രാവണൻ്റെ പുതിയ ആഡംബര പുഷ്പകവിമാനം; വരാനിരിക്കുന്നത് 835 കോടിയുടെ ചിത്രം

ഏതൊരു നടൻ്റേയും ആഗ്രഹമാണ് ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ അഭിനയിക്കുക എന്നുളളത്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ലോക പ്രശസ്തിയിലേക്ക് എത്തിയ നടനാണ് യാഷ്. പാൻ ഇന്ത്യ ലെവലിൽ വലിയ ആരാധക നിരയുള്ള ഈ സൂപ്പർസ്റ്റാറിൻ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ രാമായണം, ടോക്സിക് എന്നിവയൊക്കെയാണ്. ഷൂട്ടിങ്ങിൻ്റെ തിരക്കുകളിലായി താരം മുംബൈയിൽ സജീവമാണ്. സൂപ്പർസ്റ്റാർ എന്നതിലുപരി അദ്ദേഹം ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ്. താരത്തിൻ്റെ ഗാരേജിൽ റേഞ്ച് റോവർ, വെൽഫയർ എന്നിങ്ങനെ ആഡംബര വാഹനങ്ങളുണ്ട്. ആഡംബര ഗാരേജിലേക്ക് പുതിയ ഒരു കരുത്തൻ എംപിവിയെ എത്തിച്ചിരിക്കുകയാണ്.

സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഹൈബ്രിഡ് എംപിവിയായ ലെക്സസ് LM350H ആണ് യാഷിൻ്റെ പുതിയ വാഹനം. ബിഗ് ബജറ്റ് ചിത്രമായ രാമായണത്തിൽ രാവണനായി വേഷമിടുന്നത് യാഷ് ആണ്. നിതേഷ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. രാമായണം ഭാഗം 1 അടുത്തിടെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. ഷൂട്ടിങ്ങ് തിരക്കുകൾ ഒഴിഞ്ഞപ്പോൾ വെക്കേഷൻ യാത്രയ്ക്ക് വേണ്ടി അദ്ദേഹം കുടുംബവും അമേരിക്കയിലേക്ക് പോകുകയാണ്.

yash spotted in lexus lm 350h

വിമാനത്തവളത്തിൽ വന്നിറങ്ങുന്ന വീഡിയോയിൽ വണ്ടിപ്രാന്തൻമാരുടെ ശ്രദ്ധ പോയത് താരം വന്നിറങ്ങിയ പുതിയ ആഡംബര എംപിവിയിലാണ്. താരത്തിൻ്റെ എല്ലാ വാഹനങ്ങളുടേയും നമ്പർ 8055. അത് അദ്ദേഹത്തിൻ്റെ ഭാഗ്യ നമ്പരായിട്ടാണ് കരുതുന്നത്. വിമാനത്താവളത്തിൽ ഇറങ്ങിയ സൂപ്പർസ്റ്റാർ ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാനും സമയം കണ്ടെത്തി.

വിതരണ വെല്ലുവിളികൾക്കിടയിലും നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനായി 2024 സെപ്റ്റംബറിൽ ആഡംബര എംപിവിക്കായുള്ള ബുക്കിംഗ് താത്ക്കാലികമായി കമ്പനി നിർത്തിവെച്ചിരുന്നു, അതിന് ശേഷം 2025 മെയ് മാസത്തിലാണ് വീണ്ടും ബുക്കിങ്ങ് പുനരാരംഭിച്ചത്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലായാലും കിടിലോൽ കിടിലമെന്നേ പറയാൻ പറ്റു.

വാഹനത്തിൻ്റെ ഇന്റീരിയറാണ് ലെക്‌സസ് LM 350h എംപിവിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനിൽ വിപണത്തിന് എത്തുന്ന ലക്ഷ്വറി മൂവർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എയർക്രാഫ്റ്റ്-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 23-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്റ്റൈൽ ഹെഡ്‌റെസ്റ്റുകൾ, ഒരു റഫ്രിജറേറ്റർ, 48 ഇഞ്ച് ടെലിവിഷൻ എന്നിവ പോലുള്ള കിടിലൻ സൌകര്യങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

ഇതുകൂടാതെ ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു അംബർല ഹോൾഡർ എന്നിവയും ലെക്‌സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്. അഡാപ്റ്റീവ് സസ്പെൻഷനോടെയാണ് വരുന്നത് എന്നതിനാൽ യാത്രകളെല്ലാം അങ്ങേയറ്റത്തെ സുഖകരമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

yash spotted in lexus lm 350h

246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും കാറിനെ വേറെ ലെവലാക്കുന്ന സംഗതികളാണ്.

yash spotted in lexus lm 350h

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

VIDEO CREDITS : https://www.youtube.com/shorts/ze-xpwP9m1s

More from DriveSpark

Article Published On: Friday, July 4, 2025, 19:03 [IST]
English summary
Actor yash spotted in lexus lm 350 with his signature number plate viral video inside
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X