മാര്‍ക്കോ 100 കോടിയടിച്ചപ്പോള്‍ ഡിഫെന്‍ഡര്‍; 2 പടങ്ങള്‍ ഫ്ലോപ്പായിട്ടും BMW വാങ്ങി 'മസിലളിയന്‍'

മലയാള സിനിമയിലെ 'മസില്‍ അളിയന്‍' ഉണ്ണി മുകുന്ദന്‍ (Unni Mukundan) തന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റു. ജര്‍മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ 5 സീരീസ് (BMW 530 Li) ആണ് താരം സ്വന്തമാക്കിയത്. ആഡംബരവും സ്‌പോര്‍ട്ടി പെര്‍ഫോമന്‍സും ഒത്തിണങ്ങിയ ബിഎംഡബ്ല്യു 5 സീരീസിന്റെ എട്ടാം തലമുറ മോഡലാണ് താരം തിരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ ബിഎംഡബ്ല്യു ഡീലര്‍മാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ഫൈറ്റോണിക് ബ്ലൂ മെറ്റാലിക് നിറത്തിലുള്ള 5 സീരീസിന്റെ ലോംഗ് വീല്‍ബേസ് പതിപ്പായ 530 Li M സ്‌പോര്‍ട് ഉണ്ണി ഏറ്റുവാങ്ങിയത്.

ഇന്ത്യയില്‍ ഏകദേശം 72.90 ലക്ഷം രൂപ മുതലാണ് ഈ ആഡംബര സെഡാനിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. സാധാരണ 5 സീരീസിനേക്കാള്‍ വലിപ്പം കൂടി ലോംഗ് വീല്‍ബേസ് പതിപ്പ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. 5175 mm നീളവും 1900 mm വീതിയും 1520 mm ഉയരവുമുള്ള ഈ മോഡലിന്റെ വീല്‍ബേസ് അളവ് 3105 mm ആണ്.

unni mukundan buys bmw 5 series

പുതിയ ഡിസൈന്‍ ശൈലിയും അത്യാധുനിക സാങ്കേതിക വിദ്യകളുമാണ് ഈ മോഡലിനെ എതിരാളികളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്.മുന്‍തലമുറയില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്ന ചില ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ പുതിയ 5 സീരീസില്‍ ബവേറിയന്‍ ബ്രാന്‍ഡ് നടപ്പാക്കിയിട്ടുണ്ട്. വലിപ്പമേറിയ കിഡ്നി ഗ്രില്ലും പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്ലാമ്പുകളും 5 സീരീസിന്റെ ഗാംഭീര്യം ഉയര്‍ത്തുന്നു. എല്‍ഇഡി ടെയില്‍ ലാമ്പുകളും ക്രോം അലങ്കാരങ്ങളും കാറിന്റെ മൊഞ്ച് കൂട്ടുന്നു.

ആഡംബരം നിറഞ്ഞ ഇന്റീരിയറാണ് ബിഎംഡബ്ല്യു 5 സീരീസ് കാറിന്റെ മറ്റൊരു പ്രത്യേകത. ക്യാബിനിലെ ആംബിയന്റ് ലൈറ്റിംഗും പ്രീമിയം ഓഡിയോ സിസ്റ്റവും യാത്രക്കാര്‍ക്ക് മികച്ചൊരു അനുഭവം സമ്മാനിക്കും. ഉണ്ണി മുകുന്ദന്റെ താല്പര്യപ്രകാരമുള്ള കസ്റ്റമൈസേഷനുകളും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ കര്‍വ്ഡ് ഡിസ്പ്ലേയാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.

ഇതില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഉള്‍പ്പെടുന്നു. അത്യാധുനികമായ ഐഡ്രൈവ് (iDrive 8.5) ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മള്‍ട്ടല ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഗ്ലാസില്‍ തീര്‍ത്ത വൃത്താകൃതിയിലുള്ള ഡ്രൈവ് സെലക്ടര്‍, ഡ്യുവല്‍ വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍ എന്നിവയില്‍ ഈ സെഡാന്‍ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നു.

സുരക്ഷയുടെ കാര്യത്തിലും ബിഎംഡബ്ല്യു 5 സീരീസ് വിട്ടുവീഴ്ച ചെയ്യുന്നില്ല. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇതിലുണ്ട്. കൂടാതെ, ഡ്രൈവിംഗ് അസിസ്റ്റന്റ് പ്രൊഫഷണല്‍ പോലുള്ള ആധുനിക സുരക്ഷാ ഫീച്ചറുകള്‍ ലക്ഷ്വറി സെഡാനില്‍ ഉള്‍പ്പെടുത്തി യാത്രക്കാര്‍ക്ക് പരമാവധി സുരക്ഷ നല്‍കാന്‍ ജര്‍മന്‍ ബ്രാന്‍ഡ് ശ്രദ്ധിച്ചിട്ടുണ്ട്.

unni mukundan buys bmw 5 series

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 5 സീരീസ് ലോംഗ് വീല്‍ബേസ് പതിപ്പില്‍ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 258 hp പവറും 400 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍േബാക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ഔഡി A6 എന്നിവയാണ് ബിഎംഡബ്ല്യു 5 സീസരീവിന്റെ പ്രധാന എതിരാളികള്‍. പ്രീമിയം സെഡാന്‍ വിപണിയില്‍ ബിഎംഡബ്ല്യു 5 സീരീസ് ഇപ്പോഴും തങ്ങളുടെ ആധിപത്യം തുടരുന്നുവെന്നതിന്റെ തെളിവാണ് ഉണ്ണിയെ പോലുള്ള സെലിബ്രിറ്റി ഈ വാഹനം സ്വന്തമാക്കുന്നത്. തന്റെ കരിയറിലെ മികച്ച വിജയങ്ങളും പരാജയങ്ങളുമൊന്നും താരത്തിന്റെ വാഹനങ്ങളോടുള്ള പ്രിയം കുറയ്ക്കുന്നില്ലെന്നാണ് പുതിയ പര്‍ച്ചേസ് കാണുമ്പോള്‍ മനസിലാക്കാനാകുന്നത്.

unni mukundan defender

കഴിഞ്ഞ വര്‍ഷം 'മാര്‍ക്കോ' എന്ന ഉണ്ണിയുടെ സിനിമ പാന്‍ ഇന്ത്യ ലെവലില്‍ ചര്‍ച്ചയാകുകയും 100 കോടി രൂപയിലധികം ബോക്‌സ്ഓഫീസില്‍ നിന്ന് വാരുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഒറ്റ ദിവസം ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, മിനി കണ്‍ട്രിമാര്‍ ഇലക്ട്രിക് എന്നീ വില കൂടിയ കാറുകള്‍ വാങ്ങി ഏവരെയും ഞെട്ടിച്ചു. എന്നാല്‍ അതിന് ശേഷം വന്ന മെഹഫില്‍, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും താരം തന്റെ ഇഷ്ട വാഹനം സ്വന്തമാക്കി.

More from DriveSpark

Article Published On: Saturday, April 4, 2026, 14:15 [IST]
English summary
Actor unni mukundan buys new bmw 5 series luxury sedan viral pics
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X