രണ്ടാമത്തെ പടം ഹിറ്റടിച്ച് സാന്‍ഡല്‍വുഡിന് ആശ്വാസമേകിയ 'യുവരാജാവ്'! പിതാവിന് പിറന്നാള്‍ സമ്മാനം ഹൈക്രോസ്

കന്നഡ സിനിമാ ലോകത്തെ ഏറ്റവും പ്രബലമായ കുടുംബമാണ് ഡോ. രാജ്കുമാറിന്‍േറത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച ബഹുമഖ പ്രതിഭകളില്‍ ഒരാളായ രാജ്കുമാര്‍ കന്നഡിഗരുടെ സാംസ്‌കാരിക നായകനും ഫാന്‍സിന്റെ ആരാധനാ മൂര്‍ത്തിയുമാണ്. കര്‍ണാടകയില്‍ താമസിച്ചിട്ടുള്ളവര്‍ക്ക് ഇത് അനുഭവിച്ചറിയാന്‍ സാധിച്ചിട്ടുണ്ടാകും. രാജ്കുമാറിന്റെയും ഭാര്യ പാര്‍വതമ്മയുടെയും മൂന്ന് മക്കളായ രാഘവേന്ദ്ര, ശിവ, പുനീത് എന്നിവരും അഭിനേതാക്കളാണ്. ഇതില്‍ ശിവരാജ്കുമാറും പുനിത് രാജ്കുമാറും സാന്‍ഡല്‍വുഡില്‍ സൂപ്പര്‍ താരങ്ങളായി വളര്‍ന്നു. അപ്പു എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പുനിത് 2021-ല്‍ തന്റെ 46-ാം വയസില്‍ അന്തരിച്ചത് മൊത്തം സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു.

രാജ്കുമാറിന്റെ രാഘവേന്ദ്ര കുമാറിനെ മലയാളി പ്രേക്ഷകര്‍ക്ക് അത്ര പരിചയമുണ്ടാകാന്‍ വഴിയില്ല. 1988-ല്‍ 'ചിരഞ്ജീവി സുധാകര്‍' എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 1989-ല്‍ പുറത്തിറങ്ങിയ 'നഞ്ചുണ്ടി കല്യാണ' എന്ന ചിത്രത്തിലൂടെ ഹിറ്റ് നായകനായി ഉയര്‍ന്നു. ചിത്രം 1 വര്‍ഷത്തിലേറെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് 'ഗജപതി ഗര്‍വഭംഗ', 'അനുകുലകൊബ്ബ ഗന്ധ', 'ഗെലുവിന സര്‍ദാര്‍', 'സ്വസ്തിക്' തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച രാഘവേന്ദ്ര 'കടിമനെ വെഗുഡു' എന്ന ചിത്രത്തിന് ശേഷം ഇടവേള എടുത്തു.

yuva rajkumar gifted father hycross

വജ്രേശ്വരി കംബൈന്‍സ് എന്ന നിര്‍മാണ കമ്പനി നടത്തി വന്ന രാഘവേന്ദ്ര 2019-ല്‍ പുറത്തിറങ്ങിയ 'അമ്മന മനെ' എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക് തിരിച്ചുവരവ് നടത്തി. അടുത്തിടെയാണ് അദ്ദേഹം 60-ാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവിന്റെ ജന്മദിനത്തില്‍ മകനും നടനുമായ യുവ രാജ്കുമാര്‍ വില കൂടിയ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ഹൈക്രോസ് ആണ് രാഘവേന്ദ്രക്ക് മകന്റെ വക സ്‌പെഷ്യല്‍ ഗിഫ്റ്റായി ലഭിച്ചത്.

