'വെളുത്തിട്ട് പാറുന്ന ക്രീം' വിറ്റ് വാങ്ങിയത് ബെന്‍സ്! ഒമര്‍ ലുലു സിനിമയിലെ നായികയെ മനസിലായോ?

ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കിയ ഒത്തിരി പേരെ നമുക്ക് ഇന്നത്തെ സമൂഹത്തില്‍ കാണാം. കോവിഡ് കാലം ജീവിതം മാറ്റി മറിച്ച ഒത്തിരിപേരില്‍ ഒരാളാണ് നാദാപുരം സ്വദേശിനിയായ സുവൈബത്തുല്‍ അസ്‌ലമിയ. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുറേ അധികം പേര്‍ക്ക് ഈ പേര് ഒരുപക്ഷേ സുപരിചിതമായിരിക്കും. സോഷ്യല്‍ മീഡിയയില്‍ 5 ലക്ഷത്തിനടുത്ത് ആളുകള്‍ പിന്തുടരുന്ന ഇവര്‍ പാചക വിദഗ്ധ, സംരംഭക, സിനിമാ നടി എന്നീ നിലകളില്‍ കൂടി പ്രശസ്തയാണ്. ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനും ഒറ്റക്കാലില്‍ നില്‍ക്കണമെന്ന നിശ്ചയദാഢ്യത്തിന്റെയും പുറത്ത് വീട്ടില്‍ നിന്ന് ആരംഭിച്ച കേക്ക് നിര്‍മാണത്തില്‍ നിന്നാണ് സുവൈബത്തുല്‍ അസ്‌ലമിയയുടെ തുടക്കം.

ഐയ്‌ന അമാല്‍ ബേക്ക് എന്ന പേരില്‍ ആരംഭിച്ച സംരംഭം വന്‍ ഹിറ്റായി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സ് കൂടുകയും സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരുകയും ചെയ്തു. പിന്നാലെ 'നല്ല സമയം' എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്കും ഈ നാദാപുരത്തുകാരി പ്രവേശിച്ചു. നടന്‍ ഇര്‍ഷാദിന്റെ ഭാര്യയുടെ വേഷമായിരുന്നു ചിത്രത്തില്‍. നിലവില്‍ അജ്മാനില്‍ ലീഗല്‍ ഓഫീസില്‍ ജോലിചെ യ്യുകയാണ് അസ്‌ലമിയ.

suvaibathul aslamiya mercedes c-class

ഒപ്പം 'അയ്‌ന അമാല്‍ ക്രീം' എന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മാണക്കമ്പനിയും. അവര്‍ ആരംഭിച്ചിട്ടുണ്ട്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്ന 'വെളുത്തിട്ട് പാറുന്ന ക്രീം' പോലെ സ്‌കിന്‍ വൈറ്റനിംഗ് ക്രീം തന്റെ പേജിലൂടെ പ്രമോട്ട് ചെയ്യുന്ന ഇവര്‍ക്ക് ഹേറ്റേഴ്‌സും കുറവല്ല. എന്നാല്‍ ഹേറ്റേഴ്‌സ് ഇരുന്ന് വെറുത്തോളൂ ഞാന്‍ എന്റെ സ്വപ്നങ്ങള്‍ ഓരോന്നായി കീഴടക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ഇൻഫ്ലുവൻസര്‍ തന്റെ ഏറ്റവും പുതിയ പോസ്റ്റുകളിലൂടെ.

'സ്വപ്നം അത് കാണാന്‍ മാത്രമുള്ളതാവരുത് നേടിയെടുക്കാന്‍ കൂടിയുള്ളതാവണം അപ്പോഴാണ് നമ്മുടെ ജീവിതം പൂര്‍ണമാവുന്നത്. കുട്ടിക്കാലം മുതലേ ഞാന്‍ കണ്ട സ്വപ്നം,എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് അത് ഞാന്‍ നേടിയെടുത്തു.എന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി, My Dream Car Mercedes Benz ഇനി മുതല്‍ എന്റെ യാത്രയില്‍ എന്റെ കൂട്ട്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള മറ്റൊരു മുഹൂര്‍ത്തം കൂടി.അല്‍ഹംദുലില്ലാഹ്' -അസ്‌ലമിയ താന്‍ വാങ്ങിയ ബെന്‍സ് കാറിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

suvaibathul aslamiya mercedes c-class

മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് ആണ് ഇൻഫ്ലുവൻസര്‍ സ്വന്തമാക്കിയിരിക്കുന്നത്. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന 5 സീറ്റര്‍ ആഡംബര സെഡാന്‍ ആണിത്. സുവൈബത്തുല്‍ അസ്‌ലമിയ യൂസ്ഡ് കാര്‍ ആണ് വാങ്ങിയതെന്നാണ് തോന്നുന്നത്. അതിനാല്‍ തന്നെ ഇതിന്റെ യുഎഇയിലെ വില നമുക്ക് അറിയില്ല. ഏതായാലും തെരഞ്ഞെടുക്കുന്ന വേരിയന്റിന് അനുസരിച്ച് മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസിന് ഇന്ത്യയില്‍ 75.60 ലക്ഷം മുതല്‍ 84.55 ലക്ഷം രൂപ വരെ മുടക്കണം. എക്‌സ്‌ഷോറൂം വില മാത്രമാണ് ഇതെന്ന് ശ്രദ്ധിക്കുക.

C200, C220d, C300 AMG ലൈന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. അടുത്തിടെ ബെന്‍സ് ഈ കാറിന് അപ്‌ഡേറ്റ് സമ്മാനിച്ചപ്പോള്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, യുഎസ്ബി പാക്കേജ് പ്ലസ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ഡിജിറ്റല്‍ കീ ഹാന്‍ഡ്ഓവര്‍ എന്നീ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല കാവന്‍സൈറ്റ് ബ്ലൂ കളറിന് പകരം പുതിയ സോഡലൈറ്റ് ബ്ലൂ കളര്‍പാലറ്റില്‍ ഇടംനേടി.

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സി-ക്ലാസ് ലഭ്യമാകുന്നത്. രണ്ടാമത്തെ ഡീസല്‍ എഞ്ചിന്‍ കൂട്ടത്തില്‍ പുതിയതാണ്. 255 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 9് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.

യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ സി-ക്ലാസ് സേഫ്റ്റിയുടെ കാര്യത്തിലും പുലിയാണ്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയാണ് എതിരാളികള്‍. ഡിസൈന്‍, ലക്ഷ്വറി, യാത്രാസുഖം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ മേഖലകളിലും ഈ കാര്‍ മികച്ച് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ആഡംബരം തുളുമ്പുന്ന ഒരു കാര്‍ തേടുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായി മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് മാറുന്നു.

More from DriveSpark

Article Published On: Sunday, January 26, 2025, 10:00 [IST]
English summary
Actress and social media influencer suvaibathul aslamiya buys mercedes c class
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X