സെലിബ്രിറ്റികള്‍ക്ക് വരെ ഈ സാധാരണ മാരുതി കാര്‍ മതി! 6.49 ലക്ഷത്തിന്റെ കാര്‍ വാങ്ങി താരദമ്പതികളെ പിടികിട്ടിയോ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വാങ്ങുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. നാലാം തലമുറയില്‍ എത്തിനില്‍ക്കുന്ന ഈ കാര്‍ ആദ്യമായി കാര്‍ വാങ്ങുന്നവരുടെ പ്രധാന ചോയ്‌സുകളില്‍ ഒന്നാണ്. കുറഞ്ഞ വിലയും മികച്ച മൈലേജും ആകര്‍ഷകമായ രൂപവുമെല്ലാം ഒത്തുചേരുന്ന ഈ കാര്‍ രാജ്യത്തെ ഇടത്തരക്കാരായ ജനങ്ങളുടെ ഇഷ്ടം പെട്ടെന്ന് പിടിച്ചുപറ്റി. ലക്ഷക്കണക്കിന് സ്വിഫ്റ്റ് കാറുകളാണ് ഇന്ത്യന്‍ നിരത്തുകള്‍ അടക്കിഭരിക്കുന്നത്. സെലിബ്രിറ്റികള്‍ പൊതുവേ ഇത്തരത്തിലുള്ള ബജറ്റ് കാറുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരല്ലെന്ന് നമുക്ക് അറിയാം. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കേ താരദമ്പതികള്‍ ഇപ്പോള്‍ ഒരു മാരുതി സുസുക്കി സ്വിഫ്റ്റ് വാങ്ങി. അവര്‍ ആരാണെന്ന് നമുക്ക് നോക്കാം.
നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ഐശ്വര്യ സാലിമത്തും വിനയ്‌യും. അഗ്‌നിസാക്ഷി, രാമാചാരി എന്നീ സീരിയലുകളിലൂടെയാണ് ഐശ്വര്യ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. മഹാസതി എന്ന സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും 2022-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് 10 ദിവസം പിന്നിടുന്നതിന് മുമ്പേ ഇവര്‍ ദമ്പതികള്‍ക്കുള്ള 'രാജാറാണി' എന്ന റിയാലിറ്റി ഷോയിലും പങ്കെടുത്തു.

തങ്ങളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റ വിവരവും അവര്‍ മാലോകരെ അറിയിച്ചു. ഇരുവരും മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍ ഡെലിവറി ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താര ദമ്പതികള്‍ വെള്ള നിറത്തിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് വാങ്ങിയത്. പുത്തന്‍ കാറിന്റെ ഡെലിവറി അവര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. വിനയിന്റെയും ഐശ്വര്യയുടെയും ആരാധകരും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ 2024 മെയ് മാസമാണ് പുതിയ തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തിയത്.

LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ 5 വേരിയന്റുകളിലാണ് 2024 സ്വിഫ്റ്റ് വരുന്നത്. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ലസ്റ്റര്‍ ബ്ലൗ, നോവല്‍ ഓറഞ്ച എന്നിവയുള്‍പ്പെടെ ആകര്‍ഷകമായ വിവിധ കളര്‍ ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്. 5 പേര്‍ക്ക് ഈ കാറില്‍ സുഖമായി സഞ്ചരിക്കാം.മാരുതി സുസുക്കി സ്വിഫ്റ്റ് പെട്രോള്‍, സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു.

2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, Z സീരീസ് പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 80 bhp പവറില്‍ പരമാവധി 112 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ള പുതിയ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഇണചേര്‍ക്കുന്നു.
ഈ പുതിയ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ 69.75 bhp പവറും 101.8 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമാണ് സ്വിഫ്റ്റ് സിഎന്‍ജി വാങ്ങാന്‍ സാധിക്കുക. ലിറ്ററിന് 25.72 കിലോമീറ്ററാണ് പുതിയ മാരുതി സ്വിഫ്റ്റിന്റെ മൈലേജ് പറയുന്നത്. കിലോഗ്രാമിന് 32.85 കിലോമീറ്റര്‍ ആണ് 2024 സ്വിഫ്റ്റ് സിഎന്‍ജി മോഡലിന്റെ ക്ലെയിംഡ് മൈലേജ്.
6 എയര്‍ബാഗുകള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍, 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടക്കം നിരവധി സൗകര്യങ്ങള്‍ ഈ കാറില്‍ ലഭ്യമാണ്. ഇന്ത്യന്‍ വിപണിയിലെ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ്, റെനോ ട്രൈബര്‍, ഹ്യുണ്ടായി എക്സ്റ്റര്‍, ടാറ്റ പഞ്ച് എന്നിവയ്ക്കുള്ള മികച്ച ബദലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്.
മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക് നിലവില്‍ 6.49 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് വില്‍പ്പനയ്ക്കെത്തുന്നത്. കാറിന്റെ ടോപ് സ്‌പെക്ക് വേരിയന്റിന് 9.45 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്. കുറഞ്ഞ വിലയില്‍ അത്യാധുനിക സൗകര്യങ്ങളും മികച്ച മൈലേജും, കുറഞ്ഞ മെയിന്റനന്‍സ് ചെലവും മാത്രമുള്ളതിനാലാണ് സ്വിഫ്റ്റ് ചൂടപ്പം പോലെ വിറ്റുപോകുന്നത്.


Click it and Unblock the Notifications








