മാരുതിയും ഫോക്‌സ്‌വാഗണും കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

അഭിനേതാക്കള്‍ക്കും സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഇടയില്‍ വണ്ടിപ്രാന്തന്മാര്‍ നിരവധിയുണ്ട്. നടന്‍മാരാണ് പലപ്പോഴും വണ്ടികളോടുള്ള തങ്ങളുടെ ഇഷ്ടം പരസ്യമാക്കാറുള്ളത്. എന്നാല്‍ വാഹനങ്ങളോടുള്ള തന്റെ ഭ്രാന്തമായ സ്‌നേഹം സമൂഹ മാധ്യമങ്ങളിലൂടെ വെളിവാക്കുന്ന ഒരു സെലിബ്രിറ്റിയാണ് നടിയും മോഡലുമായ അമേയ മാത്യു.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

കുടുകുടെ ചിരിപ്പിച്ച കരിക്ക് ടീമിന്റെ 'ഭാസ്‌കരന്‍പിള്ള ടെക്‌നോളജീസ്' എന്ന എപ്പിസോഡിലൂടെയാണ് അമേയ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാകുന്നത്. കരിക്കിന്റെ വെബ്‌സീരീസിലൂടെ ശ്രദ്ധ നേടിയ അമേയ െതന്റെ സോഷ്യല്‍ മീഡിയ വാളുകളില്‍ എത്തുന്ന ആരാധകരെയും നിരാശരാക്കാറില്ല.

Recommended Video

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി
മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

തന്റെ യാത്രകളുടെയും ദൈനംദിന ജീവിതത്തെയും കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് രസകരമായ അടിക്കുറിപ്പുകളും നല്‍കി അവര്‍ പ്രേക്ഷകരെ കയ്യിലെടുത്തു. പൊട്ടിച്ചിരിയുണര്‍ത്തുന്നവയാണ് അവയില്‍ പലതും.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

ക്യാപ്ഷന്‍ റാണി എന്ന് അമേയയെ ചില ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കാറുണ്ട്. ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിച്ച നടി കമന്റ് ബോക്‌സില്‍ ചൊറിയാന്‍ വരുന്ന വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയും നല്‍കാറുണ്ട്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

തിമിരം, പഴയ ബോംബ് കഥ, ദി പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലും അമേയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും സജീവമായ ഈ തിരുവനന്തപുരംകാരി തന്റെ ഏറ്റവും പുതിയ ചങ്ങാതിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ചങ്ങാതി എന്ന പറഞ്ഞാല്‍ ഏതെങ്കിലും മനുഷ്യനാണെന്ന് തെറ്റിദ്ധരിക്കേണ്ട. പുതിയ കാര് വാങ്ങിയ വിവരമാണ് തരാം ആരാധകരെ അറിയിച്ചത്. കിയ സോനെറ്റ് ആണ് താരം വാങ്ങിയ വാഹനം.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

'ആദ്യം എസ്-പ്രെസോ വന്നു... പിന്നെ പോളോ ജിടി വന്നു... ഇപ്പോള്‍ ദാ ഇവനും... പുതിയ ചങ്ങായി 'കിയ സോനെറ്റ്', ആരായിരിക്കും അടുത്തത് ? കുറ്റപ്പെടുത്തുന്നവരും വിമര്‍ശിക്കുന്നവരും ആ പണി ചെയ്യട്ടെ... നമ്മള്‍ മുന്നേറി പൊയ്‌ക്കോണ്ടേയിരിക്കുക. പോകാനേറെ ദൂരമുണ്ടിനിയും...' -അമേയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

വാഹനത്തിന്റെ ചിത്രത്തോടൊപ്പം തന്നെ താരത്തിന്റെ ലൂക്കും ശ്രദ്ധിക്കപ്പെട്ടു. കളര്‍ഫുള്‍ സാരിയണിഞ്ഞ് സൂപ്പര്‍ ഹെയര്‍സ്‌റ്റൈലിലെത്തിയ നടിയുടെ ചിത്രങ്ങള്‍ ട്രെന്‍ഡിങ്ങായി. കാറിനെക്കാളും ഭംഗി ഞങ്ങളുടെ അമേയക്കാണ് എന്ന ചില ആരാധകര്‍ ഫോട്ടോക്ക് താഴെ കുറിക്കുന്നു. എന്നാല്‍ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. ലംബോര്‍ഗിനി ഉറൂസ് വാങ്ങിയ ഫഹദ് ഫാസിലിന് നേരിടേണ്ടി വന്നതിന് സമാനമായ സൈബര്‍ അധിക്ഷേപങ്ങളാണ് അമേയക്കെതിരെയുമുണ്ടായത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

ഇന്ത്യയിലെ കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ പുതുമാനങ്ങള്‍ കണ്ടെത്തിയ മോഡലായിരുന്നു കിയ സോനെറ്റ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 2019 ഓഗസ്റ്റില്‍ സെല്‍റ്റോസുമായി ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയതു മുതല്‍ രാജ്യത്തെ നിറസാന്നിധ്യമായി മാറാന്‍ കിയയ്ക്ക് സാധിച്ചിട്ടുണ്ട്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

