130 കോടി പ്രതിഫലം വാങ്ങുന്നത് വെറുതെയല്ല! ഗരാജ് കണ്ടാൽ കാര്യം മനസ്സിലാകും... വിജയ് അസൽ വണ്ടിപ്രാന്തന്‍ തന്നെ

തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി ഭരിക്കുന്ന സൂപ്പര്‍ താരമാണ് വിജയ്. ആരാധകര്‍ ദളപതിയെന്ന് സ്‌നേഹപൂര്‍വം വിളിക്കുന്ന താരം ഇന്ന് 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ് വിജയ്. തമിഴക വെട്രിക് കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വിജയ് 2026-ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ നിര്‍ണായക ശക്തിയാകാനുള്ള ലക്ഷ്യത്തിലാണ് മുന്നോട്ട് നീങ്ങുന്നത്. അതിന് മുന്നോടിയായി കരാറിലെത്തിയ സിനിമകള്‍ ചെയ്ത് തീര്‍ക്കുന്ന തിരക്കിലാണ് താരം. താരത്തിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നായ 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' ഒരുക്കുന്നത് ഹിറ്റ്‌മേക്കറായ വെങ്കട്ട് പ്രഭുവാണ്.

നിരവധി തവണ ഫോര്‍ബ്‌സിന്റെ സെലിബ്രിറ്റി 100 ലിസ്റ്റില്‍ ഇടം നേടിയ വിജയ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാള്‍ കൂടിയാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിജയ്‌യുടെ വാരിസ്, ലിയോ എന്നീ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ കോടികളാണ് വാരിയത്. വാരിസ് 300 കോടിയും ലിയോ 612 കോടിയുമാണ് കളക്ഷന്‍ നേടിയത്. ലിയോ കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ ഏറ്റവും വലിയ പണംവാരി പടമാണ്.

vijay car collection

ഷാരൂഖ് ഖാനും രജനീകാന്തിനും ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടനാണ് വിജയ്. ഓരേ സിനിമയ്ക്കും 130 കോടി മുതല്‍ 200 കോടി രൂപ വരെയാണ് വിജയ്‌യുടെ ശമ്പളമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികള്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ആഡംബര കാറുകളോട് പ്രിയം സൂക്ഷിക്കുന്നയാളാണ്. താരത്തിന്റെ ഗരാജില്‍ മൊത്തം 19 കാറുകളുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ ലേഖനത്തില്‍ വിജയിന്റെ ഉടമസ്ഥതയിലുള്ള മുന്‍നിര ആഡംബര കാറുകളും കാര്‍ ശേഖരത്തെക്കുറിച്ചുള്ള പൂര്‍ണമായ വിശദാംശങ്ങളുമാണുള്ളത്.

കുട്ടിക്കാലം മുതലേ വാഹനങ്ങളോട് കമ്പമുള്ള വിജയ് താന്‍ പണം സമ്പാദിക്കാന്‍ തുടങ്ങിയതോടെ തന്റെ പ്രിയപ്പെട്ട കാറുകള്‍ ഒന്നൊന്നായി വാങ്ങാന്‍ തുടങ്ങി. നിലവില്‍ റോള്‍സ് റോയ്‌സ്, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, മിനി, ലാന്‍ഡ് റോവര്‍, ഔഡി, ടൊയോട്ട എന്നിവയുള്‍പ്പെടെ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള കാറുകള്‍ വിജയ്‌യുടെ ഗരാജിലുണ്ട്. വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ശേഷം വിജയ് ആദ്യം പ്രണയത്തിലായ കാര്‍ ടാറ്റ എസ്‌റ്റേറ്റ് ആണ്. അക്കാലത്ത് 2.52 ലക്ഷം രൂപയായിരുന്ന കാറിന്റെ വില.

premier 118ne

ഈ കാറിലാണ് വിജയ് അക്കാലത്ത് ചെന്നൈ നഗരത്തിലൂടെ സുഹൃത്തുക്കളോടൊപ്പം കറങ്ങി നടന്നത്. തുടര്‍ന്ന് ഒരു പ്രീമിയര്‍ 118 NE വാങ്ങി. അക്കാലത്ത് ഇതിന് ആറ് ലക്ഷം രൂപയായിരുന്നു വില. സിനിമയില്‍ ക്ലച്ച് പിടിച്ച് തുടങ്ങിയതോടെ താരത്തിന്റെ ജീവിത നിലവാരവും ഉയര്‍ന്നു. പിന്നാലെ തൊണ്ണൂറുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ടൊയോട്ട സെറായായി വിജയ്‌യുടെ സാരഥി. താരത്തിന്റെ ഏറ്റവുാ പ്രിയപ്പെട്ട കാറുകളിലൊന്നായിരുന്നു ഇത്. 15 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില.

