത്തിൻ്റെ രാജാവായി വന്നു നിന്നപ്പോൾ മോളിവുഡിൻ്റെ റോക്കി ഭായ് ആവാൻ വേറെ ആരെ കൊണ്ടും പറ്റില്ല എന്ന് ആരാധകരെ കൊണ്ട് പറയിപ്പിച്ചു. സിനിമ കഴിഞ്ഞാൽ പിന്നെ ഉണ്ണി മുകുന്ദന് കൂടുതൽ താൽപ്പര്യം വാഹനങ്ങളോട് ആണ്. ഗാരേജിൽ നിരവധി പ്രിയപ്പെട്ട വാഹനങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ഒരു ദിവസം തന്നെ രണ്ട് ആഡംബര വാഹനങ്ങൾ എത്തിച്ചിരിക്കുകയാണ്.
ലാൻഡ് റോവർ ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇവി ജെസിഡബ്ല്യു പാക്കുംമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ മിനി കൂപർ കേരളത്തിൽ തന്നെ ആദ്യത്തെ മോഡലാണ്. ഇന്ത്യയില്‍ തന്നെ 20 എണ്ണം മാത്രം എത്തിക്കുന്നതിൽ ഒരു വാഹനമാണ് ഉണ്ണി മുകന്ദൻ സ്വന്തമാക്കിയിരിക്കുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തുന്നത്.

ഇതില്‍ 2.0 ലിറ്റര്‍ പെട്രോള്‍ മോഡലാണ് തൻ്റെ യാത്രകൾക്ക് കൂട്ടായി ഉണ്ണി വാങ്ങിയിരിക്കുന്നത്. ഉണ്ണി മുകുന്ദന് നേരത്തെ ഒരു ഡിഫൻഡർ ഉണ്ട്. ഇപ്പോൾ ഗാരേജിൽ രണ്ട് ഡിഫൻഡർ ആയിരിക്കുകയാണ്. ഈ ലക്ഷ്വറി എസ്‌യുവിക്ക് ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളിൽ വില വരും. 3.0 ലിറ്റര്‍ പെട്രോള്‍ HSE പതിപ്പിന് ഏകദേശം 1.58 കോടി രൂപയോളം ഓൺ-റോഡ് വില വരും.
കോടികൾ മുടക്കി വാങ്ങുന്നത് കൊണ്ട് തന്നെ ആഡംബരത്തിന്റെ കാര്യത്തിലൊന്നും യാതൊരു കുറവും ബ്രാൻഡ് കാണിച്ചിട്ടില്ല. ഡിഫൻഡറിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി എസ്‌യുവിയുടെ ഏറ്റവും പുതുതലമുറ മോഡൽ നിരവധി പ്രീമിയം ഫീച്ചറുകളാൽ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ പോലുള്ളവയെല്ലാം ഇതിലുണ്ട്.

കൂടുതല്‍ കരുത്തുള്ളതും എന്നാല്‍ ഭാരം കുറഞ്ഞതുമായ അലൂമിനിയം മോണോകോക്കിലുള്ള D7X ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ആഡംബര വാഹനം പണികഴിപ്പിച്ചിരിക്കുന്നത്. ഓൺ-റോഡിലും ഓഫ്-റോഡിലും മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്ന ലാൻഡ് റോവർ ഡിഫൻഡർ എസ്‌യുവിക്ക് പരമാവധി 900 മില്ലിമീറ്റര്‍ വാട്ടര്‍ വേഡിംഗ് കപാസിറ്റിയും ഉണ്ടെന്നാണ് ലാൻഡ് റോവർ പറയുന്നത്.
അതിനൊപ്പം തന്നെ വയർലെസ് ഫോൺ ചാർജർ, കണക്റ്റഡ് കാർ ഫീച്ചറുകൾ, മെറിഡിയനിൽ നിന്നുള്ള പ്രീമിയം സ്പീക്കർ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, ഒരു ബട്ടണിൽ തൊടുമ്പോൾ ഉയർത്താവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ എന്നിവയാണ് ആഡംബര എസ്‌യുവിയിൽ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ ഒരുക്കിയിട്ടുള്ളത്.
ബിഎംഡബ്ല്യു iX1 ഇവിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് കൺട്രിമാൻ ഇലക്ട്രിക് എസ്‌യുവിയെ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്‌ട്ര വിപണികളിൽ വാഹനം E, SE ALL4 വേരിയൻ്റുകളിൽ ലഭ്യമാണ്. 64.7 kWh ബാറ്ററി പായ്ക്ക് കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ മിനി കൺട്രിമാൻ ഇലക്ട്രിക് എസ്‌യുവിയുടെ ബേസ് 'E' പതിപ്പ് 204 bhp പരമാവധി കരുത്തിൽ 250 Nm torque വരെ ഉത്പാദിപ്പിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