സോനെറ്റിന്റെ ഡീസല്‍ വകഭേദമാണ് താരം വാങ്ങിയതെന്നാണ് കമന്റ് ബോക്‌സില്‍ നിന്ന് വ്യക്തമാകുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനോടു കൂടിയാണ് സോനെറ്റ് വിപണിയിലെത്തിയത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 bhp വരെ കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സാണ് ഈ എഞ്ചിനൊപ്പമുള്ള ഗിയർബോക്‌സ് ഓപ്ഷനുകൾ

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചി 117 bhp കരുത്തിൽ 172 Nm torque സൃഷ്ടിക്കാനാവും. ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് എഞ്ചിന് കൂട്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകട്ടെ 81 bhp പവറിൽ 115 Nm torque ആണ് സൃഷ്ടിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബക്‌സാണു ട്രാന്‍സ്മിഷന്‍.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

2020ലെ തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ജീവിതത്തിലെ വലിയൊരു ആഗ്രഹം സാധിച്ചതായി അമേയ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. തന്റെ ആദ്യ കാര് ആയ എസ്‌പ്രേസ്സോ സ്വന്തം കാര്‍ പോര്‍ച്ചില്‍ എത്തിയതിന്റെ സന്തോഷമായിരുന്നു ആന്ന് അവര്‍ തന്റെ വാളില്‍ കുറിച്ചത്. ജീവിതത്തിലെ ഒരു ആഗ്രഹം നേടിയതിന്റെ നിര്‍വൃതിയിലായിരുന്നു അമേയ അന്ന്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പ്രമേയ തന്റെ സ്വപ്ന വാഹനമായ ഫോക്‌സ്‌വാഗണ്‍ പോളോ ജിടി 2021 സ്വന്തമാക്കിയത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

'വിജയത്തിലേക്കുള്ള ഈ റോഡില്‍ ഹമ്പുകള്‍ ഉണ്ടാവാം, സ്പീഡ് ബ്രേക്കറുകള്‍ ഉണ്ടാവാം, സിഗ്‌നലുകളും ബ്ലോക്കുകളും ഉണ്ടാകാം. പക്ഷെ ആ തടസ്സങ്ങള്‍ക്ക് ഒന്നിനും എന്നെ തടഞ്ഞ് നിര്‍ത്താനാകില്ല. ഞാന്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കും. വിജയത്തിന്റെ ഫ്‌ലാഗ് ഉയര്‍ന്നു വീശുന്ന വരെ' ഇങ്ങനെയായിരുന്നു അമേയ ആന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

അടുത്തിടെയാണ് കിയ ഇന്ത്യ സോനെറ്റ് കോംപാക്ട് എസ്‌യുവിയായ സോനെറ്റിന്റെ വില 34,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് സോനെറ്റിന് കമ്പനി വില വര്‍ധിപ്പിച്ചത്. ജനുവരിയിലായിരുന്നു ആദ്യ വര്‍ധന. HTE, HTK, HTK+, HTX, HTX+, GTX+, ആനിവേഴ്സറി എഡിഷന്‍ വേരിയന്റുകളില്‍ കിയ സോനെറ്റ് ഇപ്പോള്‍ ലഭ്യമാണ്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

ബേസ് HTE 1.2 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് ഏറ്റവും ഉയര്‍ന്ന 34,000 രൂപയുടെ വര്‍ധനവ് ലഭിക്കുമ്പോള്‍ സബ്-4 മീറ്റര്‍ എസ്യുവിയുടെ മറ്റ് വേരിയന്റുകളുടെ വര്‍ധനവ് 10,000 രൂപയ്ക്കും 16,000 രൂപയ്ക്കും ഇടയിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് ചില പരിഷ്‌ക്കാരങ്ങളോടെ കിയ ഇന്ത്യ സോനെറ്റിന്റെ MY2022 പതിപ്പ് അവതരിപ്പിച്ചത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

സൈഡ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, ഹില്‍-അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ എസ്യുവിയുടെ ഫീച്ചര്‍ ലിസ്റ്റ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പരിഷ്‌കരിച്ചിരുന്നു. മോഡല്‍ ഇയര്‍ പരിഷ്‌ക്കാരത്തിന്റെ ഭാഗമായായിരുന്നു ഇത്.

മാരുതിയും ഫോക്‌സ്‌വാഗണ്‍ കഴിഞ്ഞു; അമേയയുടെ യാത്ര ഇനി കിയക്കൊപ്പം

കൂടാതെ പുതിയ ബ്രാന്‍ഡ് ലോഗോയ്ക്കൊപ്പം പുതിയ ഇംപീരിയല്‍ ബ്ലൂ, സ്പാര്‍ക്ലിംഗ് സില്‍വര്‍ കളര്‍ ഓപ്ഷനുകളിലും സോനെറ്റ് ലഭ്യമാണ്. വാഹനപ്രേമികള്‍ ഏറ്റെടുത്തതോടെ കോംപാക്ട് എസ്യുവിയുടെ വില്‍പന 1.50 ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു.

More from DriveSpark

Article Published On: Monday, August 22, 2022, 16:49 [IST]
English summary
Actress ameya mathew bought new kia sonet compact suv to replace volkswagen polo
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X