ദൃശ്യത്തിലെ 'പ്രഭാകർ' 2.7 കോടിയുടെ പോർഷ വാങ്ങി! 1000 കോടിയുടെ സമ്പത്തുള്ള നടനെ മനസിലായോ?

തലക്കെട്ട് കണ്ട് മലയാളം ദൃശ്യം (Drishyam) ഫ്രാഞ്ചൈസിയെ കുറിച്ചാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് ആദ്യമേ ഓര്‍മിപ്പിക്കുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ സിനിമകളില്‍ ഒന്നായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം ബോക്‌സ്ഓഫീസില്‍ നിന്ന് കോടികള്‍ വാരി നിറഞ്ഞ സദസില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. വിദേശഭാഷകളിലടക്കം റീമേക്ക് ചെയ്ത സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ പേര് പോലും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്. ദൃശ്യം 2 തെലുങ്ക് പതിപ്പ് സംവിധാനം ചെയ്തത് ജീത്തു ജോസഫ് തന്നെയായിരുന്നു. ദൃശ്യത്തിന്റെ മലയാളം പതിപ്പില്‍ സിദ്ദിഖ് അഭിനയിച്ച പ്രഭാകര്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിച്ചത് ടോളിവുഡിലെ പ്രമുഖ നടനായ നരേഷ് വിജയകൃഷ്ണയായിരുന്നു.

ആഡംബര ജീവിതശൈലിക്കും വിലകൂടിയ വാഹനങ്ങളോടുള്ള കമ്പത്തിനും പേരുകേട്ട താരം ഇപ്പോള്‍ ഒരു പുത്തന്‍ സ്‌പോര്‍ട്‌സ് കാര്‍ തന്റെ ഗരാജില്‍ എത്തിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലൂക്കാനോ ബ്ലൂ (Lucano Blue) നിറത്തിലുള്ള പോര്‍ഷ പനമേര G3 (Porsche Panamera G3) ആണ് താരം വാങ്ങിയത്. ടോളിവുഡില്‍ ഈ പ്രത്യേക വേര്‍ഷന്‍ കാര്‍ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് നടന്‍ നരേഷ് എന്നാണ് വിവരം.

actor naresh buys porsche panamera g3

തന്റെ പുതിയ ആഡംബര കാര്‍ ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു പോര്‍ഷെ കാര്‍ സ്വന്തമാക്കുക എന്നത് തന്റെ കൗമാരകാലം മുതലുള്ള വലിയൊരു സ്വപ്നമായിരുന്നുവെന്നും കഠിനാധ്വാനത്തിലൂടെ അത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും താരം ഈ വീഡിയോക്കൊപ്പം കുറിക്കുകയുണ്ടായി. വെറുമൊരു നാലുചുവരുകള്‍ക്കുള്ളില്‍ സൂക്ഷിക്കാനുള്ള വസ്തുവായിട്ടല്ല, മറിച്ച് തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി ലഭിച്ച ഈ ആഡംബര വാഹനം ജീവിതത്തില്‍ ഏറെ പ്രത്യേകതയുള്ളതാണെന്നും താരം വ്യക്തമാക്കി.

ഇതിനോടകം റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ആഡംബര വാഹനങ്ങള്‍ താരം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ സെലിബ്രിറ്റി ഗരാജിന്റെ പ്രധാന ആകര്‍ഷണമായി മാറിയിരിക്കുകയാണ് ഈ പുതിയ പോര്‍ഷ പനമേര. ജര്‍മന്‍ ബ്രാന്‍ഡായ പോര്‍ഷെയുടെ ഈ വിഖ്യാത സ്‌പോര്‍ട്‌സ് കാറിന്റെ ഇന്ത്യന്‍ വിപണിയിലെ വില ഏകദേശം 2.70 കോടി രൂപയ്ക്ക് മുകളിലാണ്.

actor naresh buys porsche panamera g3

നിരത്തില്‍ മിന്നുന്ന പ്രകടനം പുറത്തെടുക്കുന്ന അത്യാധുനിക മെക്കാനിക്കല്‍ സംവിധാനം തന്നെയാണ് ഈ ആഡംബര വാഹനത്തിന്റെ പ്രധാന സവിശേഷത. വെറും 4.8 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് സാധിക്കും. ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഡ്രൈവിംഗ് ഓപ്ഷനുകള്‍, കൃത്യമായ നിയന്ത്രണം നല്‍കുന്ന മികച്ച സസ്പെന്‍ഷന്‍ സംവിധാനം, ഉയര്‍ന്ന സ്‌റ്റോപ്പിംഗ് ശേഷിയുള്ള ബ്രേക്കുകള്‍ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

ക്യാബിനിൽ യാത്രക്കാര്‍ക്ക് മികച്ച ശ്രവ്യാനുഭവം നല്‍കുന്നതിനായി പ്രീമിയം മ്യൂസിക് സിസ്റ്റവും അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. സിറ്റി ഡ്രൈവുകള്‍ക്കും ദീര്‍ഘദൂര ഹൈവേ ട്രിപ്പുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലുള്ള സുഖസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വെറുമൊരു നടന്‍ എന്നതിലുപരി ടോളിവുഡിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളായാണ് നരേഷ് വിജയകൃഷ്ണ.

actor naresh buys porsche panamera g3

മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ ആകെ ആസ്തി ഏകദേശം 1000 കോടി രൂപയ്ക്ക് മുകളില്‍ വരുമെന്ന് താരം വെളിപ്പെടുത്തിയത് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. കുടുംബപരമായി ലഭിച്ച സമ്പത്തിന് പുറമെ സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് താരം ആഡംബര ജീവിതം നയിക്കുന്നത്.

ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി താരം ഉപയോഗിക്കുന്ന കാരവാനിന്റെ വില മാത്രം ഏകദേശം 5 കോടി രൂപയോളം വരുമെന്നാണ് വിവരങ്ങള്‍. ഇത് നടന്‍ സ്വന്തം താല്‍പര്യപ്രകാരം പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. സമീപകാലത്തായി സ്വഭാവനടനായും അച്ഛന്‍ വേഷങ്ങളിലും മറ്റും വെള്ളിത്തിരയിലെ സജീവ സാന്നിധ്യമായി മാറിയ നടന്‍ സിനിമാ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ നേടുന്നതിനൊപ്പം തന്റെ ഇഷ്ട വാഹനങ്ങള്‍ ഒന്നൊന്നായി വാങ്ങിക്കൂട്ടുകയാണ്.

Article Published On: Monday, May 25, 2026, 18:51 [IST]
English summary
Actor vijaykrishna naresh buys porsche panamera g3 luxury car price specs
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X