സൂപ്പർസ്റ്റാറിൽ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമോ; നടൻ്റെ റോഡ്ഷോയിലെ താരമായി ഫോഴ്സ് അർബാനിയ
സ്വരം നന്നായിരിക്കുമ്പാൾ പാട്ട് നിർത്തുക എന്ന് പറയുന്നത് പോലെ തന്നെയാണ് കരിയറിൻ്റെ ഏറ്റവും ഉന്നതിയിലെത്തി നിൽക്കുമ്പോൾ സൂപ്പർസ്റ്റാർ പട്ടം ഉപേക്ഷിച്ചു നാടിനെയും നാട്ടാരേയും സേവിക്കുന്നതിന് വേണ്ടി രാഷ്ട്രീയം തെരഞ്ഞെടുക്കുന്നത്. പറഞ്ഞു വരുന്നത് ഇളയ ദളപതിയുടെ കാര്യമാണ്. തൻ്റെ രാഷ്ട്രീയ പ്രവേശനം ഗംഭീരമാക്കുവാനും തമിഴ്നാടിൻ്റെ ദളപതിയാവാനുമുളള ഒരുക്കത്തിലാണ് താരം. ഇപ്പോൾ താരം റോഡ് ഷോ നടത്തുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരം റോഡ് ഷോയിൽ പങ്കെടുക്കാൻ ഫോഴ്സ് അർബാനിയ ആണ് ഉപേയോഗിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.
ഇന്ത്യയിലെ ആദ്യത്തെ പൂർണമായി ഗ്രൗണ്ട്-അപ്പ്, അടുത്ത തലമുറ മോഡുലാർ മോണോകോക്ക് പാനൽ വാൻ പ്ലാറ്റ്ഫോം,ഹിൽ ഹോൾഡ് അസിസ്റ്റ്, ESP, ABS, EBD, ETDC, ഓൾ വീൽ വെന്റിലേറ്റഡ് ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉപയോഗിച്ച് വാനിന്റെ സുരക്ഷ ഫോഴ്‌സ് മോട്ടോർസ് വർധിപ്പിച്ചിട്ടുമുണ്ട്. ക്രാഷ്, റോൾഓവർ, കാൽനട സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നതിൽ അർബാനിയ രാജ്യത്ത് ഒന്നാമതാവും.

2-ബോക്സ് നിർമാണമാണ് ഫോഴ്‌സ് അർബാനിയ ഉപയോഗിക്കുന്നത്. അതിൽ എഞ്ചിൻ പൂർണമായും പുറത്ത് സ്ഥാപിച്ചിരിക്കുന്നു. ഇത് പാസഞ്ചർ കംപാർട്ട്മെന്റിൽ ഏറ്റവും കുറഞ്ഞ NVH ഉറപ്പാക്കുന്നു. സെഗ്‌മെന്റിലെ മികച്ച ക്യാബിൻ സ്‌പേസ്, വ്യക്തിഗത എസി വെന്റുകൾ, റീക്ലൈനിംഗ് സീറ്റുകൾ, സീൽ ചെയ്ത പനോരമിക് വിൻഡോകൾ, വ്യക്തിഗത റീഡിംഗ് ലാമ്പുകൾ, യുഎസ്ബി പോർട്ടുകൾ എന്നിവയൊക്കെയാണ് വാഹനത്തിലെ യാത്രക്കാർക്കുള്ള സുഖ സൗകര്യങ്ങളിൽ ഉൾപ്പെടുന്നുന്നത്.
കാറിന്റേതു പോലെയുള്ള സ്റ്റിയറിംഗ് വീൽ, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് കോളം, എർഗണോമിക് ആയി ഡിസൈൻ ചെയ്ത കോക്ക്‌പിറ്റ്, ഡാഷ്‌ബോർഡ് മൗണ്ടഡ് ഗിയർ ലിവർ, ബിൽറ്റ്-ഇൻ ബ്ലൂടൂത്ത്, ക്യാമറ ഇൻപുട്ടുകളോട് കൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ്, റിവേഴ്സ് പാർക്ക് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഡ്രൈവർമാരുടെ പ്രവർത്തനത്തെ സുഗമമാക്കാനായി കമ്പനി അർബാനിയയിലേക്ക് അവതരിപ്പിക്കുന്നു.

മെർസിഡീസ് ബെൻസിൽ നിന്നുള്ള FM 2.6 CR ED TCIC ഡീസൽ എഞ്ചിനാണ് ഫോഴ്‌സ് മോട്ടോർസിന്റെ പുതിയ അർബാനിയ ഉപയോഗിക്കുന്നത്. ഇത് പരമാവധി 115 bhp പവറിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. യഥാക്രമം 10, 13, 17 പേർക്ക് യാത്ര ചെയ്യാവുന്ന, ഷോർട്ട്, മീഡിയം, ലോംഗ് വീൽബേസ് വേരിയന്റുകളിൽ അർബാനിയ ലഭ്യമാകും.
രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞതോടെ താരം കൂടുതൽ ലളിതമായ ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിപോകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്‍മാരില്‍ ഒരാളായ വിജയ്ക്ക് റോള്‍സ് റോയ്‌സ് അടക്കമുള്ള ആഡംബര കാറുകള്‍ സ്വന്തമായുണ്ട്. എന്നാല്‍ ഈ കാറുകള്‍ ആരാധകര്‍ക്ക് സുപരിചിതമാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഈ കാറുകളില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആരാധകര്‍ ചുറ്റുംകൂടും.

എന്നാല്‍ വിജയ്‌യെ പോലെ ഒരു സൂപ്പര്‍ താരം മാരുതി സ്വിഫ്റ്റില്‍ വരുന്നത് ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കുകയില്ല. അതുകൊണ്ടായിരിക്കാം നടന്‍ ഈ ഒരു ടെക്‌നിക്ക് പ്രയോഗിച്ചത്. 2026-ല്‍ നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാനുറച്ചുള്ള പദ്ധതികളാണ് വിജയ് ആവിഷ്‌കരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ടിവികെ ആരുമായും സഖ്യം പ്രഖ്യാപിച്ചിട്ടില്ല. അംബേദ്കര്‍ ജയന്തി ദിനത്തിലെ വീഡിയോ വൈറലായതിന് പിന്നാലെ ഭാവി തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും ഇതായിരിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








