ബിഗ്ബോസില്‍ കപ്പടിച്ചു, നോരെ പോയി ഡിഫെന്‍ഡര്‍ വാങ്ങി നടി! സംഭവം ബിസിനസ്മാനുമായുള്ള ബ്രേക്കപ്പിന് പിന്നാലെ

ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങളില്‍ ഒന്നാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ (Land Rover Defender). ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡിന്റെ ഐക്കണിക് മോഡലുകളില്‍ ഒന്നാണ് ഇത്. മലയാളത്തില്‍ അടുത്ത കാലത്ത് ഹിറ്റായി മാറിയ 'മാര്‍കോ' സിനിമ കണ്ടവര്‍ ആരും അതിലെ ഡിഫെന്‍ഡര്‍ മറന്ന് കാണില്ല. സിനിമയിലെ കഥാപാത്രങ്ങളുടെ അത്ര തന്നെ പ്രധാന്യം ഒരു കാറിന് നല്‍കുമ്പോള്‍ തന്നെ മനസ്സിലാകുമെല്ലോ ആ മോഡലിന്റെ റേഞ്ച്. ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് നിരവധി സെലിബ്രിറ്റികള്‍ക്ക് ഈ കാര്‍ സ്വന്തമായുണ്ട്.

അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സണ്ണി ഡിയോള്‍, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, സോനം കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങള്‍ക്ക് പുറമെ മോളിവുഡില്‍ നിന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫലി, ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, മനോജ് കെ ജയന്‍ എന്നിവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്. സിനിമാ താരങ്ങള്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെ സ്‌നേഹിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.

sana makbul land rover defender

ഇതിന്റെ പരുക്കന്‍ ലുക്കും കരുത്തും ഗാംഭീര്യമുള്ള രൂപവുമെല്ലാം ഏവരെയും ആകര്‍ഷിക്കും. കഴിവുറ്റ ഓഫ്റോഡര്‍ ആയതിനാല്‍ തന്നെ കുന്നും മലയും പുഷ്പം പോലെ ഇത് കീഴടക്കും. ഓഫ്റോഡര്‍ വാഹനമാണെങ്കില്‍ കൂടി ഡിഫെന്‍ഡറിന് ആഡംബരം നിറഞ്ഞ ക്യാബിനും ലാന്‍ഡ് റോവര്‍ സമ്മാനിച്ചിട്ടുണ്ട്. അതും സെലിബ്രിറ്റികളെ ആകര്‍ഷിക്കുന്ന ഘടകമാണ്. അതുകൊണ്ട് ഒട്ടുമിക്ക സെലിബ്രിറ്റികളുടെയും ഗരാജില്‍ ഒരു ഡിഫെന്‍ഡര്‍ കാണാന്‍ പറ്റുന്നത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 1.04 കോടി രൂപ പ്രാരംഭ വിലയിലാണ് വില്‍ക്കുന്നത്. അതേസമയം, ഇതിന്റെ ടോപ് വേരിയന്റിന് 1.57 കോടി രൂപയാണ് വില. ഇവ എക്‌സ്-ഷോറൂം വിലകളാണ്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ആകെ 8 വേരിയന്റുകളിലാണ് വില്‍ക്കുന്നത്.

land rover defender

ഇതില്‍, എന്‍ട്രി ലെവല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 2.0 110 X-ഡൈനാമിക് HSE വേരിയന്റാണ് പലരും വാങ്ങുന്നത്. ഇതിന് പ്രധാന കാരണം ഇതിന്റെ എക്‌സ്-ഷോറൂം വില 1.04 കോടി രൂപ മാത്രമാണ് എന്നതാണ്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.30 കോടി രൂപയാകും.

പല സെലിബ്രിറ്റികളും അടുത്ത കാലത്തായി ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് എന്‍ട്രി നടത്തിയിരിക്കുകയാണ് സന മഖ്ബൂല്‍. സിനിമയും ബിഗ്ബോസ് റിയാലിറ്റി ഷോയും കാണുന്നവര്‍ക്ക് പരിചിതമായ നാമമായിരിക്കും ഇത്. ഹിന്ദി ടിവി സീരിയലുകളിലൂടെ പ്രശസ്തയായ സന മഖ്ബൂല്‍ ഏതാനും ചില തെലുഗു, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2014-ല്‍ തെലുഗു ചിത്രമായ 'ഡിക്കുലു ചൂടക്കു രാമയ്യ' എന്ന ചിത്രത്തിലൂടെയായിരുന്നു ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. ശേഷം 2017-ല്‍ റംഗൂണ്‍ എന്ന ചിത്രത്തിലൂടെ കോളിവുഡിലെത്തി.

sana makbul land rover defender

രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗൗതം കാര്‍ത്തിക്കിനൊപ്പമാണ് സന മഖ്ബൂല്‍ അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ എആര്‍ മുരുഗദോസാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സന ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. ഈ വര്‍ഷം ബിഗ്ബോസ് ഒടിടി സീസണ്‍ 3-യില്‍ വിജയിയായി സന വീണ്ടും തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ട്രോഫിക്കൊപ്പം 25 ലക്ഷം രൂപയും മോഡല്‍ കൂടിയായ സനക്ക് ലഭിച്ചിരുന്നു.

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി ഡേറ്റിംഗിലായിരുന്ന നടി ബന്ധം പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പുതിയ കാര്‍ വാങ്ങിയിരിക്കുന്നത്. സന മഖ്ബൂല്‍ ഇപ്പോള്‍ തന്റെ യാത്രകള്‍ക്കായി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 2.0 എക്‌സ്-ഡൈനാമിക് HSE വേരിയന്റാണ് വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ സന ഡിഫെന്‍ഡറില്‍ സഞ്ചരിക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാര്‍സ് ഫോര്‍യൂ തങ്ങളുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സന മഖ്ബൂല്‍ ഈ കാറിന്റെ രണ്ടാമത്തെ ഉടമയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

അങ്ങനെ വരുമ്പോള്‍ നടി സെക്കന്‍ഡ് ഹാന്‍ഡ് ഡിഫെന്‍ഡര്‍ വാങ്ങിയതാണെന്നാണ് തോന്നുന്നത്. സന വാങ്ങിയ വേരിയന്റിന്റെ ഓണ്‍-റോഡ് വില ഏകദേശം 1.30 കോടി രൂപ വരും. പക്ഷേ സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയതിനാല്‍ ഏകദേശം 70 ലക്ഷം രൂപയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ആഡംബര കാറുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാല്‍ പല സെലിബ്രിറ്റികളും സ്റ്റാറ്റസ് പരിഗണിക്കാതെ യൂസ്ഡ് കാര്‍ വാങ്ങുന്ന പ്രവണത ഇപ്പോള്‍ കൂടി വരുന്നുണ്ട്.

സന മഖ്ബൂലിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. പരമാവധി 300 PS പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. മെര്‍സിഡീസ് ബെന്‍സ് A180 പോലുള്ള കാറുകള്‍ ഇതിനോടകം അണിനിരക്കുന്ന ഗരാജിലേക്കാണ് സന മഖ്ബൂല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ചേര്‍ത്തിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 1, 2025, 10:00 [IST]
English summary
Actress and big boss ott winner sana makbul spotted in land rover defender luxury suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X