യുവയുടെ ഏറ്റവും പുതിയ സിനിമയായ എക്ക വാണിജ്യ വിജയം നേടിയിരുന്നു. തുടരെ പരാജയ സിനിമകള്‍ കാരണം തളര്‍ന്ന സാന്‍ഡല്‍വുഡിന് ഈ വര്‍ഷം ആശ്വാസവിജയമായി മാറിയ സിനിമകളില്‍ ഒന്നായിരുന്നു എക്ക. ആദ്യ ആഴ്ച തന്നെ 6.63 കോടി കളക്ഷന്‍ നേടി 2025-ല്‍ സാന്‍ഡല്‍വുഡിലെ ഉയര്‍ന്ന ഗ്രോസ് നേടിയ ചിത്രമായി ഇത് മാറി. പടം ഹിറ്റായതിന് പിന്നാലെയാണ് രാജ്കുമാര്‍ കുടുംബത്തിലെ യുവരാജാവ് പിതാവിന് സമ്മാനവുമായി എത്തിയത്.

yuva rajkumar gifted father hycross

ഇതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്നോവ ഹൈക്രോസിന്റെ ഏത് വേരിയന്റാണ് മക്കള്‍ രാഘവേന്ദ്രക്ക് സമ്മാനിച്ചതെന്ന് വ്യക്തമല്ല. നിലവില്‍ 19.20 ലക്ഷം മുതല്‍ 32.58 ലക്ഷം രൂപ വരെയാണ് ബാംഗ്ലൂരില്‍ ഈ കാറിന്റെ എക്‌സ്-ഷോറൂം വില. GX, GX (O), VX, VX (O), ZX & ZX (O) എന്നീ വേരിയന്റുകളില്‍ ഹൈക്രോസ് വാങ്ങാനാകും.

ഈ കാറിന് 4755 മില്ലീമീറ്റര്‍ നീളവും 1845 മില്ലീമീറ്റര്‍ വീതിയും 1795 മില്ലീമീറ്റര്‍ ഉയരവുമുണ്ട്. 2850 മില്ലീമീറ്റര്‍ വീല്‍ബേസുള്ള എംപിവിയുടെ ഭാരം 1730 കിലോഗ്രാമാണ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍ എന്നിവയുമായി വരുന്ന ഇതിന്റെ രൂപകല്‍പ്പന ആരെയും ആകര്‍ഷിക്കും. ഫീച്ചര്‍ സമ്പന്നമായ ക്യാബിനും എംപിവിയില്‍ ജാപ്പനീസ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നു.

10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സണ്‍റൂഫ്, 9-സ്പീക്കര്‍ JBL സൗണ്ട് സിസ്റ്റം, പവര്‍ അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഡ്യുവല്‍-സോണ്‍ ഓട്ടോ എസി, റിയര്‍ എസി വെന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് പുതിയ ഇന്നോവയെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. അതില്‍ ആദ്യത്തേത് 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ യൂണിറ്റാണ്. 172 bhp കരുത്തില്‍ 205 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇത് സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനിലേക്ക് വന്നാല്‍ ഇതൊരു 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റാണ്.

toyota innova hycross

പെര്‍ഫോമന്‍സും ഇന്ധനക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയിട്ടുമുണ്ട്. അങ്ങനെ പരമാവധി 183 bhp കരുത്താണ് ഹൈക്രോസിന്റെ ഹൈബ്രിഡ് എഞ്ചിന് മൊത്തത്തില്‍ നല്‍കാനാവുക. ഉയര്‍ന്ന മൈലേജ് ഉറപ്പാക്കുന്ന ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ഉപയോഗിച്ച് 40 ശതമാനം ദൂരവും 60 ശതമാനം സമയവും ഓടാന്‍ ഇന്നോവ ഹൈക്രോസിന് കഴിയും. ലിറ്ററിന് 23.24 കിലോമീറ്ററാണ് ഹൈക്രോസിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

പുതിയ ഹൈക്രോസ് എംപിവി യാത്രക്കാര്‍ക്ക് പരമാവധി സംരക്ഷണം നല്‍കുന്നു. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ (EBD), അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) , ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

More from DriveSpark

Article Published On: Saturday, August 23, 2025, 17:44 [IST]
English summary
Actor yuva rajkumar gifted toyota innova hycross to his father raghavendra on 60th birthday
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X