മെറിറ്റില്‍ വന്നവനാടാ... 800 കോടി ഹിറ്റും കുഞ്ഞും പിറന്ന സന്തോഷം ലക്ഷ്വറി എംപിവി വാങ്ങി ആഘോഷിച്ച് വിക്കി

ബോളിവുഡ് താരങ്ങള്‍ക്കിടയില്‍ അതിവേഗം ജനപ്രിയമാകുന്ന ആഡംബര എംപിവിയാണ് ലെക്‌സസ് LM 350h (Lexus LM 350h). ആഡംബര ഫീച്ചറുകള്‍, കരുത്തുറ്റ ഹൈബ്രിഡ് സംവിധാനം, മികച്ച യാത്രാസുഖം എന്നിവ ഈ എംപിവിയെ ബോളിവുഡിന്റെ പ്രിയപ്പെട്ട വാഹനമാക്കി മാറ്റുന്നു. ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍ എന്നിവര്‍ ഈ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ബോളിവുഡിലെ ലെക്‌സസ് LM 350h ഉടമകളുടെ നിരയിലേക്ക് ചേര്‍ന്നിരിക്കുകയാണ് യുവ നടന്‍ വിക്കി കൗശല്‍ (Vicky Kaushal). ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിക്കി കൗശലിനും ഭാര്യക്കും ആണ്‍ കുഞ്ഞ് പിറന്നത്.

ആദ്യത്തെ കണ്‍മണിയുടെ വരവ് കോടികള്‍ പൊടിച്ച് പുത്തന്‍ കാര്‍ വാങ്ങി ആഘോഷിക്കുകയാണ് വിക്കി. 2015-ല്‍ മസാന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിക്കി കൗശലിനെ രാജ്യമൊട്ടാകെ പ്രശസ്തനാക്കിയത് 2019-ല്‍ പുറത്തിറങ്ങിയ ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയാണ്. ഇതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും വിക്കിയെ തേടിയെത്തി.

vicky kaushal buys lexus lm 350h

പിന്നീട് ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്ന സര്‍ദാര്‍ ഉദ്ദം, സാം ബഹദൂര്‍, ഡങ്കി എന്നീ സിനിമകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഈ വര്‍ഷം ഛത്രപതി സാംഭാജി മഹാരാജായി വേഷമിട്ട 'ഛാവ' ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. 2025 ഡിസംബര്‍ വരെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ഇതാണ്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ഏകദേശം 807 കോടി കളക്ഷന്‍ നേടിയ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം 716 കോടി വരിയിരുന്നു.

ബല്‍റാം Vs താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ബോളിവുഡ് നടി കത്രീന കൈഫിനെ 2021-ലാണ് വിക്കി വിവാഹം കഴിച്ചത്. കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യത്തെ കുഞ്ഞും പിറന്ന 2025 എന്തുകൊണ്ടും താരത്തിന് നല്ല വര്‍ഷമായിരുന്നു. അതിനാല്‍ ഒരു പുത്തന്‍ കാര്‍ വാങ്ങി നേട്ടങ്ങള്‍ ആഘോഷിക്കുകയാണ് താരം.

vicky kaushal buys lexus lm 350h

പുതിയ വെള്ള ലെക്‌സസില്‍ ഒരു പരിപാടിക്ക് എത്തുന്ന നടന്റെ ദൃശ്യങ്ങള്‍ viralbhayani തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെ റേഞ്ച് റോവറിന്റെ '7722' എന്നതില്‍ നിന്ന് വ്യത്യസ്തമായി ലെക്‌സസിന് '4554' എന്ന രജിസ്‌ട്രേഷന്‍ നമ്പറാണ് വിക്കി തെരഞ്ഞെടുത്തിരിക്കുന്നത്. സോണിക് ക്വാര്‍ട്‌സ് ആണ് കളര്‍ ഓപ്ഷന്‍.

ലെക്‌സസ് LM 350h 7-സീറ്റര്‍ വിഐപി, 4-സീറ്റര്‍ അള്‍ട്രാ ലക്ഷ്വറി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. 2.70 കോടി രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. വിക്കിയുടെ കാറിന്റെ ഓണ്‍-റോഡ് വില ഏകദേശം 3.20 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലെക്‌സസ് LM 350h അള്‍ട്രാ ലക്ഷ്വറിയുടെ പ്രധാന ഹൈലൈറ്റ് അതിന്റെ കരുത്തുറ്റ ഹൈബ്രിഡ് സജ്ജീകരണമാണ്.

lexus lm 350h interior design

2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 246 bhp പവറും 239 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കേവലം 8.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ എംപിവിയുടെ ടോപ് സ്പീഡ് മണിക്കൂറില്‍ 190 കിലോമീറ്ററാണ്. വലിയ സ്പിന്‍ഡില്‍ ഗ്രില്‍, സ്ലിം എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഇലക്ട്രിക് സ്ലൈഡിംഗ് റിയര്‍ ഡോറുകള്‍, ഫുള്‍-വിഡ്ത്ത് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ എംപിവിക്ക് പ്രീമിയം ലുക്ക് നല്‍കുന്നു.

ലെക്‌സസ് LM 350h-ന്റെ ക്യാബിന്‍ വിമാനത്തിലെ ഫസ്റ്റ് ക്ലാസ് ലോഞ്ചിന് സമാനമായ അനുഭവമാണ് യാത്രക്കാര്‍ക്കായി ഒരുക്കുന്നത്. ലക്ഷ്വറി എംപിവിയുടെ 4 സീറ്റര്‍ പതിപ്പില്‍ വെന്റിലേഷന്‍, മസാജ്, റിക്ലൈനിംഗ് സൗകര്യങ്ങളോട് കൂടിയ രണ്ട് ലക്ഷ്വറി ക്യാപ്റ്റന്‍ സീറ്റുകളുണ്ട്. 14 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 12.28 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയും വാഹനത്തിന്റെ പ്രീമിയം ഫീല്‍ വര്‍ധിപ്പിക്കുന്നു. മുംബൈ നഗരത്തില്‍ ജീവിക്കുന്ന ബോളിവുഡ് താരങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്കായാണ് ഈ ലെക്‌സസ് എംപിവി വാങ്ങുന്നത്.

ലെക്‌സസ് LM 350h ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും ആത്യന്തിക നിലവാരം കാണിച്ചുതരുന്നു. ഇതില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് സ്വകാര്യ ജെറ്റ് അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്രയുടെ സുഖം നിരത്തില്‍ അനുഭവിക്കാന്‍ സാധിക്കും. അതുകൊണ്ട് പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരങ്ങള്‍ ഇപ്പോള്‍ ഈ ലെക്‌സസ് മോഡലിന് പിന്നാലെയാണ്. സെലിബ്രിറ്റികള്‍ മാത്രമല്ല രാജ്യത്തെ അതിപ്രശസ്തരായ പല ബിസിനസ് ടൈക്കൂണുകളും ഈ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, December 9, 2025, 11:05 [IST]
English summary
Actor vicky kaushal added lexus lm 350h luxury mpv worth rs 3 20 crore to his garage
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X