ഇങ്ങനെ ഒക്കെയാണെങ്കിലും വിജയ്‌യുടെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രശസ്തമായ കാര്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ്. 20 ലക്ഷം മുതല്‍ 26.05 ലക്ഷം രൂപ വരെയാണ് ഈ പ്രീമിയം എംപിവിയുടെ വില. പലപ്പോഴും താരം പൊതുപരിപാടികള്‍ക്ക് എത്തിയിരുന്നത് ഈ കാറിലായിരുന്നു. ക്രിസ്റ്റക്ക് ശേഷം വിജയ് നിരവധി കാറുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ട റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഫാന്റം. ഏകദേശം 8.99 കോടി രൂപയാണ് ഇതിന്റെ വില.

rolls royce ghost

അതുപോലെ സെലിബ്രിറ്റികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഔഡി A8 L കാറും വിജയ് തന്റെ ഗരാജില്‍ എത്തിച്ചിരുന്നു. 1.58 കോടി രൂപയാണ് ഇതിന്റെ വില. കാര്‍പ്രേമിയായ ഭാര്യ സംഗീതയും ഗരാജ് വിപുലീകരിക്കുന്നതിന് താരത്തിന് പിന്തുണയുമായുണ്ട്. ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ കാറുകളോടാണ് സംഗീതക്ക് പ്രിയം. 1.04 കോടി മുതല്‍ 1.11 കോടി രൂപ വരെ വില വരുന്ന ബിഎംഡബ്ല്യു X6 ആഡംബര കാര്‍ സംഗീത സ്വന്തമാക്കിയിരുന്നു.

മാത്രമല്ല ബിഎംഡബ്ല്യു 7 സീരീസ്. ബിഎംഡബ്ല്യു 3 സീരീസ് എന്നിവയാണ് വിജയ് ഗരാജിലുള്ള മറ്റ് ബിഎംഡബ്ല്യു കാറുകള്‍. ഇവ കൂടാതെ മെര്‍സിഡീസ് ബെന്‍സ് GLA, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവേക് എന്നീ വില കൂടിയ കാറുകളും താരത്തിനുണ്ട്. നിസാന്റെ ജനപ്രിയ കാറുകളില്‍ ഒന്നായ X-ട്രെയിലും വിജയ്‌യുടെ കാര്‍ ശേഖരത്തിലുണ്ട്.

സെലിബ്രിറ്റികളുടെ മറ്റൊരു ഫേവറിറ്റായ മിനി കൂപ്പര്‍ S മോഡലും വിജയ് സ്വന്തമാക്കിയിട്ടുണ്ട്. 41.20 ലക്ഷം മുതല്‍ 52.50 ലക്ഷം രൂപ വരെയാണ് ഈ കുഞ്ഞന്‍ ലക്ഷ്വറി കാറിന്റെ വില. മുകളില്‍ പറഞ്ഞ കാറുകളുടെ പേരും വിലയും കേട്ട് വിജയ് ആഡംബര കാറുകളുടെ ഫാന്‍ ആണെന്ന് കരുതരുത്. വിലകൂടിയ കാറുകള്‍ മാത്രമല്ല കുറഞ്ഞ വിലയുള്ള കാറുകളും വാങ്ങാന്‍ മടിയില്ലാത്ത ആളാണ് വിജയ്.

5.3 ലക്ഷം പ്രാരംഭ വിജയുള്ള മാരുതി സുസുക്കി സെലേറിയോ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്ത് വാങ്ങിയ ചില കാറുകള്‍ ഇപ്പോള്‍ വിജയ്‌യുടെ പക്കല്‍ ഇല്ലെങ്കിലും ഡസനിലേറെ കാറുകള്‍ താരത്തിന്റെ ഗരാജിന് അലങ്കാരമായുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയതിനാല്‍ ലക്ഷ്വറി കാറുകളോടുള്ള പ്രിയം താരം മാറ്റിവെക്കുമോ എന്ന് അറിയില്ല. ഏതായാലും രാഷ്ട്രീയത്തില്‍ പുത്തന്‍ അടവുകള്‍ പയറ്റുന്ന താരം അതിനൊത്ത് തന്റെ വാഹനവും മാറ്റിയേക്കാം.

More from DriveSpark

Article Published On: Saturday, June 22, 2024, 13:35 [IST]
English summary
Actor vijay car collection said to have 19 cars in his garage including rolls royce ghost audi a8 l
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X