37-ാം വയസ്സില്‍ വിരമിച്ചാല്‍ എന്താ, വാങ്ങിക്കൂട്ടിയത് കിടിലന്‍ വണ്ടികള്‍; വിക്രാന്ത് മസിയുടെ ഗരാജ് കാണാം
ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത കേട്ടാണ് സിനിമ പ്രേമികള്‍ തിങ്കളാഴ്ച (02 ഡിസംബര്‍ 2024) ഉറക്കമുണര്‍ന്ന്. ബോളിവുഡില്‍ നിലവില്‍ ഏറ്റവും പ്രതീക്ഷയുള്ള യുവനടന്‍മാരില്‍ ഒരാളായ വിക്രാന്ത് മസിയുടെ അഭിനയത്തില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യപനമായിരുന്നു അത്. അടുത്ത വര്‍ഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ പോകുന്നതായി സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ പ്രഖ്യാപിച്ചത്. 37-ാം വയസ്സില്‍ കരിയറിന്റെ പീക്കില്‍ എത്തിനില്‍ക്കേ നടന്‍ കുടുംബത്തിന് വേണ്ടി സിനിമ മേഖല വിടുമ്പോള്‍ അതിന്റെ നഷ്ടം സിനിമാസ്വാദകര്‍ക്കാണ്. എന്നാല്‍ സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണമെന്ന തത്വം ജീവിതത്തില്‍ പ്രവര്‍ത്തികമാക്കുക മാത്രമാണ് നടന്‍ ചെയ്തിരിക്കുന്നതെന്ന് കരുതി നമുക്ക് ആശ്വസിക്കാം.
ടെലിവിഷനിലൂടെയാണ് വിക്രാന്ത് തന്റെ കരിയര്‍ ആരംഭിച്ചത്. 'ധരം വീര്‍', 'ബാലികാ വധു', 'ഖുബൂല്‍ ഹേ' തുടങ്ങിയ ഷോകളിലൂടെ കയറിവന്ന അദ്ദേഹം 2014-ല്‍ മിനി സ്‌ക്രീനിനോട് വിട പറഞ്ഞു. അതിനിടെ 2013-ല്‍ ലൂട്ടേരയിലെ ചെറിയ വേഷത്തിടെ ബോളിവുഡിലെത്തി. ശേഷം 'ദില്‍ ധഡക്‌നേ ദോ', 'ഛപാക്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചച്ചെങ്കിലും 2023-ല്‍ പുറത്തിറങ്ങിയ '12-ത് ഫെയില്‍' ആണ് കരിയറില്‍ വഴിത്തിരിവായത്.

വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മയുടെ ജീവിത കഥ ആസ്പദമാക്കിയുള്ള ചിത്രം പ്രേക്ഷക, നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയമായി. അടുത്ത കാലത്തായി സെക്ടര്‍ 36, ഹസീന്‍ ദില്‍റുബ എന്നീ പ്രൊജക്ടുകളിലെ പ്രകടനത്തിനും വിക്രാന്ത് കൈയ്യടി നേടി. സിനിമ സ്വപ്‌നം കാണുന്ന ഒത്തിരി യുവാക്കള്‍ക്ക് പ്രചോദമാണ് വിക്രാന്ത്.
ചുരുങ്ങിയ നാളുകള്‍ കൊണ്ട് നല്ല പേര് സമ്പാദിച്ച ശേഷം ഇടവേളയെടുക്കുന്ന വിക്രാന്ത് സിനിമയില്‍ നിന്ന് തരക്കേടില്ലാത്ത ആസ്തി സ്വന്തമാക്കിയിട്ടുണ്ട്. വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20 മുതല്‍ 26 കോടി വരെയാണ് നടന്റെ ആസ്തി. ലുക്ക് പോലെ തന്നെ വളരെ ലളിതമാണ് അദ്ദേഹത്തിന്റെ വാഹന ശേഖരവും. മാരുതി സുസുക്കി ഡിസയര്‍ കോംപാക്ട് സെഡാന്‍ മുതല്‍ വില കൂടിയ മെര്‍സിഡീസ് ബെന്‍സും ഗരാജിലുണ്ട്. അവ വിശദമായി നോക്കാം.

മാരുതി സുസുക്കി ഡിസയര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് സെഡാന്‍ കാറാണ് ഡിസയര്‍. ഒരുപക്ഷേ കരിയറിന്റെ തുടക്കകാലത്താകും ഈ കാര്‍ വാങ്ങിയിട്ടുണ്ടാകുക. അടുത്തിടെ അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളുമായി നാലാം തലമുറ ഡിസയര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 25+ കിലോമീറ്റര്‍ മൈലേജുള്ള കാറിന് ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗും ലഭ്യമായിരുന്നു. 6.79 ലക്ഷം മുതല്‍ 10.14 ലക്ഷം വരെയാണ് ഇതിന്റെ എക്സ് ഷോറൂം വില.
വോള്‍വോ S90: സ്വീഡിഷ് കാര്‍ ബ്രാന്‍ഡായ വോള്‍വോ S90 എന്ന മോഡല്‍ വിക്രാന്ത് മസിയുടെ പക്കലുണ്ട്. ഇത് ഒരു 5 സീറ്റര്‍ സെഡാനാണ്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 61 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. ലിറ്ററിന് 14.7 കിലോമീറ്റര്‍ വരെ മൈലേജ് അവകാശപ്പെടുന്ന ഈ കാറിന് 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.

മെര്‍സിഡീസ ബെന്‍സ് GLS: ബോളിവുഡ് സെലിബ്രിറ്റികളുടെ ഇഷ്ട കാറുകളില്‍ ഒന്നായ മെര്‍സിഡീസ് ബെന്‍സ് GLS വിക്രാന്ത് മാസിയുടെ ഗരാജിലും ഇടംപിടിച്ചിട്ടുണ്ട്. ഇത് 7 സീറ്റര്‍ ലക്ഷ്വറി എസ്‌യുവിയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ലിറ്ററിന് 10 കിലോമീറ്ററാണ് ഈ കാറിന്റെ മൈലേജ് പറയുന്നത്. 7 സീറ്റര്‍ എസ്‌യുവിയുടെ എക്സ്‌ഷോറൂം വില 1.66 കോടി മുതല്‍ 1.72 കോടി രൂപ വരെ പോകുന്നു.
ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍: നടന്റെ വാഹന ശേഖരത്തില്‍ ആഡബര കാറുകള്‍ മാത്രമല്ല ഹൈഎന്‍ഡ് ബൈക്കുകളുമുണ്ട്. ഏകദേശം 10 ലക്ഷം രൂപ വിലയുള്ള ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ ആണ് വിക്രാന്ത് മസിയുടെ പക്കലുള്ള ഏറ്റവും മികച്ച ബൈക്കുകളില്‍ ഒന്ന്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 937 സിസി എഞ്ചിനാണ് ഈ ബൈക്കിന്റെ ഹൃദയം. 188 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു.


Click it and Unblock the Notifications








